ബാല്യത്തില്‍ ഓരോ വ്യക്തിക്കും വ്യത്യസ്തമായ ഇഷ്ടങ്ങളാണ്. വളര്‍ച്ചയുടെ ഘട്ടങ്ങളിലെവിടെയോ നഷ്ടപ്പെടുത്തുകയാണ് മനുഷ്യരുടെ പൊതുവെയുളള സ്വഭാവം. എാല്‍ ആ ഇഷ്ടത്തെ എും ഹൃദയത്തോട് ചേര്‍ക്കുവരും അപൂര്‍വ്വമായി നമുക്കിടയിലുണ്ട്. അത്തരത്തില്‍ കുട്ടിക്കാലത്തെ കമ്പത്തെ ജീവിതമാര്‍ഗ്ഗമാക്കി മാറ്റുകയും അതില്‍ വിജയംവരിക്കുകയും ചെയ്ത ഒരു ചെറുപ്പക്കാരന്റെ കഥയാണ് കോവിഡ് കാലത്ത് നവ സംരംഭക സാധ്യതകളുടെ ഭാഗമായി ഇത്തവണ ബിസിനസ് പ്ലസ് വായനക്കാര്‍ക്ക് മുമ്പാകെ വയ്ക്കുത്.
നായ്ക്കളും പൂച്ചകളും കോഴിയും മുയലും അണ്ണാനുമൊക്കെയായി നാട്ടിന്‍പുറത്തെ ഏതൊരു വീടിനെയും പോലെയായിരുു ബേസില്‍ സി രാജിന്റെ വീടും. പപ്പയുടെ ഇഷ്ടങ്ങള്‍ക്കൊപ്പം നി ആ കുട്ടിയില്‍ നി്ന്നു കേരളത്തിലെ എണ്ണപ്പെട്ട ഗ്രേറ്റ് ഡെയ്ന്‍ ബ്രീഡര്‍മാരിലൊരാളായുളള ബേസിലിന്റെ വളര്‍ച്ച പെട്ടന്നൊരു രുനാള്‍ സംഭവിച്ചതല്ല. നായകളില്‍ വലിപ്പം കൊണ്ടും നല്ല സ്വഭാവം കൊണ്ടും വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള ജനുസ്സാണ് ഗ്രേറ്റ് ഡേന്‍. നല്ല രൂപസൗകുമാര്യമുള്ള ഈ ജനുസ്സിന് നായ്ക്കളിലെ അപ്പോളോ ദേവന്‍ എും വിശേഷണമുണ്ട്. ഈ ശ്വാനസുന്ദരന്റെ കേരളത്തിലെ എണ്ണം പറഞ്ഞ ക്വാളിറ്റി ബ്രീഡര്‍മാരിലൊരാളാണമ് ബേസില്‍.
കേവലം ബിസിനസ് എ രീതിയിലല്ല താന്‍ ഈ പ്രൊഫഷനെ കാണുതെും നിരവധി സുമനസ്സുകളുടെ സഹായം കൊണ്ടാണ് താന്‍ ഇന്നുകാണുന്ന നിലയില്‍ എത്തിയതെും ബേസില്‍ പറയുു. പെറ്റ്‌സ് വിപണിയുടെ സാധ്യതയെ കുറിച്ചും തന്റെ പാഷനെക്കുറിച്ചും മൂവാറ്റുപുഴ മംഗലത്തുനടയിലെ വീട്ടിലിരു് ബേസില്‍ സി രാജ് ബിസിനസ് പ്ലസിനോട് മനസ്സുതുറപ്പോള്‍.....
1.നായ ജനുസ്സുകളിലെ ഏറ്റവും വലിയ ജനുസ്സുകളില്‍ ഒന്നാണല്ലോ ഗ്രേറ്റ് ഡേന്‍.
നായ്ക്കളിലെ അപ്പോളോ ദേവന്‍ എന്നും വിശേഷണമുണ്ട്. ഈ ജനുസ്സിന്റെ ഒറിജിന്‍, പ്രത്യേകതകള്‍ എിവയെ പറ്റി പറയാമോ?
