തിരുവനന്തപുരം: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ സീസണ്‍-9 ന്റെ രജിസ്ട്രേഷന് ജില്ലകളില്‍ ആവേശകരമായ പ്രതികരണം. പ്രീമിയം, സില്‍വര്‍, ജനറല്‍ എന്നീ വിഭാഗങ്ങളിൽ ആദ്യ രണ്ട് വിഭാഗത്തിലെ രജിസ്ട്രേഷനാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.
20,000 രൂപ രജിസ്ട്രേഷൻ ഫീസായി നൽകേണ്ട പ്രീമിയം വിഭാഗത്തിൽ ഇതിനോടകം 250 സ്ഥാപനങ്ങൾ രജിസ്ട്രേഷൻ നടത്തി കഴിഞ്ഞു. കഴിഞ്ഞ സീസണിൽ പ്രീമിയം വിഭാഗത്തിൽ 176 സ്ഥാപനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത് .
ഈ സീസണ്‍ ആരംഭിക്കുമ്പോൾ പ്രീമിയം വിഭാഗത്തിൽ 500 ലധികം സ്ഥാപനങ്ങളും സിൽവർ വിഭാഗത്തിലായി 3000 ൽപരം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ജി കെ എസ് എഫ് ഡയറക്ടര്‍ കെഎം അനില്‍ മുഹമ്മദ് പറഞ്ഞു.
അടുത്തയാഴ്ച മുതൽ വ്യാപാര സംഘടനകളും രജിസ്ട്രേഷനിൽ പങ്കാളികളാകും. ജനറൽ വിഭാഗത്തിന്റെ കൂടി രജിസ്ട്രേഷൻ ആരംഭിക്കുമ്പോൾ 20,000 ലേറെ വ്യാപാര സ്ഥാപനങ്ങൾ പങ്കെടുക്കുന്ന വ്യാപാരമേളയായി സീസണ്‍ -9 മാറുമെന്നു ഡയറക്ടര്‍ അറിയിച്ചു .
ഭീമാ ജ്വല്ലേഴ്‌സ്, ചുങ്കത്ത് ജ്വല്ലേഴ്‌സ്, ജോസ്‌കോ ജ്വല്ലേഴ്‌സ് എന്നിവരാണ് ജി കെ എസ് എഫ് ൽ പങ്കെടുക്കുന്നത്. 10 ലക്ഷം കൂപ്പണ്‍ വീതം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ തയ്യാറായി നാല് വ്യാപാര സ്ഥാപനങ്ങള്‍ ഈ സീസണില്‍ മുന്നോട്ട് വന്നിട്ടുണ്ട്.
ഒരു കിലോ സ്വർണ്ണമാണ് ഒന്നാം സമ്മാനമായി നല്കുന്നത്. ജില്ലതോറും ദ്വൈവാര നറുക്കെടുപ്പുകൾ നടത്തുന്നതോടൊപ്പം ദേശീയ അന്തർദേശീയ ബ്രാൻഡുകളുടെ ആനുകൂല്യങ്ങളും സമ്മാനങ്ങളും ഉപയോക്താക്കൾക്ക് സമ്മാന കൂപ്പണിലൂടെ നേടാനാകും. വോഡഫോണ്‍ എല്ലാ കൂപ്പണിലും സമ്മാനം വാഗ്ദാനം ചെയ്തിട്ടുണ്ട് .
Post your comments