ചായയോടൊപ്പം പലഹാരങ്ങള്‍ ഇന്ന് മലയാളികള്‍ക്ക് ഒഴിച്ചു കൂടാന്‍ പറ്റാത്ത ശീലമാണ്. പലതരം വിഭവങ്ങള്‍ മാറിമാറി പരീക്ഷിക്കാറുണ്ടെങ്കിലും ഇന്നും മലയാളികള്‍ക്ക് പ്രിയം ഉപ്പേരിയും, മുറുക്കും, ചക്കവറ്റലും, പക്കാവട, കപ്പലണ്ടി മിഠായി, മിക്സ്ചര്‍ മുതലായ കേരളീയ പലഹാരങ്ങള്‍ തന്നെയാണ്. പുതുതലമുറയും ഇതേ രുചികളുടെ പാതയാണ് പിന്തുടരുന്നത്. വൈവിധ്യമാര്‍ന്ന പലഹാരങ്ങള്‍ മലയാളികളുടെ നാവില്‍ രുചിക്കനുസൃതമായി ഗുണമേന്മയോടെ തയ്യാറാക്കിയെടുക്കുന്നിടത്താണ് 'കനകം' എന്ന നാമം മലയാളിക്ക് പ്രിയങ്കരമാകുന്നത്. കൊല്ലം ജില്ലയിലെ കൊട്ടിയത്തിന് സമീപം പുതുച്ചിറയിലാണ് കനകം പലഹാരങ്ങള്‍ തയ്യാറാക്കിയെടുക്കുന്നത് ഇതിന് നേതൃത്വം നല്കുന്നത് കമ്പനിയുടെ ഉടമസ്ഥനും മാനേജിംഗ് ഡയറക്ടറുമായ ജി. പരമേശ്വരന്‍ നായരാ ണ്. അദ്ദേഹത്തോടൊപ്പം കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയവും വ്യാപൃതയായി അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ഉഷ പി.നായരും കൂടെയുണ്ടാവും. എല്ലാ കാര്യങ്ങളിലും ഇവരുടെ നേരിട്ടുള്ള ഇടപെടലുകള്‍ ഉള്ളത് കൊണ്ടാണ് പതിനഞ്ച് വര്‍ഷം പിന്നിട്ട 'കനകം' എന്ന ബ്രാന്റ് ഇപ്പോഴും പുരോഗതിയുടെ പാതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഈ വിജയങ്ങളുടെയൊക്കെ രഹസ്യം എന്താണ് എന്ന് ചോദിച്ചാല്‍ ജി.പി.നായര്‍ ആദ്യം സ്മരിക്കുക സ്വന്തം മാതാവിനേയും അതുപോലെ ശ്രീപത്മനാഭസ്വാമിയുടെ കൃപാകടാക്ഷങ്ങളുമാണ്. എന്നാല്‍ ഇതിലേയ്ക്കുള്ള മാര്‍ഗദര്‍ശികള്‍ ആരാണെന്ന് ചോദിച്ചാല്‍ ജി.പി.നായര്‍ തെല്ലും സംശയമില്ലാതെ പറയുന്ന പേര് മുത്തുകുമാര്‍ എന്ന വലിയ മനസ്‌സിന്റെ ഉടമയെയാണ്. 1978– കാലഘട്ടത്തില്‍ തിരുവനന്തപുരത്ത് ഒരു ഹോട്ടല്‍ ജീവനക്കാരനായി ജീവിതം ആരംഭിച്ച കാലം മുതല്‍ 1997–ല്‍ മില്‍ക്കാ കമ്പനിയുടെ വിതരണം യാഥാര്‍ത്ഥ്യമാക്കി തന്ന മുത്തുകുമാര്‍ നാളിതുവരെ തന്റെ ഈ വളര്‍ച്ചക്ക് വലിയ സംഭാവനയാണ് നല്‍കിയിട്ടുള്ളത്. 'മധുരം' എന്ന പലഹാര ബ്രാന്റിന്റെ ഉടമയാണ് മുത്തുകുമാര്‍. മുത്തുകുമാറിന്റെ ശുപാര്‍ശയിന്‍മേലാണ് 1997–ല്‍ മില്‍ക്കാ കമ്പനിയുടെ വണ്ടര്‍കേക്കിന്റെ കൊല്ലം ജില്ലാ വിതരണം ജി.