ജര്‍മ്മനിയിലാണ് ഗ്രേറ്റ് ഡെയ്‌നിന്റെ ഒറിജിന്‍. യഥാര്‍ത്ഥത്തില്‍ ഇതൊരു മാന്‍ മെയ്ഡ് ഡോഗാണ്. അതായത് ഒരു പ്രത്യേക ലക്ഷ്യത്തോടെ രണ്ട് ഒറിജിനല്‍ ഇനങ്ങളെ തമ്മില്‍ ക്രോസ് ചെയ്തുണ്ടാക്കിയ ബ്രീഡാണിത്. മാസ്റ്റിഫ്, ഗ്രേ ഹൗണ്ട് എീ ഇനങ്ങളെ തമ്മില്‍ ക്രോസ് ചെയ്തുണ്ടാക്കിയ ഹൈബ്രിഡ് ബ്രീഡാണ് ഗ്രേറ്റ് ഡെയ്ന്‍. മാസ്റ്റിഫ് വളരെ കരുത്തുളള ഇനം നായാണ്. ഗ്രേ ഹൗണ്ടാകട്ടെ നല്ല ഉയരവും വേഗതയും ഉളള ഇനവും. ഈ രണ്ടിനങ്ങളുടെയും ഗുണങ്ങളോടുകൂടിയ ഒരു വേട്ടനായ് എ ലക്ഷ്യത്തോടെയാണ് ഗ്രേറ്റ് ഡെയ്‌നിനെ വികസിപ്പിച്ചെടുത്തത്. അതുകൊണ്ടുതന്നെ നല്ല ഉയരവും കാട്ടുപന്നിയെയും മറ്റും കടിച്ചെടുത്തുകൊണ്ട് അതിവേഗത്തില്‍ ഓടാനുളള കഴിവും ഗ്രേറ്റ് ഡെയ്‌നിനുണ്ട്.
ഒരു ഗ്രേറ്റ് ഡെയ്‌നിന് ശരാശരി 36 മുതല്‍ 38 ഇഞ്ച് ഉയരമുണ്ടാകും. 80 കിലോയിലധികം ഭാരവും ഉണ്ടാകും. എന്നാൽ ഡോഗ് ഷോകളിലെ മാനദണ്ഡമനുസരിച്ച് ഗ്രേറ്റ് ഡെയ്‌നിന് പ്രവേശനം ലഭിക്കണമെങ്കില്‍ 42 ഇഞ്ച് ഉയരവും അതിനൊത്ത ഭാരവും വേണം.
2. എങ്ങനെയാണ് ഗ്രേറ്റ് ഡെയ്ന്‍ എ ഇഷ്ടത്തിലേക്ക് എത്തിയത്?
എന്റെ പപ്പ വഴി ലഭിച്ച ഇഷ്്ടമാണിതെു പറയാം. മനുഷ്യന്റെ ഇഷ്ടങ്ങള്‍ എന്ന് പറയുത് അവന്‍ ജീവിച്ച, ജീവിക്കു സാഹചര്യങ്ങളില്‍ നിും പകർന്നുകിട്ടുന്നതാണല്ലോ. എന്റെ കുട്ടിക്കാലത്ത് വീട്ടിൽ ധാരാളം മൃഗങ്ങളെ വളര്‍ത്തിയിരുു. കന്നുകാലികൾക്ക് പുറമെ കുറെ നായ്ക്കള്‍, പൂച്ചകള്‍, കിളികള്‍, അണ്ണാന്‍,മുയല്‍ തുടങ്ങി. അാെക്കെ നാടന്‍ ഇനം നായ്ക്കളാണല്ലോ നാട്ടിന്‍പുറങ്ങളില്‍ സുലഭമായിരുത്. എല്ലാ വീടിലും ഒന്നിലധികം നായ്ക്കളും പൂച്ചകളുമൊക്കെ ഉണ്ടാവും. എന്റെ പപ്പയ്ക്ക് ഈ വളര്‍ത്തുമൃഗങ്ങളോടൊക്കെ വലിയ ഇഷ്ടമായിരുു. ആ ഒരു ഇഷ്ടം എിലേക്കും പകർന്നു. പിനീട് നായ്ക്കളോടുളള ഇഷ്ടം കൂടി വപ്പോള്‍ അതെപ്പറ്റി അനേവഷിക്കാന്‍ തുടങ്ങി. വിവിധ ഇനം നായ്്ക്കളെ കുറിച്ചുളള അന്വേഷണത്തിലാണ് ഗ്രേറ്റ് ഡെയ്‌നിനെ കുറിച്ച് അറിയാനിടയാകുത്. അതൊരു റോയല്‍ ബ്രീഡാണ്. അതോടെ ഗ്രേറ്റ് ഡെയ്ന്‍ സ്വന്തമാക്കുക എതായി സ്വപ്നം. അത് സഫലമാകുകയും ചെയ്തു.
3.സാധാരണ യുവാക്കളില്‍ നിും വ്യത്യസ്തമായ ഒരു പാഷന്‍, ആ പാഷന്‍ പ്രൊഫഷനാക്കി...കേവലം പ്രൊഫഷന്‍ എതിലുപരി തന്റെ പ്രിയ പെറ്റിനോടുളള കരുതലും അണുവിട വിടാതെ നിലനിര്‍ത്തുു. ഈ അറ്റാച്ച്‌മെന്റിനെപ്പറ്റി പറയാമോ?
