Global block

bissplus@gmail.com

Global Menu

നീര മികച്ച ആരോഗ്യ ഔഷധ പാനീയമെന്ന് പഠന റിപ്പോര്‍ട്ട്

തെങ്ങിന്‍ കുലയില്‍ നിന്നും ചെത്തിയെടുക്കുന്ന മദ്യാംശം ഇല്ലാത്ത പാനീയമായ നീരയുടെ ആരോഗ്യ ഔഷധഗുണങ്ങള്‍ കൊച്ചിയിലെ അമൃത സ്‌കൂള്‍ ഓഫ് ഫാര്‍മസി നടത്തിയ പഠനത്തില്‍ വെളിപ്പെടുത്തുന്നു.  ഇത് കാരണം നീര ശര്‍ക്കര, നീര ഷുഗര്‍, നീര ഹണി, നീര സിറപ്പ് എന്നിവയുടെ ആവശ്യവും വര്‍ദ്ധിച്ചു.  നീരയുടെ ആരോഗ്യ രംഗത്തെ സാധ്യതകളെ കുറിച്ച് തെളിയിക്കുതായി അമൃത ഗവേഷണസംഘം നടത്തിയ പഠനറിപ്പോര്‍ട്ട്.  ഇന്‍ വിട്രോ, ഇന്‍ വൈവോ പരീക്ഷണങ്ങളിലൂടെ ഈ ഉത്പ്പന്നങ്ങളുടെ ഭൗതിക രാസഘകങ്ങള്‍, പോഷകഘടകങ്ങള്‍, മൂലകങ്ങളുടെ ഘടകങ്ങള്‍ ഇവയുടെ സ്ഥിരത, ആന്റി ഓക്‌സിഡന്റുകളുടെ അളവ് നിര്‍ണ്ണയിക്കല്‍, രോഗഹേതുക്കളെ പ്രതിരോധിക്കാനുള്ള കഴിവ്, പ്രതിരോധ ശേഷി വര്‍ധിപ്പിക്കുവാനുള്ള കഴിവ്, രക്തത്തിലെ ഹീമോ ഗ്ലോബിന്റെ അളവ് കൂട്ടാനുള്ള കഴിവ് എന്നിവയിലാണ് അമൃത യൂണിവേഴ്‌സിറ്റി പഠനം നടത്തിയത്.  നീരയുടെ പി.എച്ച് മനുഷ്യശരീരത്തിന് വളരെ അനുകൂല ഘടകമായി പഠനം സ്ഥിരീകരിച്ചു.  ഇത് കൂടാതെ സാധാരണ തേനിലും മനുഷ്യശരീരത്തിന് മെച്ചപ്പെട്ടതാണ് നീര ഹണി എന്ന് പഠനം തെളിയിച്ചു.

Post your comments