Global block

bissplus@gmail.com

Global Menu

ജഡായു എർത്ത് സെന്ററിന്റെ അഡ്വൻഞ്ചർ റോക്ക് ഹിൽ പൊതുജനങ്ങൾക്കായി തുറന്നു

കേരളത്തിലെ ആദ്യത്തെ BOT മോഡൽ ഇക്കോ ടൂറിസം സംരംഭമായ ജഡായൂ എർത്ത് സെന്ററിന്റെ അഡ്വഞ്ചർ റോക്ക് ഹിൽ സഞ്ചാരികൾക്കായി തുറന്നുകൊടുത്തു.  കൊല്ലം ജില്ലയിലുള്ള ചടയമംഗലത്തുള്ള ജഡായൂ എർത്ത് സെന്റർ എന്ന് പുനർനാമകരണം ചെയ്ത ജഡായൂ നേച്ചർ പാർക്കിലാണ് സഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്ന പടുകൂറ്റൻ പക്ഷിശില്പം ഉള്ളത്.
ഒരാൾക്ക് പ്രതിദിനം 3500 രൂപയാണ് പ്രവേശന ഫീസ്.  ലോകമെങ്ങുമുള്ള സാഹസിക ടൂറിസത്തിൽ തൽപ്പരരായ വിനോദസഞ്ചാരികളെ  കേരളത്തിലേയ്ക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പാർക്ക്.
200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവുമുള്ള ശില്പം ലോകത്തിലെ ഏറ്റവും വലിയ പ്രവർത്തനയോഗ്യമായ ശില്പം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്.

 

Post your comments