ഗ്രേറ്റ് ഡെയ്ന്‍ കേരളത്തില്‍ അത്ര സുലഭമല്ലാത്ത ഒരു ബ്രീഡാണ്. ഈ റോയല്‍ ബ്രീഡിനോടുളള ഇഷ്ടം കൊണ്ട് അതിന്റെ ബ്രീഡറെ (സി.കെ.മണികണ്ഠന്‍) തേടിപ്പിടിച്ച് കണ്ടെത്തി അദ്ദേഹത്തിന്റെ നല്ല മനസ്സുകൊണ്ട് ഈ പ്രൊഫഷനിലേക്ക് എത്തിയ ഒരാളാണ് ഞാന്‍. കാശുണ്ടാക്കാന്‍ മാത്രം ഡോഗിനെ ബ്രീഡ് ചെയ്യരുതെ ഉപദേശം ശിരസ്സാവഹിച്ചാണ് ഞാന്‍ ഈ രംഗത്ത് ഓരോ ചുവടും വയ്ക്കുത്. എന്റെ കൈവശമുളള നായ്ക്കളുടെ ക്വാളിറ്റി ഇംപ്രൂവ് ചെയ്യാനാണ് ബ്രീഡിംഗ് നടത്തുത്.നായ് കുട്ടികളെ വിറ്റ് കാശുണ്ടാക്കുക എതു മാത്രല്ല ലക്ഷ്യം. മാത്രമല്ല ആദ്യകാഴ്ചയിലുണ്ടായ കമ്പം കൊണ്ടുമാത്രം ഡെയ്‌നിനായി എന്നെ സമീപിക്കുവരോട് അതിന്റെ പരിപാലനവും മറ്റും വ്യക്തമായി പറഞ്ഞുമനസ്സിലാക്കും. ഡെയ്ന്‍ നായ് കുട്ടികള്‍ക്ക് പൊതുവെ വില കൂടുതലാണ്. മാത്രമല്ല മികച്ച പരിപാലനവും ആവശ്യമാണ്. അതിന് പറ്റിയ സാഹചര്യമുണ്ടെങ്കില്‍ മാത്രമേ വാങ്ങാനെത്തുവരെ പ്രോത്സാഹിപ്പിക്കാറുളളു.
മാത്രമല്ല ഒരു ഡോഗിനെ ബ്രീഡ് ചെയ്‌തെടുക്കുത് വളരെ കഷ്ടപ്പെട്ടാണ്. അങ്ങനെ ലഭിക്കു നായ് കുട്ടികളെ ആവശ്യക്കാര്‍ക്ക് വില്‍ക്കുു. എാല്‍, വിറ്റുകഴിയുതോടെ എന്റെ ഉത്തരവാദിത്തം തീരുില്ല. കാരണം ബിസിനസ് മൈന്‍ഡോടെ മാത്രം ഈ പ്രൊഫഷനിലേക്കെത്തിയ ആളല്ല ഞാന്‍. ഞാന്‍ നല്‍കിയ നായ് കുട്ടി നന്നായി വളരുുണ്ടോ, വേണ്ട പരിചരണം ലഭിക്കുുണ്ടോ എാെക്കെ ഫോളോ അപ് ചെയ്യാറുണ്ട്. കാരണം നായി വളരു അഥവാ വളര്‍ത്തപ്പെടു ഒരു നായ് കുട്ടിയിലൂടെയാണ് അതിന്റെ ബ്രീഡര്‍ക്ക് പേരുകിട്ടുക. ഇയാളുടെ അടുത്തുനിന്ന് വാങ്ങിയ ബ്രീഡാണ് എന്ന് ഒരാള്‍ അഭിമാനത്തോടെ പറയു അല്ലെങ്കില്‍ അത്തരത്തില്‍ ഒരു എന്‍ക്വയറി ഉണ്ടാകുമ്പോഴാണ് നമുക്ക് പേരുണ്ടാവുക. വായ്‌മൊഴിയിലൂടെയുളള പരസ്യമാണ് ഞങ്ങളെ പോലുളളവരെ സംബന്ധിച്ച് പ്രധാനം.
4. ഈ പ്രൊഫഷനിലേക്ക് എത്തിയിട്ട് എത്ര വര്‍ഷമായി? തുടക്കത്തിലെയും ഇപ്പോഴത്തെയും വിപണി, സാഹചര്യം?
