Global block

bissplus@gmail.com

Global Menu

പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യവുമായി രശ്മി ഹാപ്പി ഹോം

കസ്റ്റമർ ഒരു പ്രൊഡക്ടിനായി ഒരു ഷോ റൂം സന്ദർശിക്കുമ്പോൾ അവർ ഒട്ടനവധി കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നു. ഏറ്റവും മികച്ച നിലവാരമുള്ള ഒരു പ്രോഡക്ട്. ഏറ്റവുമധികം കാലം നിലനിൽക്കുന്നത്. അവരുടെ സാമ്പത്തിക നിലയ്ക്ക് പ്രാപ്യമായത്. ഇത്തരത്തിൽ നിരവധി ഘടകങ്ങൾക്ക് അവർ പ്രാധാന്യം നൽകുന്നു. കസ്റ്റമറുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് അവരെ ബോധവത്കരിച്ച് അവർക്ക് ആവശ്യമായ വിധം മികച്ച പ്രൊഡക്ടുകൾ നൽകിയാൽ അവർ സംതൃപ്തരാകും. കസ്റ്റമർ സംതൃപ്തരാണെങ്കിൽ വീണ്ടും വീണ്ടും അതേ ഷോറൂം അവർ സന്ദർശിക്കും. ഏതൊരു വിജയകരമായ ഷോറൂം ബ്രാൻഡിന് പിന്നിലും ബിസിനസ്സിലെ വളരെ സാധാരണമായ ഈയൊരു വിജയ ഘടകമാണുള്ളത്.
ഈയൊരു വിജയ ഘടകമാണ് രശ്മി ഹാപ്പി ഹോമിനെ കാലങ്ങളോളം ജനമനസ്സുകളിൽ പ്രഥമ സ്ഥാനത്ത് നിലനിർത്തിയതിനു പിന്നിലും. കൊല്ലം ജില്ലയിലെയും കരുനാഗപ്പള്ളിയിലെയും ഏറ്റവും മികച്ച ഹോം അപ്ലയൻസ് ഷോപ്പാണ് രശ്മി ഹാപ്പി ഹോം.  ചെയർമാൻ രവീന്റെ പ്രവർത്തന മികവാണ് ഈ അഭിമാനാർഹമായ വിജയത്തിന് പിന്നിൽ. വളരെ സാധാരണ രീതിയിൽ തുടക്കമിട്ട് ബിസിനസിലെ ചെറിയ മുന്നേറ്റങ്ങളിലൂടെ വലിയ വിജയം നേടുവാൻ രവീന്ദ്രനെ സാധ്യമാക്കിയത് അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ബിസിനസിലെ വ്യത്യസ്തമായ ആശയങ്ങളുടെ പിൻബലവുമാണ്. എല്ലാവിധ മികച്ച ബ്രാൻഡുകളുടെയും പ്രൊഡക്ടുകൾ ഷോറൂമിൽ ലഭ്യമാണ്.  ഉപഭോക്താക്കൾക്ക് ഏറ്റവും ആധുനികവും ഗുണമേന്മയുള്ളതുമായ പ്രൊഡക്ടുകളാണ് രശ്മി ഹാപ്പി ഹോം  നൽകുന്നത്.  ഉപഭോക്താക്കൾ ചിലവഴിക്കുന്ന പണത്തിനുള്ള പരമാവധി മൂല്യം നൽകുവാൻ ശ്രമിക്കാറുണ്ട്.  ഇവയൊക്കെയാകാം രശ്മി ഹാപ്പി ഹോമിന് വിജയകരമായി മുന്നേറുവാൻ സഹായകമാകുന്നത്.  
