സ്മാര്‍ട്‌ഫോണുകള്‍ക്കും 4ജി ഫീച്ചര്‍ ഫോണിനും പിന്നാലെ സിം ഇടാവുന്ന ലോപ്ടോപ്പുകളാണ് ജിയോയുടെ അടുത്ത ലക്ഷ്യം. ഇതു സംബന്ധിച്ച് അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍ കോമുമായി റിലയന്‍സ് ജിയോ ചര്‍ച്ച നടത്തിയെന്നാണ് വിവരം.
സെല്ലുലാര്‍ കണക്ഷനോടു കൂടിയ വിന്‍ഡോസ് 10 ലാപ് ടോപ്പുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കാനാണ് റിലയന്‍സിന്റെ പദ്ധതി. ജിയോയുമായി ഇക്കാര്യം ചര്‍ച്ച നടത്തിയതായി ക്വാല്‍കോം ടെക്‌നോളജീസ് അധികൃതരും വ്യക്തമാക്കി.
നിലവില്‍ ഇത്തരം ലാപ്ടോപ്പുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എച്ച്‌പി, അസ്യൂസ്, ലെനോവോ തുടങ്ങിയ കമ്ബനികളുമായി ക്വാല്‍കോം സഹകരിച്ച് വരുന്നുണ്ട്. ഒരോ വര്‍ഷവും 50 ലക്ഷത്തോളം ലാപ്‌ടോപ്പുകളാണ് ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ പുതിയ പദ്ധതി വിജയകരമാകുമെന്നാണ് ജിയോയുടെ പ്രതീക്ഷ.
Post your comments