അഞ്ച് വര്‍ഷമായി. വിപണിയിലെ സാധ്യതകള്‍ ഓരോ വര്‍ഷവും വര്‍ദ്ധിക്കുകയാണ്. കാരണം പണ്ടൊക്കെ ആളുകള്‍ക്ക് കാവലിനായി ഏതെങ്കിലും ഒരു നായ മതിയാരുന്നു പിന്നെയത് നല്ലയിനം നായ എന്ന ചോയ്‌സിലേക്ക് മാറി. വര്‍ഷങ്ങള്‍ കഴിയുന്തോറും ഇന്ന ഇനം എന്ന് ഓരോരുത്തരും തിരഞ്ഞെടുക്കാന്‍ തുടങ്ങി. ഇപ്പോള്‍ മികച്ച ലൈനേജ് ഉളള മുന്തിയ ഇനം നായ എ രീതിയിലേക്കൊക്കെ മാറിത്തുടങ്ങിയിരിക്കുന്നു. ഇതൊരു സ്റ്റാറ്റസ് സിംബല്‍ എ രീതിയിലേക്ക് മാറിയിരിക്കുന്നു എന്ന് പറയുതാവും ശരി. കാശിനേക്കാള്‍ ക്വാളിറ്റിക്ക് പ്രാധാന്യം കൊടുക്കു നിലയിലേക്ക് ജനം മാറിയിരിക്കുന്നു . ഇടയ്ക്ക് ആളുകള്‍ക്ക താല്പര്യം വീടിനുളളില്‍ വളര്‍ത്താവു സൈസ് കുറഞ്ഞ ടോയ് ബ്രീഡുകളോടായിരുു. ഇപ്പോള്‍ വീണ്ടും വലിപ്പമുളള ഇനങ്ങളോട് താല്പര്യമേറിയിട്ടുണ്ട്. ഡോബര്‍മാന്‍, ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, റോഡ് വീലര്‍ തുടങ്ങിയ ഇനങ്ങളൊക്കെ കേരളത്തില്‍ സുലഭമാണ്. എാല്‍, ഗ്രേറ്റ് ഡെയ്ന്‍ അത്ര എളുപ്പത്തില്‍ കിട്ടി ല്ല. കാരണം കേരളത്തില്‍ ഗ്രേറ്റ് ഡെയ്ന്‍ ബ്രീഡര്‍മാര്‍ കുറവാണ്.
5. ഈ രംഗത്തെ സാധ്യതകള്‍?
പെറ്റ്‌സ് എപ്പോഴും ടെന്‍ഷന്‍ അകറ്റാനുളള മാര്‍ഗ്ഗം കൂടിയാണ്. എത്ര മാനസികപിരിമുറുക്കത്തിലിരിന്നാലും ഓമനിച്ചു വളര്‍ത്തു ഒരു നായ്ക്കുട്ടി യെയോ പൂച്ചക്കുഞ്ഞിനെയോ എടുത്തുവെച്ച് തഴുകി തലോടി അതിനോടൊപ്പം കുറച്ചുനേരം ചെലവഴിക്കുമ്പോള്‍ മനസൊന്നു തണുക്കും. കൗസലിംഗ് ചെയ്യുവര്‍ തങ്ങളുടെ അടുത്ത് പ്രശ്‌നങ്ങളുമായി എത്തുവരോട് പലപ്പോഴും ഏതെങ്കിലും ഒരു പെറ്റിനെ വളര്‍ത്താന്‍ ആവശ്യപ്പെടാറുണ്ട്. പിരിമുറുക്കത്തിന്റേതായ ഈ ലോകത്ത് പെറ്റ് വിപണിക്ക് വലിയ സാധ്യതയുണ്ട്. മാത്രമല്ല സുരക്ഷാകാരണങ്ങളാല്‍ ഗാര്‍ഡ് ഡോഗ്‌സിനും ഡിമാന്‍ഡേറി വരികയാണ്. നല്ല ശബ്ദവും വലിപ്പവുമുളള ഇനങ്ങള്‍ക്കു തന്നയാണ് ഈ രംഗത്ത് മുന്‍തൂക്കം. അതുകൊണ്ടുതന്നെ നിലവില്‍ ഗ്രേറ്റ് ഡെയ്‌നിനായുളള എന്‍ക്വയറി കൂടുതലാണ്. ഒരു ബ്രീഡിംഗിലെ കുഞ്ഞുങ്ങളില്‍ 60 ശതമാനവും എളുപ്പത്തില്‍ വിറ്റുപോകുന്നുണ്ട് . വിപണിസാധ്യതകള്‍ വരുംകാലത്ത് വര്‍ദ്ധിക്കുകയേയുളളു.
6.ഗ്രേറ്റ് ഡെയ്‌നിന്റെ സ്വഭാവസവിശേഷതകള്‍?
വളരെ ഫ്രണ്ട്‌ലി ആയിട്ടുള്ള ഇനമാണ് ഗ്രേറ്റ് ഡെയ്്ന്‍. ശ്വാനവംശത്തിലെ കുലീനന്‍ എു വേണമെങ്കില്‍ പറയാം. കാഴ്ചയില്‍ ആരും ഒും ഞെട്ടുമെങ്കിലും പെട്ടന്ന് ആരെയും ഉപദ്രവിക്കു തരമല്ല. വളരെയധികം ആത്മവിശ്വാസമുളള ഗ്രേറ്റ്‌ഡെയ്ന്‍ ട്രെയിന്‍ ചെയ്യാന്‍ മികച്ച ഇനങ്ങളിലൊണ്. കുട്ടികളുമായൊക്കെ വളരെ വേഗം ഇണങ്ങും. അതുകൊണ്ട് തന്നെ സൗമ്യനായ രാക്ഷസന്‍ എന്ന വിളിപ്പേരും ഇവയ്ക്ക് ലഭിച്ചു. മനുഷ്യരോട് മാത്രമല്ല മറ്റ് നായകളോടും ഓമനമൃഗങ്ങളോടും സമാധാനപരമായ സഹവര്‍ത്തിത്വത്തില്‍ കഴിയാന്‍ ഗ്രേറ്റ് ഡേന്‍ നായകള്‍ മിടുക്കു കാട്ടും.
