Global block

bissplus@gmail.com

Global Menu

ഫെഡറല്‍ ബാങ്കിന്റെ പൂര്‍ണ സബ്സിഡിയറി ആയ ഫെഡ്ഫിനയില്‍ ട്രൂ നോര്‍ത്തിന്റെ നിക്ഷേപം

ഫെഡറല്‍ ബാങ്കിന്റെ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസില്‍  (ഫെഡ്ഫിന) ട്രൂ നോര്‍ത്ത് 26 ശതമാനം നിക്ഷേപം നടത്തുന്നതിന് ഫെഡറല്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. നിയമപരമായതും നിയന്ത്രണ സ്ഥാപനങ്ങളുടേതുമായ അനുമതിക്കു വിധേയമായായിരിക്കും തന്ത്രപരമായ ഈ നിക്ഷേപം. ഫെഡ്ഫിനയുടെ അസറ്റ് ബിസിനസ് വര്‍ധിപ്പിക്കുന്നതിനും ശാഖകള്‍ വളര്‍ത്തുന്നതിനും ഈ നിക്ഷേപം സഹായകമാകും. മൂലധന പര്യാപ്തത ശക്തമാക്കുകയും ഫണ്ട് സ്രോതസുകളെ വൈവിധ്യവല്‍ക്കരിക്കുകയും ചെയ്തു കൊണ്ട് കമ്പനിയുടെ സാമ്പത്തിക അടിത്തറ കൂടുതല്‍ മെച്ചപ്പെടുത്താനും ഇതു സഹായകമാകും. ഫെഡ്ഫിനയുടെ ബിസിനസ് ശേഷിക്കുള്ള സാക്ഷ്യപത്രം കൂടിയാണ് ട്രൂ നോര്‍ത്തിന്റെ  ഈ നിക്ഷേപമെന്ന് ഈ അവസരത്തില്‍ പ്രതികരിക്കവെ ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. ഈ ഇടപാടും അതോടൊപ്പമെത്തുന്ന ട്രൂ നോര്‍ത്തിന്റെ വൈദഗ്ദ്ധ്യവും ഫെഡ്ഫി??നയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും പിന്തുണയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Post your comments