Global block

bissplus@gmail.com

Global Menu

​എയർ ഇന്ത്യയുടെ ദീപാവലി ഓഫർ: ടിക്കറ്റുകൾ 1777 രൂപ മുതൽ​

ന്യൂഡൽഹി: ദീപാവലി പ്രമാണിച്ച് എയർ ഇന്ത്യ യാത്രാനിരക്കുകൾ കുറച്ചു. പരിമിതകാല യാത്രാനിരക്കുകൾ  1777 രൂപ മുതൽ  ആരംഭിക്കുന്നതായുള്ള പ്രഖ്യാപനം എയർ ഇന്ത്യ ബുധനാഴ്ച നടത്തുകയുണ്ടായി .

 

രാജ്യാന്തര യാത്രകൾക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക. എയർ ഇന്ത്യയുടെ ഏറ്റവും പുതിയ ഓഫറായ  'ദീപാലി ​ധമാക്ക ' നവംബർ മൂന്ന് മുതൽ ഏഴ് വരെ ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ഇവ ലഭ്യമാ​കൂ.

 

ജനുവരി 15 മുതൽ ഏപ്രിൽ 15 വരെയുള്ള യാത്രകൾക്ക് ഈ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. അന്താരാഷ്ട്ര സർവീസ് നടത്തുന്ന വിമാനങ്ങളിലും ദീപാവലി നിരക്കിൽ രാജ്യത്തിനകത്ത് യാത്ര ചെയ്യാമെന്നും എയർ ഇന്ത്യ അറിയിച്ചു.

 

കമ്പനിയുടെ വെബ്സൈറ്റ് വഴിയും,​ ​കാൾ സെന്റർ മുഖേനയോ മറ്റ് ട്രാവൽ ഏജൻസികൾ വഴിയോ  ബൂക്കിംഗ് ​ സാധ്യമാണ്.

 

ഇന്ത്യയുടെ തെക്ക്-കിഴക്കൻ മേഖലകൾ, ലഡാക്ക്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ തുടങ്ങി രാജ്യത്തുടനീളം 50ഓളം പ്രദേശങ്ങളിലേക്ക് എയർ ഇന്ത്യ സർവീസ് നടത്തുന്നുണ്ട്.

Post your comments