Global block

bissplus@gmail.com

Global Menu

ഗുണനിലവാരമില്ല: ചൈനീസ് ഓണ്‍ലൈന്‍ വിപണിയ്ക്ക് തിരിച്ചടി

ബെയ്ജിങ്: ചൈനീസ് ഓണ്‍ലൈൻ വിപണിയിൽ നിന്ന് നിങ്ങൾ ഉത്പന്നങ്ങൾ വാങ്ങാറുണ്ടോ? ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഒരു പുനർചിന്തനം നടത്താൻ സമയമായി. 

ഒരു ഔദ്യോഗിക റിപ്പോർട്ട് പ്രകാരം ചൈനീസ് ഓണ്‍ലൈൻ വിപണിയിൽ ലഭ്യമായ 40 ശതമാനം ഉത്‌പന്നങ്ങളും ഗുണനിലവാരം ഇല്ലത്തവയാണത്രേ!  

ആഗോള പ്രശസ്തമായ ആലിബാബഡോട്ട്‌കോമിനെപ്പോ ലും വിശ്വസിക്കാൻ പറ്റാത്തതാണെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇക്കഴിഞ്ഞ വര്‍ഷത്തെ ഇത്തവണ ഇത്തരം ഇ-കൊമേഴ്സ്‌ സ്ഥാപനങ്ങൾക്കെതിരെയുള്ള പരാതികൾ 356.6 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.   ചൈനയിലെ തന്നെ ഉപഭോക്ത്യ അവകാശ സംരക്ഷണ വകുപ്പില്‍നിന്നുള്ള കണക്കുകളാണിത്.

ഈ റിപ്പോർട്ട് പുറത്ത് വന്നതോടെ ആലിബാബഡോട്ട്‌കോം പോലെയുള്ള ചൈനീസ് ഭീമന്മാർക്ക് കടുത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്.  അമേരിക്കൻ ഓണ്‍ലൈൻ വിപണിയെ പിന്തള്ളി അടുത്തിടെയാണ് ചൈന 44,200 കോടി ഡോളർ മതിക്കുന്ന വമ്പന്മാരായി മാറിയത്.

ചൈനയിൽ നിന്നുള്ള ഓണ്‍ലൈൻ കച്ചവട രംഗത്ത് ആകെ 328 പ്രമുഖ കമ്പനികളാണുള്ളത്.

Post your comments