പി.നായര്‍ക്ക് ലഭിച്ചത്. അതിന് ഒരാളോടുകൂടി ജി.പി.നായര്‍ കടപ്പെട്ടിരിക്കുന്നു. മില്‍ക്കാ കമ്പനിയുടെ വിതരണം വിശ്വാസ്യതയോടെ തനിക്ക് അനുവദിച്ച മില്‍ക്കാ കമ്പനിയുടെ അന്നത്തെ ഡയറക്ടര്‍ പി.എം.ജോസഫ്. ഈ രണ്ട് വ്യക്തികളുമാണ് തനിക്ക് ഇതുവരെയുള്ള ഉയര്‍ച്ചയ്ക്ക് മാര്‍ഗ്ഗദീപം തെളിച്ചത് എന്ന് നിസംശയം ജി.പി.നായര്‍ സാക്ഷ്യപ്പെടുത്തുന്നു. അതിന് ശേഷം മറ്റ് പല പ്രമുഖ കമ്പനികളുടേയും ഉത്പന്നങ്ങള്‍ തന്റെ ഉടമസ്ഥതയിലുള്ള ശ്രീ ആദിത്യ ഏജന്‍സീസ് എന്ന സ്ഥാപനത്തില്‍ നിന്നും കൊല്ലം ജില്ലയില്‍ വിതരണം ചെയ്ത് വരുന്നു. കൊല്ലം ജില്ലയിലെ ഒട്ടുമിക്ക കടകളിലും വളരെ നല്ല രീതിയില്‍ ഈ ഉത്പന്നങ്ങള്‍ വിതരണം നടത്തിവരുന്നു. ഇതോടൊപ്പമാണ് സ്വന്തം ബ്രാന്റായ കനകം പാകം ചെയ്ത് തയ്യാറാക്കി വിതരണത്തിന് എത്തിക്കുന്നത്.
മൂന്നു നിലകളുള്ള കൂറ്റന്‍ സമുച്ചയത്തിലാണ് കനകം പലഹാരങ്ങള്‍ തയ്യാറാക്കിയെടുക്കുന്നതും വിതരണത്തിനായി സജ്ജമാക്കി വേര്‍തിരിച്ച് വച്ചിരിക്കുന്നതും. പലഹാരങ്ങള്‍ പാകം ചെയ്യുന്നിടത്ത് കൂടുതലായി മേല്‍നോട്ടം വഹിക്കുന്നത് ഉഷ. പി നായരാണ്. പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന എല്ലാ സാധനസാമഗ്രികളും വളരെ വൃത്തിയും വെടുപ്പുമുള്ളതായിരിക്കണമെന്ന് ഉഷയ്ക്ക് നിര്‍ബന്ധം ഉണ്ട്. അതുപോലെ പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന എല്ലാ ഭക്ഷ്യസാധനങ്ങളും ഏറ്റവും ഗുണമേന്മയുള്ളതായിരിക്കണം എന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ഏറ്റവും ഗുണമേന്മയുള്ള മായം കലരാത്ത വെളിച്ചെണ്ണ, സ്വയം പൊടിച്ചെടുക്കുന്ന ധാന്യപ്പൊടികള്‍, മുളകുപൊടി തുടങ്ങി എല്ലാത്തിലും അത്യുത്തമമായത് മാത്രമേ കനകം പലഹാരങ്ങള്‍ പാകം ചെയ്യാന്‍ ഉപയോഗിക്കാവൂ എന്നത് ജി.പി.നായര്‍ക്കും ഉഷ.പി നായര്‍ക്കും നിര്‍ബന്ധമാണ്. ഇത് തന്നെയാണ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കനകം പലഹാരങ്ങള്‍ക്ക് ഇന്നും കൂടുതല്‍ ആവശ്യക്കാര്‍ ഏറിവരുന്നത്. ഇതുതന്നെയാണ് തനതായ രുചി നിലനിര്‍ത്താന്‍ കഴിയുന്നതിന്റെ രഹസ്യവും.
