Global block

bissplus@gmail.com

Global Menu

ജാവേദ് ഹബീബ് ഹെയര്‍ ആന്‍ഡ് ബ്യൂട്ടി സലൂണ്‍ തലസ്ഥാന നഗരിയില്‍

ഇന്ത്യയിലെ ഏറ്റവും മികച്ച ഹെയർ ബ്യൂട്ടി സലൂണുകളിൽ ഒന്നാണ് ജാവേദ് ഹബീബ് ഹെയർ ആന്റ് ബ്യൂട്ടി ലിമിറ്റഡ്. പ്രശസ്തരായ നിരവധി പേരുടെ ഹെയർ സ്‌റ്റൈലിങ്ങിന്റെ  സവിശേഷതയ്ക്ക് പിന്നിൽ ജാവേദിന്റെ കരങ്ങളാണ്. ഹെയർ സ്‌റ്റൈലിങ്ങിൽ ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഇവിടെയുള്ളത്. വെറും പ്രൊഡക്ടുകൾ മാത്രം ഉപയോഗിച്ചുള്ള ഹെയർ സ്‌റ്റൈലിംഗ് അല്ല ഇതിലുള്ളത്. ഹെയർ സ്‌റ്റൈലിംഗിന്റെ ശാസ്ത്രീയമായ നിരവധി ആശയങ്ങളും ജാവേദ് ഹബീബ് പ്രാധ്യാന്യം നൽകുന്നുണ്ട്.  കസ്റ്റമേഴ്സിനെ സംതൃപ്തിക്ക് വളരെ പ്രാധാന്യം നൽകുന്നു. അവരുടെ സൗന്ദര്യം വർധിപ്പിക്കുന്നതിൽ ഹെയർ സ്‌റ്റൈലിംഗ് കൂടുതൽ സഹായകമാകുന്നുണ്ട്. അതിനാൽ വളരെ മികച്ച കസ്റ്റമർ ഫീഡ് ബാക്കാണ് ലഭിക്കുന്നത്. മനുഷ്യരുടെ  ഫാഷൻ സങ്കൽപ്പങ്ങളിൽ പ്രധാനമാണ്  ഹെയർ സ്‌റ്റൈലിംഗ്. 
മുടിയുടെ സംരക്ഷണത്തിനായി ഷാംപു ഉപയോഗിക്കുക. ഷാംപു ഉപയോഗിച്ചതിന് ശേഷമാണ് ഓയിൽ ഉപയോഗിക്കേണ്ടത്. അതല്ലാതെ ഓയിൽ ഉപയോഗിച്ച ശേഷമല്ല ഷാമ്പൂ ഉപയോഗിക്കേണ്ടത്. മുടി സംരക്ഷത്തിലും നിരവധി ശാസ്ത്രീയത ഉണ്ട്. ഇക്കാര്യങ്ങളിലൊന്നും മലയാളികൾ അത്ര ബോധവാൻമാരല്ല. മുടിയുടെ സംരക്ഷണം വളരെ പ്രധാനമായ ഒരു കാര്യമാണ്.  ഇത്തരം കാര്യങ്ങളെക്കുറിച്ച് അവർക്ക് കൂടുതൽ ശാസ്ത്രീയമായ അറിവുകൾ നൽകുകയാണ് വേണ്ടത്. വളരെ ചെറിയ കാര്യങ്ങളെന്ന് തോന്നിക്കുന്ന പലതും മുടി സംരക്ഷണത്തിൽ പ്രാധാന്യമുണ്ട്. ഭക്ഷണം, ജലം ഇവയും മുടി സംരക്ഷത്തിനു വളരെ പ്രധാനമാണ്.
ഹെയർ ആൻഡ് ബ്യൂട്ടി 
മുടി സംരക്ഷണത്തിനായുള്ള നിരവധി ടിപ്‌സുകളും അദ്ദേഹം ആവിഷ്‌കരിച്ചിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള പ്രധാന പ്രശനങ്ങളിൽ ഒന്നാണ് മുടി കൊഴിച്ചിൽ.  നിരവധി കാരണങ്ങളാണ് ഇതിനു പിന്നിലുള്ളത്. ആഹാര രീതികളും സ്ട്രെസും എല്ലാം ഇതിൽ പ്രധാന കാരണമാകുന്നുണ്ട്. വിറ്റാമിനുകൾ, പ്രോട്ടീനുകൾ ഇവയൊക്കെ വളരെ പ്രധാനമാണ്. പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നുമുള്ള അടിസ്ഥാന പോഷകങ്ങളും ലഭ്യമാക്കണം. ഇവ മുടിക്ക് ആരോഗ്യവും ഭംഗിയും നല്കും. ഇത്തരത്തിൽ നിരവധി കാര്യങ്ങൾക്ക് പ്രാധാന്യം നൽകിയാൽ മുടി കൊഴിച്ചിൽ വലിയ രീതിയിൽ കുറയ്ക്കുവാൻ സാധിക്കും.