ബിസിനസിലെ വിജയം 
ബിസിനസ്സിന്റെ തുടക്ക കാലഘട്ടത്തിൽ ഹോം അപ്ലയൻസ് മേഖലയുമായി യാതൊരുവിധത്തിലുള്ള ബന്ധവും രവീന്ദ്രന് ഉണ്ടായിരുന്നില്ല. ബേക്കറി ബിസിനസ് ആയിരുന്നു മുൻപ് ചെയ്തിരുന്നത്. അക്കാലത്തൊക്കെ  ആരെങ്കിലും ഒരു ബിസിനസ്സ് തുടങ്ങി വിജയിച്ചാൽ മറ്റുള്ളവർ അതേ ബിസിനസ്സ് നടത്തി വിജയിക്കുവാൻ ശ്രമിക്കുന്ന ഒരു കാഴ്ചയായിരുന്നു നാട്ടിലൊക്കെ കാണുവാൻ സാധിച്ചിരുന്നത്. എല്ലാവരും ചെയ്യുന്ന രീതിയിൽ നിന്ന് ഒരു വ്യത്യസ്തത അല്ലെങ്കിൽ ഒരു മാതൃക എന്നുള്ള നിലയ്ക്കാണ് അദ്ദേഹം അന്ന് ഈ ബിസിനസിനു തുടക്കമിടുന്നത്. വളരെ ചെറിയ രീതിയിലാണ് അന്ന് അദ്ദേഹം ബിസിനസ് തുടങ്ങിയത്.  98 ലാണ് ആദ്യ ഷോ റൂമിനു തുടക്കമിടുന്നത്. വള്ളിക്കാവ് പോലുള്ള ഒരു ഗ്രാമത്തിൽ അവിടത്തെ ജനങ്ങളുമായി ഉണ്ടായിരുന്ന ഒരാത്മബന്ധം ബിസിനസിനെ വളരെയധികം സഹായിച്ചിട്ടുണ്ട്. 2000 ത്തിലാണ് കുറച്ചുകൂടി വിപുലമായ രീതിയിൽ ഉള്ള ഒരു സ്ഥാപനമായി ഇത് വളർന്നത്.
കൊല്ലത്ത് എൽജിയുടെ ആദ്യത്തെ ഡീലറായിരുന്നു രശ്മി. നാലഞ്ച് വർഷം പിന്നിട്ടപ്പോഴേക്കും കൊല്ലം ജില്ലയിൽ ഏറ്റവുമധികം എൽജി പ്രൊഡക്ടുകൾ വിൽക്കുന്ന ഒരു സ്ഥാപനമായി രശ്മി ഹാപ്പി ഹോംസ്. 2006 ലാണ് കരുനാഗപ്പള്ളിയിൽ ബിസിനസ് തുടങ്ങിയത്. ആ കാലഘട്ടത്തിൽ ഇവിടെ വളരെ വലിയ വിൽപ്പന നടത്തിയിരുന്ന ഒരു ഷോറൂം ഉണ്ടായിരുന്നു. ഇത്തരത്തിൽ വളരെ വിജയകരമായ ഒരു  കടയുടെ മുൻപിൽ വന്ന് ഇത്തരത്തിലൊരു കട തുടങ്ങരുതെന്ന് പലരും ഉപദേശിച്ചിരുന്നു. കരുനാഗപ്പള്ളിയിലെ ഏറ്റവും വലിയ ഷോറൂമായിരുന്നു അത്.  അതിനാൽ തന്നെ അവരോടു മത്സരിച്ച് നിൽക്കാൻ പ്രയാസമായതിനാൽ അത്തരത്തിലൊരു കട തുടങ്ങരുതെന്നാണ് അന്ന് ഉപദേശിച്ചത്. വളരെ വ്യത്യസ്തമായി ചിന്തിക്കുന്ന ഒരാൾ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ തീരുമാനവും വളരെ വ്യത്യസ്തമായിരുന്നു. ആർക്കാണോ ഏറ്റവും വലിയ രീതിയിലുള്ള പോസിറ്റീവ് റെസ്പോൺസ് ഉള്ളത് അവരുടെ മുമ്പിൽ തന്നെ സ്ഥാപനം തുടങ്ങണം എന്നുള്ളതായിരുന്നു ഉദ്ദേശം. അവിടെ കസ്റ്റമേഴ്സ് നിറയെ ഉണ്ടാകും. നമ്മൾ മറ്റേ ഷോപ്പിനെക്കാൾ മികച്ച സർവീസ് നൽകുകയാണെങ്കിൽ കസ്റ്റമർ നമ്മളെ സമീപിക്കും. ഇത്തരത്തിൽ വിജയകരമായ ഒരാളോട് മത്സരിച്ച് പേര് എടുക്കുന്നതിലാണ് ഏറ്റവും വലിയ കാര്യം. അതല്ലാതെ മോശക്കാരനായ ഒരാളുമായി മത്സരിച്ച പേരെടുക്കുന്നതിൽ കാര്യമില്ല.