7. ആഹാരരീതി? ഇഷ്ടങ്ങള്‍?
ഗ്രേറ്റ് ഡെയ്ന്‍സ് മാംസഭോജികളാണ്. ആനിമല്‍ പ്രോട്ടീൻ ഇവയ്ക്ക് കൂടിയേ തീരൂ. അതുകൊണ്ടുതന്നെ വേവിച്ച ചിക്കന്‍, പച്ച മാംസം തുടങ്ങിയവയൊക്കെ കൃത്യമായ അളവില്‍ നല്‍കണം. ഇപ്പോള്‍ നിരവധി പായ്ക്ക്ഡ് ഫുഡുകള്‍ ലഭ്യമാണ്. അവ വാങ്ങി കൃത്യമായ അളവനുസരിച്ച് നല്‍കാം. നായ്ക്കുട്ടികളെ സംബന്ധിച്ച് അഡള്‍ട്ട് സ്റ്റേജിലേക്കെത്തുതുവരെ കൃത്യമായ അളവില്‍ മള്‍ട്ടിവൈറ്റമിനും കാത്സ്യവും മറ്റും നല്‍കിയിരിക്കണം.
8. ആയുര്‍ദൈര്‍ഘ്യം? ദീര്‍ഘായുസ്സായിരിക്കാന്‍ പരിചരണത്തില്‍ പാലിക്കേണ്ട കാര്യങ്ങള്‍?
എട്ട് മുതല്‍ പത്ത് വര്‍ഷം വരെയാണ് ഗ്രേറ്റ് ഡെയ്‌നിന്റെ ആയുസ്സ്. സാഹചര്യം, വ്യായാമം, ആഹാരരീതി ഇവയ്ക്കനുസരിച്ച് ആയുര്‍ദൈര്‍ഘ്യത്തില്‍ വ്യത്യാസം വരാം. ഡ്രൈ ഫുഡ് പതിവാക്കാതെ ഹോം ഫുഡ് ശീലമാക്കിയാല്‍ ഡോഗ്‌സിനു നല്ലതാണ്.
9. നായകളുടെ ആരോഗ്യവും വ്യായാമം തമ്മില്‍ എത്രത്തോളം ബന്ധപ്പെട്ടിരിക്കുു?
മനുഷ്യര്‍ക്കായാലും ആരോഗ്യവാന്മാരായിരിക്കാന്‍ വ്യായാമം അത്യാവശ്യമാണല്ലോ. അതുപോലെ നായ്ക്കള്‍ക്കും വ്യായാമം ആവശ്യമാണ്. ആഹാരവും വിശ്രമവും എതുപോലെ പ്രധാനപ്പെതാണ് വ്യായാമം. ഗ്രേറ്റ് ഡെയ്‌നിനെ സംബന്ധിച്ച് കുറച്ചു ഓടിനടക്കണം. അതിനുളള സ്‌പേസ് ഉണ്ടാവണം. അതില്ലാത്തവര്‍ നടക്കാന്‍ കൊണ്ടുപോകുക. നടത്ത, നീന്തല്‍ എിവയാണ് ഗ്രേറ്റ് ഡെയ്‌നിനെ സംബന്ധിച്ച് പ്രധാന വ്യായാമങ്ങള്‍.
10. നമ്മുടെ നാടന്‍ ഇനങ്ങളും വിദേശഇനങ്ങളും തമ്മിലുളള പ്രധാന വ്യത്യാസം? പരിപാലനത്തിലെ വ്യത്യാസങ്ങള്‍?
പ്രതിരോധശേഷി നാടന്‍ ഇനങ്ങള്‍ക്ക് കൂടുതലാണ്. നാടന്‍ ഇനങ്ങളും വിദേശ ഇനങ്ങളും തമ്മിലുളള പ്രധാന വ്യത്യാസം പരിപാലനത്തിലാണ്. നാടന്‍ ഇനങ്ങള്‍ ഏതു സാഹചര്യത്തോടും പൊരുത്തപ്പെടും. എാല്‍ വിദേശ ഇനങ്ങളില്‍ ചിലതിന് ചൂട് അധികം പാടില്ല, തണുപ്പ് അധികം പാടില്ല എന്നൊക്കെയുണ്ട്. മാത്രമല്ല വിദേശ ഇനങ്ങളിലധികവും പ്രത്യേക ലക്ഷ്യത്തോടെ ബ്രീഡ് ചെയ്യപ്പെട്ടവയാണ്. ഉദാഹരണത്തിന് ലാബ്-വളരെ ഫ്രണ്ട്‌ലിയാണ്, പെട്ടന്ന് പരിശീലിപ്പിക്കാം എന്നി ഗുണങ്ങളുണ്ടെങ്കിലും ഗാര്‍ഡിംഗിന് പറ്റിയ ഇനമല്ല. എന്നാൽ ജര്‍മന്‍ ഷെപ്പേര്‍ഡ് കുറച്ച് അഗ്രസീവായ, മികച്ച ഗാര്‍ഡ് ഡോഗ്‌സ് ആണ്. റോട്ട് വീലറാകട്ടെ വളരെ അഗ്രസീവായ നായ്ക്കളാണ്. വൺ മാസ്റ്റർ ഡോഗ് എന്നാണ് ഇവ അറിയപ്പെടുന്നതുതന്നെ.
