ന്യൂഡല്‍ഹി: എല്‍സിഡി/എല്‍ഇഡി ടിവി പാനലുകളുടെ ഇറക്കുമതിച്ചുങ്കം കേന്ദ്രസര്‍ക്കാര്‍ പകുതിയാക്കി കുറച്ചു. നേരത്തെ പത്തു ശതമാനമായിരുന്ന നികുതി അഞ്ചു ശതമാനമാക്കിയാണ് കുറച്ചത്. ആഭ്യന്ത ടിവി ഉത്പാദനം പ്രോത്സാഹിപ്പിക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം. ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്പ്ലേ (എല്‍സിഡി), ലൈറ്റ് എമിറ്റിംഗ് ഡയോഡ് (എല്‍ഇഡി) ടിവികള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 15.5 ഇഞ്ചിനു മുകളിലേക്കുള്ള ഓപ്പണ്‍ സെല്ലുകളുടെ നികുതിയാണ് കുറച്ചത്.
Post your comments