ആ ഷോപ്പിന്റെ ഭാഗത്തു നിന്ന് എതിരായുള്ള പ്രവർത്തനങ്ങൾ വളരെയധികമുണ്ടായിരുന്നു. അവയൊക്കെ പിന്നിട്ടു മുന്നേറുവാൻ സാധിച്ചു.  പ്രതിസന്ധികൾ ഉണ്ടായിരുന്നു.  എല്ലാം വളരെ ശക്തമായ രീതിയിൽ തന്നെ അതിജീവിച്ചു. ചുരുങ്ങിയ അഞ്ചു വർഷത്തിനുള്ളിൽ തന്നെ അവരെക്കാൾ മുകളിൽ ഉയരത്തിൽ എത്താൻ സാധിച്ചു. പിന്നീട് പലരും ഷോപ്പുകൾ തുടങ്ങി.  ഈ മേഖലയിൽ പലരും ബിസിനസ്സ് തുടങ്ങി. അപ്പോഴേക്കും വളരെ മികച്ച രീതിയിൽ ഒരു പേര് നേടിയെടുക്കാൻ ഈ സ്ഥാപനത്തിന്റെ സാധിച്ചിരുന്നു. ജനങ്ങൾക്കിടയിൽ തന്നെ വളരെ വലിയൊരു ബ്രാൻഡ് നെയിം ഉണ്ടാക്കുവാൻ രശ്മിക്ക് കഴിഞ്ഞു. ജനങ്ങൾ വളരെ വലിയ രീതിയിൽ സ്ഥാപനത്തെ ഉയർച്ചയിലേക്ക് നയിക്കുന്ന ഒരു കാഴ്ചയായിരുന്നു കാണുവാൻ സാധിച്ചത്. ഇതൊക്കെ  വിജയത്തിന് വളരെ വലിയ രീതിയിൽ സഹായകമായി.
രശ്മി ഹാപ്പി ഹോം 
കരുനാഗപ്പള്ളിയിലെ  പ്രമുഖ ഇലക്ട്രിക്കൽ ആൻഡ് ഹോം അപ്ലയൻസ് ഷോപ്പാണ് രശ്മി ഹാപ്പി ഹോം. എല്ലാ പ്രശസ്തമായ ബ്രാൻഡുകളുടെയും എല്ലാത്തരം ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാണ്.  മൊബൈൽ, ഇലക്ട്രിക്കൽ, ക്രോക്കറി, ഫർണിച്ചർ, ഫിറ്റ്നസ് ഉപകരണങ്ങൾ,  സൈക്കിൾ, തയ്യൽ മെഷീൻ, വീട്ടുപകരണങ്ങൾ ഇത്തരത്തിൽ എല്ലാ വിഭാഗത്തിലുമുള്ള ഉത്പന്നങ്ങൾ ഇവിടെയുണ്ട്.  വീടിനാവശ്യമായ ഏറ്റവും മികച്ച സാധന സാമഗ്രികൾ ഒരേ കുടക്കീഴിൽ ലഭ്യമാകുന്നു.  ഉത്പന്നങ്ങളെക്കുറിച്ച് ആധികാരികമായി അറിവുള്ള സ്റ്റാഫുകളുടെ സഹായത്തോടെ ഏറ്റവും നല്ല ഉത്പന്നങ്ങൾ കസ്റ്റമേഴ്‌സിന് സെലെക്റ്റ്  ചെയ്യാം. ഒരു തവണ ഇവിടെ നിന്നും ഉത്പന്നങ്ങൾ വാങ്ങുന്ന കസ്റ്റമർ വീണ്ടും ഇവിടം സന്ദർശിക്കുന്ന കാഴ്ചയാണുള്ളത്.  ഇവിടുത്തെ മികച്ച പ്രോഡക്റ്റുകളുടെയും സർവീസിന്റെയും പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഈ മേഖലയിൽ സ്വാഭാവികമായുള്ള പല പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അവയൊക്കെ തരണം ചെയ്ത വിജയിക്കുവാൻ സാധിച്ചത് ക്വളിറ്റിയിലും ഉയർന്ന സ്റ്റാൻഡേർഡ് നിലനിർത്തുന്നതിലുമുള്ള ശ്രമങ്ങളാണ്. ഇവയൊക്കെ ഈ മേഖലയിൽ വളരെ വലിയ രീതിയിൽ മുന്നേറുവാൻ സഹായിച്ചിട്ടുണ്ട്.  കസ്റ്റമർ ഏറ്റവും വിലപ്പെട്ട സ്വത്താണ്. അവരുമായുള്ള ദീർഘകാല ബന്ധം  ബിസിനസ് വളർച്ചയ്ക്ക് സാക്ഷ്യം നൽകുന്നു. പ്രൊഫഷണൽ സേവനങ്ങളിലൂടെ ബിസിനസിൽ ബന്ധം നിലനിർത്തുന്നതിലും ഇത് പ്രധാനമാണ്.   ഈ മേഖലയിൽ  മികച്ച സ്ഥാനം  നിലനിർത്തുവാനും ഇവയൊക്കെ വളരെയധികം സഹായകമായിട്ടുണ്ട്. 