12.ഡോഗ് ഷോകളുടെ പ്രാധാന്യം? ഷോകളിലെ നിശ്ചിത അഴകളവുകള്‍?
ബ്രീഡിന്റെ ക്വാളിറ്റി ഇവാല്യൂവേഷനാണ് ഡോഗ്‌ഷോകളിലൂടെ ലക്ഷ്യമിടുത്. നായ്ക്കളുടെ അനാട്ടമിക്കല്‍ സ്ട്രക്ചര്‍, ഒറിജനല്‍ ബ്രീഡ് എിവയെ കുറിച്ചൊക്കെ മനസ്സിലാക്കുവാന്‍ ഡോഗ്‌ഷോകള്‍ സഹായിക്കുു. ഉദാഹരണത്തിന് ഗ്രേറ്റ് ഡെയ്‌നിനെ ബ്രീഡ് ചെയ്തിരിക്കുത് ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ്. അതിനനുസൃതമായ ക്വാളിറ്റി അതിനുണ്ടോ എതാണ് ഇത്തരം ഷോകളില്‍ വിലയിരുത്തപ്പെടുത്. മാത്രമല്ല നായ്ക്കളുടെ പെഡിഗ്രി സംബന്ധമായ റിവേഴ്‌സ് പിക്ചര്‍ നമുക്ക് ഇത്തരം ഷോകളിലൂടെ ലഭിക്കും.
13. സ്വന്തം കെലിനെ പറ്റി പറയാമോ? പേര് (കെല്‍) ? അതിന് പിിലെ കഥ? എത്ര നായ്ക്കള്‍....
എന്റെ കെലിന് പ്രത്യേകം പേരായി'ില്ല. ഈ രംഗത്ത് എനിക്കു ഗുരുതുല്യനായ സി.കെ.മണികണ്ഠന്‍ സാറിന്റെ കെലിന്റെ പേര് പോഷ് ഡെയ്ന്‍സ് എാണ്. ആ പേരിലാണ് തത്ക്കാലം എന്റെ കെലും അറിയപ്പെടുത്. പുതിയ പേര് രജിസ്‌ട്രേഷനായി നല്‍കിയിട്ടുണ്ട്. നിലവില്‍ എന്റെ കെലില്‍ 25-ഓളം ഡെയ്ന്‍സ് ഉണ്ട്.
16. നായകളുടെ പെഡിഗ്രി? ലൈനേജ് എിവയ്ക്ക് അവയുടെ പ്രകടനത്തിലുളള പ്രാധാന്യം?
പെഡിഗ്രി, ലൈനേജ് എിവ മികച്ചതാണെങ്കില്‍ ഡോഗ്‌സിന്റെ ഫിസിക്കലായിട്ടുള്ള ഔട്ട് പുട്ടും പ്രകടനവും മികച്ചതായിരിക്കും.
17. കേരളത്തില്‍ ഗ്രേറ്റ് ഡെയ്‌നിനുളള ഡിമാന്‍ഡ്? ഗാര്‍ഡിംഗ് പര്‍പ്പസിനാണോ ഷോ പര്‍പ്പസിനാണോ കൂടുതല്‍ ആവശ്യക്കാര്‍?
നേരത്തേ പറഞ്ഞല്ലോ കേരളത്തില്‍ ഗ്രേറ്റ് ഡെയ്‌നിന്റെ ലഭ്യത കുറവാണ്. അതുകൊണ്ടുതന്നെ ഈ ബ്രീഡിനെ കുറിച്ച് ജനങ്ങള്‍ക്ക് നിലവില്‍ അറിഞ്ഞുവരുതേയുളളു. ഡിമാന്‍ഡ് കൂടുതലും കേരളത്തിനു പുറത്തുനിാണ്.
18. ഈ രംഗത്തേക്ക് വരുവര്‍ക്ക് നല്‍കാനുളള ഉപദേശം.
