Global block

bissplus@gmail.com

Global Menu

മോട്ടോ ഇ 2 വിന് വെല്ലുവിളിയായി റെഡ് മീ 2

 

റെഡ് മീ 1എസ് 2 ഇറക്കി ഒരാഴ്ചയ്ക്കുള്ളില്‍ റെഡ് മീ 2 ഇന്ത്യയില്‍ ഇറക്കി ഷവോമി വീണ്ടും ടെക്ക് പ്രേമികളെ ഞെട്ടിച്ചു.  അതിനിടയില്‍ മോട്ടോ ഇ 2 ഉം വിപണിയില്‍ എത്തിയിരുന്നു. മോട്ടോ ഇ 2 വിന് ഷവോമി വെല്ലുവിളിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍മോഡലുകളുടെ പ്രത്യേകതകള്‍ക്ക് ഒപ്പം മാറ്റങ്ങളും റെഡ് മീ 2വിലുണ്ട്. 4ജി സപ്പോര്‍ട്ട് ചെയ്യുന്ന ഇരട്ട സിം ഇടാന്‍ കഴിയുന്ന ഗാഡ്ജറ്റാണ് ഇത്. നേരത്തെ റെഡ് മീ ആദ്യ പതിപ്പിന് 3ജി സപ്പോര്‍ട്ട് ഉണ്ടായിരുന്നില്ല. 6,999 രൂപയാണ് റെഡ് മീ 2ന്റെ വില. അതായത് മോട്ടോ ഇ 2 ന്റെ അതേ വില. അതായത് മോട്ടോ ഇ യുടെ വിലയ്ക്ക് ഒരു 4 ജി ഫോണ്‍ കിട്ടും എന്ന് ചുരുക്കം. 4.7 ഇഞ്ചാണ് ഫോണിന്റെ എച്ച്.ഡി സ്‌ക്രീന്‍ വലിപ്പം. 720 പിക്‌സല്‍ ഡിസ്‌പേയുണ്ട്. 8 എം പി പിന്‍ ക്യാമറയും സെല്‍ഫി എടുക്കുവാന്‍ സാധിക്കും വിധം മുന്‍ ക്യാമറയും ഉണ്ട് ഫോണിന്. പിന്‍ ക്യാമറയുടെ ശേഷി 8 എംപിയാണ്. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റാണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം.

Post your comments