താരൻ, മുടികൊഴിച്ചിൽ ഇത്തരത്തിൽ  നിരവധി പ്രശ്നങ്ങൾ മുടിയുമായി ബന്ധപ്പെട്ട് പലരും നേരിടുന്നുണ്ട്. സ്പാ പരിചരണത്തിലൂടെ ഇവ മികച്ച രീതിയിൽ സോൾവ് ചെയ്യുവാൻ സാധിക്കും.   മുടിക്ക് അഴകും ആരോഗ്യവും നൽകുവാൻ ഇവിടത്തെ പരിചരണങ്ങൾ സഹായിക്കുന്നു. നല്ല നീളവും ആരോഗ്യവുമുള്ള മുടിയാണ് സ്ത്രീകളും പുരുഷന്മാരും  ആഗ്രഹിക്കുന്നത്. ഹെയർ കട്ട്, ഹെയർ സ്‌റ്റൈലിംഗ്, ഗ്രൂമിങ് ഇത്തരത്തിൽ മുടിയുടെ സൗന്ദര്യവുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങൾ ഇവിടെ ലഭ്യമാണ്.  മുടിയുടെ ആരോഗ്യസംരക്ഷണത്തിനും  സൗന്ദര്യ സംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന നിരവധി സേവനങ്ങൾ ഇതിലുണ്ട്.
ജാവേദ് ഹബീബ് ഹെയർ ആൻഡ് ബ്യൂട്ടി സലൂണുകൾ മികച്ച മുടി സൗന്ദര്യസംരക്ഷണ സേവനങ്ങങ്ങളാണ് നൽകുന്നത്.  വെറും മുടി മുറിക്കുകയല്ല ഹെയർ സ്‌റ്റൈലിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത് .ഫാഷനിൽ ഹെയർ സ്‌റ്റൈലിങ്ങിന് വളരെ പ്രാധാന്യമുണ്ട്.  ഹെയർ സ്‌റൈലിങ്ങിനും  ശാസ്ത്രീയ രീതികളിൽ പരിശീലനം നേടിയ  ജീവനക്കാരാണ് സലൂണിൽ ഉള്ളത്. അവർ ഹെയർ ഡിസൈനർമാരാണ്. ഹെയർ ഫാഷൻ മേഖലയിലെ ഏറ്റവും മികച്ച ബ്രാൻഡാണ് ജാവേദ് ഹബീബ്. നിരവധി വ്യത്യസ്തമായ  ഹെയർ ഡിസൈനുകൾ അദ്ദേഹം ആവിഷ്‌കരിച്ചിട്ടുണ്ട്.  ഹെയർ സ്‌റ്റൈലിങ്ങിനെക്കുറിച്ച്  ശാസ്ത്രീയമായി പഠിക്കാൻ അക്കാഡമികളുമുണ്ട്.
സിനിമ മേഖലയിലും ഫാഷനിലും പ്രശസ്ത നാമമാണ്  ജാവേദ് ഹബീബ്. ഹെയർ സ്‌റ്റൈലിംഗ് ഒരു പ്രൊഫഷനേക്കാൾ  ഒരു പാഷനാണ് ജാവേദിന്. തലമുറകളായി പകർന്നു കിട്ടിയ പാരമ്പര്യമാണ് ഈ കരവിരുതിന്റെ സവിശേഷതയ്ക്ക് പിന്നിലുള്ളത്.  ഇന്ത്യയിലെ ഹെയർ സ്‌റ്റൈലിങ്ങിൽ സിഗ്‌നേച്ചർ ഹെയർ ഐക്കനാണു ജാവേദ്. ഏതൊരു പ്രൊഫഷനിലും പഠനത്തിന് വളരെ വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഹെയർ സ്‌റ്റൈലിങ്ങിന്റെ വ്യത്യസ്തതകളെക്കുറിച്ചു പഠിക്കുവാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. അവയിൽ പലതും വളരെ മികച്ച രീതിയിൽ സ്വന്തം ശൈലിയിൽ അദ്ദേഹം അവതരിപ്പിക്കുന്നു. ഇതിനാലാകാം ഹെയർ സ്‌റ്റൈലിങ്ങിൽ ഒരു യുണീക്ക് ഫീലുമായി ജാവേദ് ഹബീബ് ഹെയർ ആൻഡ് ബ്യൂട്ടി സലൂണുകൾ മുൻനിരയിൽ നിലനിൽക്കുന്നത്. 

 

Post your comments