സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ മുംബൈയില്‍ സെന്‍ട്രല്‍ ഓഫീസ് വില്‍ക്കുന്ന കാര്യത്തില്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍. കെട്ടിടം 5000 കോടി രൂപക്ക് ഏറ്റെടുക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റും എയര്‍ ഇന്ത്യയും തമ്മില്‍ ധാരണയായതായാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
മുംബൈയിലെ നരിമാന്‍ പോയന്റിലുള്ള 23 നില കെട്ടിടമാണ് വില്‍ക്കുന്നത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായാണ് കെട്ടിട സമുച്ചയം വില്‍ക്കുന്നത്. കെട്ടിടം വില്‍ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ഇരു കമ്പനികളും തമ്മില്‍ ധാരണയിലെത്തുകയായിരുന്നു. കെട്ടിടത്തിലെ 6 നിലകളിലാണ് എയര്‍ ഇന്ത്യ സെന്‍ഡ്രല്‍ ഓഫീസ് പ്രവ്വര്‍ത്തിച്ചിരുന്നത്. 23 നിലയുള്ള കെട്ടിടം ഈ വര്‍ഷം ഡിസംബറില്‍ തന്നെ കൈമാറിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
കെട്ടിടം കൈമാറിയാലും എയര്‍ ഇന്ത്യ ബില്‍ഡിങ് എന്ന് തന്നെ അറിയപ്പെടും എന്ന് ഷിപ്പിങ് മത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
Post your comments