Global block

bissplus@gmail.com

Global Menu

പ്രത്യക്ഷ വിദേശ നിക്ഷേപങ്ങള്‍ നൂറു ശതമാനമായി വര്‍ധിപ്പിക്കുന്നതിന് തീരുമാനം

ന്യൂഡല്‍ഹി:  സ്വകാര്യ ബാങ്കുകളിലെ പ്രത്യക്ഷ വിദേശ നിക്ഷേപങ്ങള്‍ 100 ശതമാനമായി വര്‍ധിപ്പിക്കുന്നതിന് തീരുമാനമാകുന്നു. നിലവില്‍ പൊതുമേഖലാ ബാങ്കുകളില്‍ നിക്ഷേപിക്കാവുന്നത് 20 ശതമാനം മാത്രമാണ്. ഇതില്‍ നിന്നും 49 ശതമാനം വര്‍ധിപ്പിക്കുന്നതിന് മുമ്പ് തന്നെ പരിഗണനയില്‍ ഉണ്ടായിരുന്നതാണെന്നും അന്വേഷണവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

വിദേശ നിക്ഷേപത്തെ സംബന്ധിച്ചുള്ള തീരുമാനങ്ങളെ മുന്‍നിര്‍ത്തി കേന്ദ്ര ധനകാര്യവും വ്യാവസായിക നിയങ്ങളുടെ വകുപ്പുകളും ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായി ചര്‍ച്ചകളും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ ബാങ്കുകളിലെ വിദേശ പ്രത്യക്ഷ നിക്ഷേപങ്ങള്‍ നൂറു ശതമാനമാക്കാനുള്ള തീരുമാനങ്ങള്‍ വന്നത്. 

സ്വകാര്യബാങ്കുകളില്‍ നിലവില്‍ 49 ശതമാനമാണ് സര്‍ക്കാരിന്റെ അനുവാദത്തോടുകൂടിയല്ലാത്ത വിദേശ നിക്ഷേപ പരിധി. സര്‍ക്കാരിന്റെ അനുവാദത്തോടുകൂടി 74 ശതമാനവും സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിക്കാം. അതേസമയം നൂറുശതമാനം എഫ്ഡിഐ ഏര്‍പ്പെടുത്തിയാലും ഒരു ഏക നിക്ഷേപ പദ്ധതിയ്ക്ക് 10 ശതമാനം പോലും ആര്‍ബിഐ അംഗീകാരം നല്‍കി്‌ല്ലെന്നും ആര്‍ബിഐ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ കെ സി ചക്രബര്‍ത്തി പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക പിന്തുണയ്ക്ക് വിദേശ നിക്ഷേപം അനിഷേധ്യമായ പങ്കാണ് വഹിക്കുന്നത്. 

Post your comments