Global block

bissplus@gmail.com

Global Menu

ജിയോ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത:ഫെയ്‌സ്ബുക്ക് ഇനിമുതല്‍ ജിയോ ഫോണിലും

ഫെയ്‌സ്ബുക്കിനെ ഫോണിലെത്തിച്ച ജിയോയുടെ പുത്തന്‍ പതിപ്പ് വിപണിയില്‍. ഉപഭോക്താക്കളുടെ നിരന്തര പരാതിയെത്തുടര്‍ന്നാണ് ജിയോ ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ ജിയോ കായ് ഓഎസിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ പതിപ്പ് രംഗത്തിറക്കിയത്. 

വീഡിയോ, ന്യൂസ് ഫീഡുകള്‍, ഫോട്ടോ, പുഷ് നോട്ടിഫിക്കേഷനുകള്‍ തുടങ്ങി ഫെയ്‌സ്ബുക്കിന്റെ എല്ലാ സവിശേഷതകളും ഈ ഫേസ്ബുക്ക് ആപ്ലിക്കേഷനിലുമുണ്ടാകും.
ജിയോയിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ഫെയ്‌സ്ബുക്കിന്റെ മികച്ച പതിപ്പാണെന്ന് ഫേസ്ബുക്ക് മൊബൈല്‍ പാര്‍ട്ട്ണര്‍ഷിപ്പ് വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ്‌കോ വരേല പറഞ്ഞു.
വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, യൂട്യൂബ് പോലുള്ള മുന്‍നിര ആപ്ലിക്കേഷനുകള്‍ താമസിയാതെ ഫോണില്‍ ലഭ്യമാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് കൂടാതെ മറ്റു ലോകോത്തര ഫോണ്‍ ആപ്ലിക്കേഷനുകളും താമസിയാതെ ജിയോ ഫോണിലൂടെ ലഭ്യമാകുമെന്ന് ജിയോ ഡയറക്ടര്‍ ആകാശ് അംബാനി പറഞ്ഞു.

Post your comments