Global block

bissplus@gmail.com

Global Menu

സഹകരണത്തിന്റെ വജ്രത്തിളക്കം

ബാങ്കിംഗ് രംഗത്തെ സഹകരണമുന്നേറ്റം കൊല്ലം നിവാസികൾ തിരിച്ചറിഞ്ഞിട്ട് വർഷം അറുപതാകുന്നു. കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ ആരംഭത്തോടെ പണമിടപാട്, പതിവു സങ്കീർണതകൾക്കപ്പുറം സൗഹാർദത്തിന്റെയും സ്‌നേഹബന്ധത്തിന്റെയും കെട്ടുറപ്പിലേക്ക് ഉയർന്നു.

1958 ആഗസ്റ്റ് 1-ന് രജിസ്റ്റർ ചെയ്ത് 1958 സെപ്റ്റംബർ 1 ന് പ്രവർത്തനം ആരംഭിച്ച കൊല്ലം ജില്ലാ സഹകരണബാങ്കിന്റെ ആദ്യ പ്രസിഡന്റ് പ്രമുഖസഹകാരി ഡോ. എൻ. പി. പണിക്കരായിരുന്നു. രാഷ്ട്രീയ സാമൂഹിക േേമഖലയിൽ പ്രശ്‌സതരായ അനേകം വ്യക്തികൾ ബാങ്കിന്റെ പ്രസിഡന്റ് പദം അലങ്കരിച്ചിട്ടുണ്ട്. 2016 ഏപ്രിലിൽ ഭരണസമിതി പിരിച്ചുവിടുമ്പോൾ ശ്രീ കെ. സി. രാജൻ ആയിരുന്നു പ്രസിഡന്റ്.

മുൻപ്രസിഡന്റുമാർ

ഡോ. എൻ. പി.  പണിക്കർ ശ്രീ. കെ സദാനന്ദൻ ശ്രീ. പി. രവീൻ (മുൻമി) ശ്രീ. ഇ. ചശേഖരൻ നായർ (മുൻമി) അഡ്വ. ചിതറ മധു ശ്രീ. തോപ്പിൽ ഗോപാലകൃഷ്ണൻ അഡ്വ. ആർ ഗോപാലകൃഷ്ണപിള്ള ശ്രീ. എം. എച്ച് ഷാരിയർ ശ്രീ. ഡി. രാജപ്പൻ നായർ ശ്രീ. ബി. എം. ഷെരീഫ് ശ്രീ. കെ. സി. രാജൻ

വജ്രജൂബിലിയിലേക്കുള്ള വളർച്ച ബാങ്കിനു മാത്രമല്ല, ഉപഭോക്താക്കൾക്കും ആഘോഷത്തിന്റെ അവസരമാണ്. കാർഷിക വായ്പ മുതൽ ഇ-കൊമേഴ്‌സ് വരെയുള്ള സേവനങ്ങൾ ബാങ്കിൽ ലഭ്യമാണ്. ആധുനിക ബാങ്കിന്റെ എല്ലാ കരുത്തും ആർജിച്ചെങ്കിലും സാധാരണക്കാരന്റെ ബാങ്കായിട്ടാണ് ഇന്നും ജില്ലാബാങ്ക് നിലനിൽക്കുന്നത്. അമിത ചാർജുകൾ ഒന്നും ഈടാക്കാതെ എല്ലാ ആധുനിക ബാങ്കിംഗ് സൗകര്യങ്ങളും ജില്ലാ ബാങ്കിലൂടെ ലഭിക്കുന്നു.

കേരള ഗവർമെന്റ് ക്ഷേമബോഡുകളിൽ നിന്നും അനുവദിക്കുന്ന വിവിധ സ്‌കോളർഷിപ്പുകൾ, ധനസഹായങ്ങൾ, ക്ഷേമപെൻഷനുകൾ എന്നിവ വിതരണം ചെയ്യുന്ന ഔദ്യോഗിക ബാങ്കായും പാൻകാർഡ് ഫെസിലിറ്റേഷൻ സെന്ററായും ജില്ലാ ബാങ്ക് പ്രവർത്തിക്കുന്നു.

സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവർത്തന മികവിനുള്ള 2017 ലെ ഫ്രോണ്ടിയർ കോ-ഓപ്പറേറ്റിവ് ബാങ്കിംഗ് അവാർഡ് കൊല്ലം ജില്ലാ ബാങ്കിന് ലഭിച്ചു. വായ്പാ തിരിച്ചടവിലുള്ള വർദ്ധനവ്, കുടിശ്ശിക നിർമാർജനം, ഉപഭോക്താക്കളുടെ വർദ്ധനവ്, ഇ-പേയ്‌മെന്റ് രംഗത്തെ വളർച്ച, സാമ്പത്തിക സാക്ഷരതാ രംഗത്തുണ്ടായ മുന്നേറ്റം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള ഈ അവാർഡ് ലഭിച്ചത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 63 ബ്രാഞ്ചുകൾ ജില്ലാ ബാങ്കിനുണ്ട്. 2016 ലെ കണക്കനുസരിച്ച്, 30805 കോടി 90 ലക്ഷം രൂപയുടെ നിക്ഷേപവും 1906 കോടി 50 ലക്ഷം രൂപയുടെ വായ്പാബാക്കി നിൽപും 4133 കോടി 62 ലക്ഷം രൂപയുടെ പ്രവർത്തന മുലധനവുമാണുള്ളത്. 

