Global block

bissplus@gmail.com

Global Menu

അമുല്‍ ഉല്‍പ്പന്നങ്ങളുടെ വില കുറച്ചു

ഗാന്ധിനഗര്‍: പാല്‍, നെയ്യ്, തെര് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് ഗുജറാത്തില്‍ അമൂല്‍ വില കുറച്ചു. ഗുജറാത് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനാണ് വിലകുറച്ചത്. 

പാലുല്‍പ്പാദനത്തില്‍ വര്‍ധനവുണ്ടായതും, ശേഖരിക്കുന്ന പാലിന് ജിസിഎംഎംഎഫ് ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്ന വിലയില്‍ കുറവുവരുത്തുകയും ചെയ്തതിനെത്തുടര്‍ന്നാണ് അമൂല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയ്ക്കുന്നതിന് തീരുമാനമായിരിക്കുന്നത്. പാല്‍ ശേഖരണ തോതില്‍ വര്‍ധനവുണ്ടാകുന്നത് ലക്ഷ്യമിട്ടാണ് പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറച്ചതെന്ന്് ജിസിഎംഎംഎഫിന്റെ എംഡി ആര്‍ എസ് സോധി പറഞ്ഞു. അതേസമയം വില കുറച്ചത് താത്കാലികമായിട്ടാണെന്നും സോധി കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ ഒരു ദിവസം 225 ലക്ഷം ലിറ്റര്‍ പാലാണ് ശേഖരിക്കപ്പെടുന്നത്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 22 ശതമാനം വര്‍ധനവാണ് ക്ഷീര സംഭരണത്തില്‍ ഇത്തവണ ഉണ്ടായിരിക്കുന്നതെന്ന് ഗുജറാത് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

 

Post your comments