Global block

bissplus@gmail.com

Global Menu

നികുതി കുറയ്ക്കാന്‍ ഷോപ്പിങ്ങിന് കാര്‍ഡുപയോഗിക്കാം

കൊച്ചി:  വ്യാപാരശാലകളിലെ ഇടപാടുകള്‍ക്ക് ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകളോ  ഇ വാലറ്റുകളോ പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കള്‍ക്ക് ചരക്ക് സേവന നികുതിയില്‍ 2 ശതമാനം വരെ ഇളവ് അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

പണമിടപാടുകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിന്റെ ഭാഗമായുള്ളതാണ് നടപടിയെന്നും അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വരാനിരിക്കുന്ന ബജറ്റിലും ഡിജിറ്റൈസേഷന് ഊന്നല്‍ നല്‍കിയുള്ള നിര്‍ദ്ദേശങ്ങളായിരിക്കും ഉണ്ടായിരിക്കുക. ഉപഭോക്താക്കള്‍ ഡെബിറ്റ് കാര്‍ഡ്, ഭീം ആപ്പ് ആധാര്‍ പേ എന്നിവ ഉപയോഗിച്ച് 2000 രൂപ വരെയുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ അതിന്മേല്‍ വ്യാപാരികള്‍ ബാങ്കുകള്‍ക്ക് നല്‍കേണ്ടതും മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) എന്ന് അറിയപ്പെടുന്ന ഫീസ് രണ്ടുവര്‍ഷത്തേയ്ക്ക് സര്‍ക്കാര്‍ വഹിക്കുമെന്ന തീരുമാനം പുതുവര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ വന്നുകഴിഞ്ഞു. 2019 ഡിസംബര്‍ 31 വരെ ഈ സംവിധാനം പ്രാബല്യത്തിലുണ്ടായിരിക്കും. ഈ കാലയളവില്‍ ഉപഭോക്താക്കളില്‍ നിന്ന് വ്യാപാരികള്‍ എംഡിആര്‍ ഈടാക്കുകയില്ല. 
നോട്ട് നിരോധനത്തിന് ശേഷമുണ്ടായ നോട്ട് ക്ഷാമം പരിഹരിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റൈസേഷന്‍ പ്രോത്സാഹിപ്പിക്കുന്നത് .

Post your comments