ബിസിനസ് മൈന്‍ഡോടെ മാത്രം ഈ രംഗത്തേക്ക് വരരുത്. മറ്റ് ഏതെങ്കിലും ഒരു ജീവിയെ വളര്‍ത്തുംപോലെയല്ല ഡോഗ്‌സിനെ വളര്‍ത്തിയെടുക്കുത്. അത് തികച്ചും വ്യത്യസ്തമായ രംഗമാണ്. അപ്പോള്‍ അതെക്കുറിച്ച് വ്യക്തമായ പഠിച്ച ശേഷമാണ് ഈ മേഖലയിലേക്ക് വരേണ്ടത്. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത്, കസ്റ്റമേഴ്‌സ് വഞ്ചിക്കപ്പെടുു എതാണ് ഈ മേഖലയെ കുറിച്ചുളള പൊതുവെയുളള പരാതി. ഉദാഹരണത്തിന് ഒരാള്‍ക്ക് ഒരു നല്ലയിനം നായയെ വേണം. ബ്രീഡറെയൊും കക്ഷിക്കറിയില്ല. എല്ലാ രംഗത്തുമെപോലെ ഇവിടെയും ബ്രോക്കര്‍മാരുണ്ട്. ബ്രോക്കര്‍ അയാളോട് ബജറ്റ് എത്ര എു ചോദിക്കും. 25,000 രൂപയാണ് ബജറ്റ് എ് മനസ്സിലാക്കും. എന്നിട്ട് അവര്‍ തന്നെ ആവശ്യക്കാരനെയും കൂട്ടി ബ്രീഡറുടെ അടുത്ത് പോയി നായ്ക്കുട്ടി യെ വാങ്ങിനല്‍കും. ഇവിടെ നടക്കുത് ബ്രീഡര്‍ക്ക് കിട്ടുക 10,000 രൂപയായിരിക്കും. കസ്റ്റമര്‍ക്ക് 25,000 പോകും. ഇടനിലക്കാരനാണ് ലാഭം. ചിലപ്പോള്‍ അത്ര നല്ല ക്വാളിറ്റി നായയാകണമെുമില്ല. അപ്പോള്‍ എനിക്ക ഈ രംഗത്തേക്ക് വരുവരോട് പറയാനുളളത് നമ്മളെപ്പോഴും സത്യസന്ധമായി നില്‍ക്കണം എുളളതാണ്. അപ്പോഴേ നിലനില്പുണ്ടാകൂ. വലിയ തുക കൊടുത്തിട്ടും തനിക്ക് കിട്ടിയത് മോശം ക്വാളിറ്റി ഡോഗാണെങ്കില്‍ ബ്രീഡറുടെ പേരിന് കോട്ടം തട്ടും . ഓ ആ കെന്നലിലെ
ഡോഗ്സ് നല്ലതല്ല എന്ന അഭിപ്രായം രൂപപ്പെടും. അത് നന്നല്ല..
കുടുംബം
പപ്പ രാജന്‍. അദ്ദേഹം ഞങ്ങളെ വിട്ടുപോയി. മമ്മി മേരി ഭാര്യ മരിയ, ഒരു കമ്പനിയില്‍ വര്‍ക്ക്‌ചെയ്യുു. മകള്‍ റേയ്ച്ചലിന് മൂുവയസ്സായി. അവളും എന്റെ ഡോഗ്‌സും തമ്മില്‍ നല്ല കമ്പനിയാണ്. സഹോദരി ആന്‍മേരി വിവാഹിതയാണ് ഭര്‍ത്താവ് നിയോ പളളിവികാരിയാണ്. മകള്‍ മെയ്ദന്‍.
2. പാഷന്‍ പ്രൊഫഷനാക്കിയപ്പോള്‍ കുടുംബത്തിന്റെ പിന്തുണ?
എല്ലാവര്‍ക്കും ആദ്യം ഒരു സംശയമൊക്കെ ഉണ്ടായിരുു. പക്ഷേ പിന്തുണയോടെ ഒപ്പം നിു. മമ്മിയാണ് നായ്ക്കള്‍ക്കുളള ഭക്ഷണമൊക്കെ തയ്യാറാക്കുത്. ഭാര്യയ്ക്ക് വിവാഹം കഴിഞ്ഞുവ സമയത്ത് ചെറിയ പേടിയൊക്കെ ഉണ്ടായിരുു. ഇപ്പോള്‍ എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ട്. ജോലി രാജിവെച്ചാണ് ഞാന്‍ ഇതിലേക്കിറങ്ങിയത്. കുടുംബാംഗങ്ങളെല്ലാം പിന്തുണച്ചതുകൊണ്ടാണ് എനിക്ക് ഈ രംഗത്ത് മുന്നോട്ട് പോകാന്‍ കഴിഞ്ഞത്. ഭാര്യയുടെ കുടുംബവും പൂര്‍ണ്ണപിന്തുണയോടെ ഒപ്പം നില്‍ക്കുു.
3. ഭാവി പദ്ധതികള്‍? സ്വപ്നം?
ഒരാൾ ഒരു ഗ്രേറ്റ്
ഡെയ്‌നിനെ വാങ്ങണം എന്ന് തീരുമാനിക്കുമ്പോൾ ഇന്ന ആളുടെ അടുത്ത
നല്ല ക്വാളിറ്റി ഡെയ്ൻസിനെ കിട്ടും എന്ന രീതിയിൽ ആരെങ്കിലും എന്റെ പേര്
റഫർ ചെയതാൽ അതാണ് വിജയം എന്ന് കരുതുന്നു. അതാണ് സ്വപ്‌നവും.