മറ്റു ജില്ലകളിലേക്കും ധാരാളം ആവശ്യക്കാര്‍ അന്വേഷണവുമായി എത്തുന്നുണ്ടെങ്കിലും കൊല്ലം ജില്ലയില്‍ തന്നെ തത്ക്കാലം ഒതുങ്ങി നില്ക്കുകയാണ് കനകം പലഹാരങ്ങള്‍. വിപണി കൂടുതല്‍ വലുതാക്കുമ്പോള്‍ വിശ്വസിച്ച് ഏല്പിക്കാന്‍ പ്രാപ്തരായ വ്യക്തികള്‍ ആവശ്യമാണ്. ജി.പി.നായര്‍ക്ക് ഏറെ പ്രതീക്ഷ തന്റെ മകന്‍ അജിത്. പി നായരിലാണ്. ബി.ടെക് പഠനശേഷം എം.ബി.എയില്‍ ബിരുദാനന്തര ബിരുദം നേടിയ അജിത് ഇപ്പോള്‍ ബാംഗ്‌ളൂരില്‍ സോഫ്റ്റ് വെയര്‍ മേഖലയില്‍ സ്വന്തമായി കമ്പനി നടത്തുകയാണ്. അടുത്ത വര്‍ഷത്തോടുകൂടി അജിത് തിരികെ നാട്ടില്‍ എത്തുകയും കനകം കൂടുതല്‍ വിപുലമായി ഏറ്റെടുത്ത് നടത്തുകയും ചെയ്യും. എന്ന വിശ്വാസത്തിലാണ് ജി.പി.നായര്‍. ഇടയ്ക്ക് നാട്ടില്‍ വരുമ്പോള്‍ അച്ഛനെ സഹായിക്കാന്‍ കമ്പനിയുടെ പ്രവര്‍ത്തനത്തിലും കച്ചവടക്കാരെ നേരില്‍ കാണാന്‍ മാര്‍ക്കറ്റിലും ഇറങ്ങിച്ചെല്ലുന്ന ശീലക്കാരനാണ് അജിത്ത്. അതിനാല്‍ വളരെ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് വരും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കുന്നത്. ജി.പി.നായര്‍, ഉഷ ദമ്പതികളുടെ ഏകമകള്‍ ആശ. പി.നായര്‍ ഘആആഞ പഠനത്തിന് ശേഷം ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസത്തിനായി അമേരിക്കയിലാണ്. ഘഉഎടുത്തശേഷം ഒരു നല്ല ഡോക്ടറായി കാണാനാണ് പി. കെ.നായര്‍ക്ക് താല്പര്യം.
കേരളത്തില്‍ ഒരു സംരംഭം നടത്തി വിജയിച്ചവരുടെ പട്ടികയില്‍ ജി.പി.നായരും ഉഷാ നായരും സ്ഥാനം പിടിച്ചിരിക്കുന്നു. ഏതൊരു സാധാരണ വ്യക്തിക്കും കേരളത്തില്‍ തന്നെ ഒരു സംരംഭം തുടങ്ങി വിജയിപ്പിക്കാനാവും എന്നതിന്റെ ഉജ്ജ്വല ഉദാഹരമാണ് കനകം ഉത്പ്പന്നങ്ങളുടെ വളര്‍ച്ച ചൂണ്ടിക്കാട്ടുന്നത്. പക്ഷെ, ഇതിന് പിന്നിലെ അര്‍പ്പണ മനോഭാവവും, പ്രതികൂലങ്ങളെ അതിജീവിക്കാനുള്ള മാനസിക കരുത്തും, അധ്വാനിച്ച് ജീവിക്കാനുള്ള ആവേശവും അതിനെല്ലാം ഉപരി ഈശ്വവിശ്വാസവും വിശാലമനസ്‌സും എല്ലാം ജി.പി നായര്‍ എന്ന വ്യക്തിയുടെ വളര്‍ച്ചക്ക് പിന്‍ബലമേകുന്നു എന്നതാണ് സത്യം. പല സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സഹായം നല്കാറുണ്ടെങ്കിലും അത് മറ്റുള്ളവര്‍ അറിയാന്‍ ആഗ്രഹമില്ലാത്തതിനാല്‍ ഒരിക്കലും ഒരു പരസ്യപ്പെടുത്തല്‍ ഇദ്ദേഹം ആഗ്രഹിക്കുന്നില്ല. ഇതുപോലെയുള്ള സംരംഭങ്ങളും സംരംഭകരും കേരളത്തിലെ പുത്തന്‍ തലമുറയ്ക്ക് ഒരു പ്രചോദനം തന്നെയാണ്. കനകം എല്ലാ അര്‍ത്ഥത്തിലും മലയാളികളുടെ മനസിലെ ഒരു വലിയ കനകമാണ്.
Post your comments