Global block

bissplus@gmail.com

Global Menu

ഐടി വകുപ്പിന്റെ എയ്ഞ്ചല്‍ നികുതിക്കെതിരെ സ്റ്റാര്‍ട്ടപ്പുകള്‍

ബംഗളുരു:  നികുതി വകുപ്പിന്റെ എഞ്ചല്‍ ടാക്‌സിനെതിരെ പരാതിയുമായി ഒരു കൂട്ടം സംരംഭകര്‍. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന നൂറകൂട്ടം സംരംഭകര്‍ക്കെതിരെ ചുമത്തുന്ന എഞ്ചല്‍ നികുതിക്കെതിരെ സംരംഭര്‍ ഇ-പെറ്റീഷനും സമര്‍പ്പിച്ചിട്ടുണ്ട്. 

സംരംഭകര്‍ക്കെതിരെ ചുമത്തുന്ന നികുതി ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാനിരിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്നതാണിതെന്ന് കമ്പനി അധികൃതര്‍ നികുതി വകുപ്പ് അധികൃതര്‍ക്ക് അയച്ച പരാതിയില്‍ പറയുന്നു.  കഴിഞ്ഞവര്‍ഷം നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് നിരവധി കമ്പനികള്‍ക്ക് നികുതിവകുപ്പ് നോട്ടീസ് അയച്ചിരുന്നു. കമ്പനികള്‍ക്ക് ലഭിക്കുന്ന ഫണ്ടിന്റെ സിംഹഭാഗവും ഇത്തരത്തില്‍ നികുതിചുമത്തുന്നതുവഴി പോകുന്നുവെന്നും ഇത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കനത്ത നഷ്ടമുണ്ടാക്കുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. പരാതി കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയ്ക്ക് കൈമാറും.

സ്റ്റാര്‍ട്ടപ്പ് മേഖലയിലുള്ള എല്ലാവരും ഇതില്‍ ഒപ്പുവെക്കണം. സ്റ്റാര്‍ട്ടപ്പ് മേഖലയെ മെച്ചപ്പെടുത്തുന്നതിന് ഇത് സഹായകരമാകുമെന്നും ട്രൂ ഇലമെന്റ്‌സ് എന്ന ഭക്ഷ്യോത്പന്ന കമ്പനിയുടെ സ്ഥാപകനും മേധാവിയുമായ ശ്രീജിത് മൂലയില്‍ പറഞ്ഞു. 

സ്റ്റാര്‍ട്ടപ്പ് കമ്പനികളെ പ്രതിപാദിക്കുന്ന സെക്ഷന്‍ 56(2), സെക്ഷന്‍ 68 എന്നീ വകുപ്പുകള്‍ ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ശ്രീജിത് കൂട്ടിച്ചേര്‍ത്തു. 2012ലാണ് വിവാദമായ എഞ്ചല്‍ നികുതികള്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കുമേല്‍ ആദ്യമായി ചുമത്തിയത്. സ്റ്റാര്‍ട്ടപ്പുകളുടെ നിക്ഷേപകരെ സംബന്ധിച്ച് അന്വേഷണം നടത്തിയ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ആഭ്യന്തര നിക്ഷേപകരുള്ള കമ്പനികളില്‍ നിന്നും ടാക്‌സ് സ്വീകരിക്കാന്‍ ഉത്തരവിട്ടിരുന്നു. ഈ നിലപാടിനെതിരെ ഇന്‍ഫോസിസ്, മോഹന്‍ദാസ് പൈ തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഉള്‍പ്പെടെയുളളവര്‍ രംഗത്ത് വന്നിരുന്നു. 

30 ശതമാനമാണ് സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ നിന്ന് കേന്ദ്രം ഈടാക്കുന്ന നികുതി. തൊഴില്ലില്ലായാമ രൂക്ഷമാകുന്ന ഇക്കാലത്ത് പുതുതായി ആരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ ലാഭവിഹിതത്തില്‍ നിന്നും ഇത്രയും നികുതിയിനത്തില്‍ ഈടാക്കുന്നതിനെ രംഗത്ത് വന്നിരിക്കുന്നത് നിരവധി കമ്പനികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

Post your comments