4. ഈ പ്രൊഫഷനിലെ ഗുരുസ്ഥാനീയന്‍? ബന്ധങ്ങള്‍ സൗഹൃദങ്ങള്‍?
സി.കെ.മണികണ്ഠന്‍ മാസ്റ്ററാണ് ഈ രംഗത്ത് എന്റെ ഗുരുസ്ഥാനീയന്‍. ആദ്യമായി ഒരു ഗ്രേറ്റ് ഡെയ്‌നിനെ സ്വന്തമാക്കാന്‍ ആഗ്രിഹിച്ചിട്ട് ചെന്നുപെട്ടത് കോയമ്പത്തൂരില്‍ അദ്ദേഹത്തിന്റെ കെന്നലിലാണ്. അദ്ദേഹം ആദ്യം ഇതൊരു പ്രഥമദൃഷ്ടാലുളള കമ്പമെ മട്ടില്‍ എന്നെ പ്രോത്സാഹിപ്പിച്ചില്ല. പിന്നീട എനിക്ക് ഡെയ്ന്‍സിനോടുളള ഇഷ്ടം മനസ്സിലാക്കിയപ്പോഴാണ് അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചത്. ആദ്യമായി ഒരു ഡെയ്‌നിനെ എനിക്ക് തതും അദ്ദേഹമാണ്. ബില്ലു. അവന്‍ ഇപ്പോഴുമുണ്ട്. അഞ്ചുവയസ്സായി. അദ്ദേഹം എന്നെ ഒരു അനുജനെ പോലെയാണ് കാണുത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും എന്നെ അവരിലൊരാളായിട്ട് കണ്ട് പിന്തുണയ്ക്ക്കുണ്ട് .ഇപ്പോള്‍ ഞാന്‍ ഈ മേഖലയില്‍ എന്തെങ്കിലുമൊക്കെ ആയി തീർന്നിട്ടുണ്ടെങ്കില്‍ അതിന് കാരണം സി.കെ.മണികണ്ഠന്‍ മാസ്റ്ററാണ്. അദ്ദേഹത്തിന്റെ സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശവുമാണ് എന്നെ ഇന്ന് ബേസില്‍ ആക്കിയത്. സി.കെ.മണികണ്ഠന്‍ മാസ്റ്ററുടെ അടുത്ത സുഹൃത്തായ കാര്‍ത്തികേയന്‍ സാറും എന്നെ വളരെയധികം പിന്തുണക്കുന്നുണ്ട് . ഞാന്‍ നന്നായിരിക്കണം എന്നാണ് അവരുടെയെല്ലാം ആഗ്രഹം. കേരളത്തിലേക്ക് ആദ്യമായി ഗ്രേറ്റ് ഡെയ്ന്‍ ഇറക്കുമതി ചെയ്യാന്‍ എനിക്കു കഴിഞ്ഞു. അത് സാധ്യമായത് സി.കെ.സാറിന്റെ സഹായം കൊണ്ടാണ്. രണ്ട് ഡെയ്ന്‍ ഇമ്പോർട്ട് ചെയ്തതില്‍ ഒരെണ്ണം എനിക്കും ഒരെണ്ണം കോയമ്പത്തൂരില്‍ സി.കെയുടെ കെലിലേക്കുമാണ്.
ഞാന്‍ ഡോഗ്‌ഷോയും മറ്റുമായ ബന്ധപ്പെട്ട് വീടുവിട്ടു നില്‍ക്കുമ്പോള്‍ നായ്ക്കളുടെ കാര്യമൊക്കെ നോക്കുന്നത് എന്റെ കസിന്‍ ജയ്‌സ ആണ്. പിന്നെ ഷോയ്‌ക്കൊക്കെ പോകുമ്പോള്‍ എന്നെ സഹായിക്കുത് ജോന്‍ഡിയും തങ്കച്ചനുമാണ്. എല്‍ദോ, ഡെീസ്, ഡെറിന്‍ എിവരും എന്നെ വളരെയധികം സഹായിച്ചു. ഇവരെല്ലാം കുടുംബസമേതം വിദേശത്താണ്. എന്നാലും ഇപ്പോഴും എന്തു കാര്യത്തിനും ഒപ്പമുണ്ട്. പി െകിറ്റി മാഡം. എന്റെ കൈയില്‍ നി് ഒരു പപ്പിയെ വാങ്ങാനായി വന്നതാണെങ്കിലും ഇപ്പോള്‍ ആ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് മാഡവും കുടുംബവും എന്നെ കാണുന്നത്.
ബോക്‌സ്
ബ്രിട്ടനിലെ ഫ്രെഡ്ഡി എ ഗ്രേറ്റ് ഡെയ്‌നാണ് നിലവില്‍ ലോകത്തിലെ ഏറ്റവും ഉയരമുളള നായ. 7 അടി 4 ഇഞ്ചാണ് ഉയരം. ഭാരം 210 പൗണ്ട്. 2017-ലാണ് ഫ്രെഡ്ഡി ഗിസ് ബുക്കിലിടം നേടിയത്.