കാലങ്ങൾ പിന്നിടുമ്പോഴും മികവിൽ മുന്നിൽ
പ്രൊഡക്ടുകളുടെ ഗുണമേന്മ വളരെയധികം പ്രധാനമായിരുന്നു. അക്കാലത്തുള്ളവ വളരെ മികച്ച ബ്രാൻഡുകൾ ആയിരുന്നു. ആ പ്രൊഡക്ടുകൾ കാലങ്ങളോളം നില നിൽക്കുന്നവയായിരുന്നു. വളരെ മികച്ച ക്വാളിറ്റി ഉള്ളവയായിരുന്നു. കസ്റ്റമേഴ്സ് അവ വാങ്ങുമ്പോൾ അത് കാലങ്ങളോളം ഉപയോഗിക്കുമ്പോൾ അവർ വളരെ സംതൃപ്തരായിരുന്നു. ഇക്കാരങ്ങളായിരിക്കാം ബിസിനസ്സിന്റെ ആദ്യ ഘട്ടത്തിൽ വളരെ വലിയ വിജയം നേടുവാൻ സഹായകമായത്. കസ്റ്റമർ ഒരു പ്രോഡക്ട് വാങ്ങുവാൻ ഷോ റൂം സന്ദർശിക്കുമ്പോൾ അവരെ പരമാവധി പറഞ്ഞു ബോധവൽക്കരിക്കാറുണ്ട്. പ്രൊഡക്ടിന്റെ വില നോക്കി  വില കുറവുള്ള ഒരു സാധനമായിരിക്കും ചിലപ്പോൾ അവർ വാങ്ങുവാൻ ശ്രമിക്കുക. അല്ലെങ്കിൽ അവർക്ക് ആവശ്യമായ സാധനത്തിൽ നിന്നും വ്യത്യസ്തമായി സാധനമായിരിക്കും അവർ തിരഞ്ഞെടുക്കുന്ന പ്രോഡക്റ്റ്. അവർക്ക് എന്താണ് ആവശ്യം അതിനു ഏറ്റവും നല്ല രീതിയിൽ യോജിച്ച ഏറ്റവും മികച്ച പ്രോഡക്റ്റ് അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് അവർക്ക് ആവശ്യമായ വിധം അവരുടെ സാമ്പത്തികമായി നിലവാരമനുസരിച്ച് നൽകാനാണ് ശ്രമിക്കുന്നത്. അതിനാലാകാം വർഷങ്ങളോളം വിജയകരമായി ഈ മേഖലയിൽ നിലനിൽക്കുവാൻ സാധിച്ചത്. 
കസ്റ്റമറുടെ ഫീഡ്ബാക്ക് പ്രധാനമാണ്.  വളരെ മികച്ച അഭിപ്രായങ്ങളാണ് അവർ ഫീഡ്ബാക്കിൽ എഴുതുന്നത്. ബിസിനസ്സിൽ നിരവധി അടിസ്ഥാനപരമായ ഘടകങ്ങളുടെ ശക്തമായ ആശയങ്ങളുടെ അടിത്തറയുണ്ട്. വളരെ മികച്ച അഭിപ്രായമാണ് എല്ലാവരിൽ നിന്നും ലഭിച്ചിട്ടുള്ളത്. ഇവയൊക്കെ കൂടുതൽ മികവോടെ പ്രവർത്തിക്കുവാൻ ഊർജ്ജം നൽകുന്നു. ഈ ഊർജ്ജമാണ് വലിയ വിജയങ്ങൾ നേടുവാൻ കരുത്ത് നൽകിയതും. പ്രഥമസ്ഥാനത്ത് വിജയകരമായി നിലനിൽക്കുവാൻ സാധിക്കുന്നതിൽ ഈ ശക്തമായ ഘടകങ്ങളുടെ പിൻബലമുണ്ട്. കാലങ്ങൾക്കിപ്പുറവും മികവോടെ മേന്മയോടെ ജനമനസ്സുകളിൽ ഹാപ്പിയായി വിരാജിക്കുകയാണ് രശ്മി ഹാപ്പി ഹോം.

Post your comments