നെടുമ്ബാശ്ശേരി: വിമാനങ്ങളുടെ തകരാര്‍മൂലം ഇന്‍ഡിഗോയും ഗോ എയറും സര്‍വിസുകള്‍ പുനഃക്രമീകരിച്ചതോടെ നിരക്കുകളും കൂടി. ഇരുകമ്ബനിയും ഉപയോഗിച്ചിരുന്ന എ 320 വിമാനങ്ങള്‍ തുടര്‍ച്ചയായി തകരാറിലാകുന്നതിനെ തുടര്‍ന്ന് സുരക്ഷകാരണങ്ങളാല്‍ പറക്കാനുപയോഗിക്കുന്നത് വിലക്കിയതാണ് പ്രശ്നം സൃഷ്ടിച്ചത്. അതിനാല്‍ ബദല്‍ സംവിധാനമേര്പ്പെടുത്തിയതിനുള്പ്പെടെ കനത്ത സാമ്ബത്തിക ബാധ്യത ഇരുവിമാനക്കമ്ബനിക്കുമുണ്ടായി. ഇതോടെ ഇവര്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ പരിമിതപ്പെടുത്തുകയായിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആഭ്യന്തര സര്‍വിസ് നടത്തുന്ന കമ്ബനിയാണ് ഇന്‍ഡിഗോ. എ 320 ഇനത്തില്‍െപട്ട 31 വിമാനമാണ് ഇന്‍ഡിഗോക്ക് ഉള്ളത്. ഇതില്‍ എെട്ടണ്ണത്തിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതുമൂലം ഏതാണ്ട് നാനൂറിലേറെ സര്‍വിസാണ് റദ്ദാക്കപ്പെടുന്നത്. തകരാര്‍ പരിഹരിച്ച് വിമാനം സര്‍വിസിന് ഉപയോഗിക്കാന്‍ രണ്ടുമാസമെങ്കിലുമെടുക്കും. അതുവരെ നിരക്ക് വര്‍ധന തുടരുമെന്നാണ് അറിയുന്നത്.
Post your comments