Global block

bissplus@gmail.com

Global Menu

ഡെറാഡൂണ്‍

അരുവികളും താഴ് വരകളും മലഞ്ചെരിവുകളും മനോഹരമായ പ്രകൃതി ദൃശ്യങ്ങളുമായി ഹിമാലയ നിരകളുടെ വ്യത്യസ്തമായ കാഴ്ചകളാണ് ഡെറാഡൂൺ സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. ഹിമാലയൻ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഡെറാഡൂൺ ഉത്തരാഖണ്ഡിന്റെ തലസ്ഥാനമാണ്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിൽ ഒന്നാണിത്. രണ്ടു വാക്കുകളിൽ നിന്നാണ് ഡെറാഡൂൺ എന്ന പദം രൂപപ്പെടുന്നത്. ഡെറാ അർത്ഥമാക്കുന്നത് ക്യാമ്പ് എന്നതാണ്. ഡൂൺ അർത്ഥമാക്കുന്നത് താഴ്വരായാണ്. ഇവയിൽ നിന്നാണ് ഡെറാഡൂൺ എന്ന വാക്ക് രൂപപ്പെടുന്നത്.
ഹിമാലയൻ മലനിരകളിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒരു പ്രദേശം കൂടിയാണിത്. ഡെറാഡൂണിലെ പ്രശസ്തമായ ടൂറിസ്റ്റ് സന്ദർശന കേന്ദ്രങ്ങളിൽ ഒന്നാണ് സഹസ്രധാര. വെള്ളച്ചാട്ടങ്ങളും ഗുഹകളും പ്രകൃതിമനോഹരമായ ദൃശ്യങ്ങളുമായി സഹസ്രധാര സന്ദർശകരെ ആകർഷിക്കുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ വെള്ളച്ചാട്ടങ്ങളുടെ മനോഹാരിതയാണ് സഹസ്രധാരയുടെ പ്രത്യേകത.
മറ്റൊരു പ്രധാന കേന്ദ്രമാണ് ടൈഗർ ഫാൾസ്. മലനിരകളിൽ തന്നെയുള്ള ഒരു വെള്ളച്ചാട്ടമാണിത്. വനത്തിന്റെ ഉൾഭാഗത്ത് ആയിട്ടാണ് മനോഹരമായ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടത്തിൽ നിന്നുള്ള ജലം ഒരു കുളമായി രൂപാന്തരപ്പെടുന്നു. സഞ്ചാരികളുടെ പ്രധാന വിശ്രമ കേങ്ങളിലൊന്നാണിത്. വളരെ വ്യത്യസ്തമായ കാഴ്ചകളാണ് സഞ്ചാരികൾക്ക് ഇവ സമ്മാനിക്കുന്നത്. റോബേഴ്സ് കേവ്    മറ്റൊരു പ്രധാന പ്രദേശമാണ്. സഞ്ചാരികളുടെ പ്രധാന പിക്‌നിക് കേന്ദ്രങ്ങളിലൊന്നാണ്.  ഇതൊരു റിവർ സൈഡ് ഗുഹയാണ്. പേരിലുള്ള കൗതുകം പോലെ  പ്രത്യേകതകളുള്ള ഒരു ഗുഹയാണ്. പണ്ട് കാലത്ത് ഇവിടെയുള്ള കള്ളന്മാർ ഈ ഗുഹകളിലായിരുന്നു ഒളിച്ചിരിക്കുവാൻ ശ്രമിച്ചിരുന്നത്. ഗുഷ് പാനി എന്നറിയപ്പെടുന്ന ഈ സ്ഥലം വളരെ പ്രത്യേകതകളുള്ളവയാണ്. വിചിത്രമായ ഒരു പ്രതിഭാസത്തിന് പേരുകേട്ട സ്ഥലമാണിത്. അവിടെ നിന്ന് വെള്ളം ഒഴുകുന്നത് വെള്ളത്തിൽ നിന്ന് അപ്രത്യക്ഷമാവുകയും ഏതാനും മീറ്ററുകൾക്കുശേഷം വീണ്ടും ദൃശ്യമാവുകയും ചെയ്യുന്നു.
ഡെറാഡൂണിൽ ഷോപ്പിംഗിനായി ബസാറുകളും ഷോപ്പിങ് മാളുകളുമുണ്ട്. പൽത്താൻ ബസാർ, ഇന്ദിരാ മാർക്കറ്റ്, പസഫിക് മാൾ, ക്രോസ് റോഡ് മാൾ എന്നിവ ഡെറാഡൂണിലെ പ്രശസ്ത ഷോപ്പിംഗ് കേന്ദ്രങ്ങളാണ്.സഞ്ചാരികൾക്ക് ഇവിടെ നിന്ന് കരകൗശല വസ്തുക്കൾ വാങ്ങാം. സുഗന്ധവ്യഞ്ജനങ്ങൾ, കമ്പിളി വസ്ത്രങ്ങൾ എന്നിവയ്ക്ക് ബസാർ പ്രശസ്തമാണ്. കമ്പിളി പരവതാനികൾ ബാസാറിലെ പ്രധാന പ്രത്യേകതയാണ്. പൽത്താൻ ബസാർ മനോഹരമായി കൊത്തിയ തടി കൊണ്ടുള്ള കരകൗശല വസ്തുക്കൾക്കും പ്രസിദ്ധമാണ്.  പെയിന്റിംഗുകൾ, ബ്രാസ് പ്രതിമകൾ, ഗിഫ്റ്റ് വസ്തുക്കൾ, ആഭരണങ്ങൾ എന്നിവയും മാർക്കറ്റിൽ ലഭ്യമാണ്.
ഈ  ഇവിടെയുള്ള ഏറ്റവും പ്രശസ്തമായ ഹിൽസ്റ്റേഷനാണ് മസൂറി. മലനിരകൾക്ക് മുകളിൽ നിന്നും താഴെ ഡൂൺ വാലിയുടെ കാഴ്ച അതിമനോഹരമാണ്.  ഡൂൺ വാലിയുടെയും ഹിമാലയ നിരകളുടെ മനോഹരമായ ദൃശ്യങ്ങൾ ആണ് ഇവിടെ നിന്ന് കാണാൻ സാധിക്കുന്നത്.  ട്രക്കിംഗിന് ഏറ്റവും യോജിച്ച പ്രദേശങ്ങളിൽ ഒന്നുകൂടിയാണിത്. നിരവധി ട്രെക്കിംഗ് പാതകൾ ഇവിടെയുണ്ട്. വളരെ വ്യത്യസ്തവും മനോഹരവുമായ കാഴ്ചകളാണ് ഡെറാഡൂൺ സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. 

Post your comments