CAMELS റേറ്റിംഗ് അനുസരിച്ച് 'എ' ക്ലാസ് കാറ്റഗറിയിൽ പ്രവർത്തിക്കുന്ന കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ അഡ്മിനിനിസ്‌ട്രേറ്റർ  ജില്ലയിലെ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ ശ്രീമതി എ. എസ്. ഷീബാബീവിയാണ്. ശ്രീ. സി. സുനിൽ ചൻ ആണ് ബാങ്കിന്റെ ജനറൽ മാനേജർ. ഡപ്യൂട്ടി ജനറൽ മാനേജർമാർ ശ്രീ. ആർ. ശ്രീകുമാർ, ശ്രീ. കെ. വിജയകുമാർ             ശ്രീ. വാസുദേവൻ ഉണ്ണി എന്നിവരാണ്. 

കേരള ബാങ്ക് എന്ന ലക്ഷ്യത്തിലേക്കടുക്കുമ്പോൾ കൂടുതൽ കരുത്തോടെ പുതിയ സൗകര്യങ്ങളും സേവനങ്ങളും നൽകാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാസഹകരണബാങ്ക്, എന്നും സാധാരണക്കാരനോടൊപ്പമെന്ന ദൃഡപ്രതിജ്ഞയോടെ.

 

വായ്പകൾ 

പ്രധാന വായ്പകൾ വായ്പാ പരിധി കാലാവധി

കൺസംഷൻ വായ്പ 25 ലക്ഷം 5 ലക്ഷം വരെ 5 വർഷകാലാവധി 

5 മുതൽ 25 ലക്ഷം വരെ 10 വർഷം

വ്യക്തിഗത വായ്പ 3 ലക്ഷം 5 വർഷം

ഭവന വായ്പ 20 ലക്ഷം 15 വർഷം

പേഴ്‌സണൽ ക്യാഷ് ക്രെഡിറ്റ് 25 ലക്ഷം 1 വർഷം (പുതുക്കി നൽകുന്നു)

ബിസിനസ് ക്യാഷ് ക്രെഡിറ്റ് 35 ലക്ഷം 1 വർഷം (പുതുക്കി നൽകുന്നു)

നിത്യപിരിവ് വായ്പ 10 ലക്ഷം 1 ലക്ഷം വരെ 300 ദിവസ തവണ 

5 ലക്ഷം വരെ 500 ദിവസ തവണ 

10 ലക്ഷം വരെ 800 ദിവസ തവണ

വാഹന വായ്പ 25 ലക്ഷം 5 വർഷം

ഗോൾഡ് ലോൺ 25 ലക്ഷം 1 വർഷം (പുതുക്കി നൽകുന്നു)

കിസാൻ ക്യാഷ് ക്രെഡിറ്റ് 3 ലക്ഷം 1 വർഷം

മദ്ധ്യകാല കാർഷിക വായ്പ 10 ലക്ഷം 5 വർഷം 

 

ആധുനിക ബാങ്കിംഗ് 

സംവിധാനങ്ങൾ

 

കോർ ബാങ്കിംഗ് സംവിധാനം (CBS)

ആർ. ടി. ജി. എസ്./ എൻ ഇ. എഫ്. ടി (RTGS/NEFT)

ഇലക്‌ട്രോണിക് ബനഫിറ്റ് ട്രാൻസ്ഫർ (EBT)

റീജിയണൽ ഇലക്ട്രാണിക് ക്ലീയറിംഗ സർവ്വീസ് (RECS)

ചെക്ക് ട്രങ്കേഷൻ സിസ്റ്റം (CTS)

ഡയറക്ട് ബനഫിറ്റ് ട്രാൻസ്ഫർ (DBTL)

നാഷണൽ ആട്ടോമേറ്റഡ് ക്ലീയറിംഗ് ഫൗസ് (NACH)

ആധാർ ബേസ്ഡ് പെയ്മന്റ് സിസ്റ്റം

എ. ടി. എം.

റുപേ ഡെബിറ്റ് കാർഡ്

എസ്. എം. എസ്. അലെർട്ട് സംവിധാനം

പോയിന്റ് ഓഫ് സെയിൽ (POS) സംവിധാനം

 ഇ-കൊമേഴ്‌സ്

 

 

Post your comments