Global block

bissplus@gmail.com

Global Menu

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുതിക്കുന്നു

ന്യൂഡല്‍ഹി:  രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില ഉയര്‍ന്നു. ഡീസലിന് 61.74ഉം പെട്രോളിന് 71 രൂപയുമാണ് ഉയര്‍ന്നത്. 2014ന് ശേഷം പെട്രോള്‍ വിലയില്‍ ഇത്രയും അധികം വര്‍ധന ഇതാദ്യമായാണെന്ന് ഡല്‍ഹി ഓയില്‍ കമ്പനികള്‍ അഭിപ്രായപ്പെടുന്നു. ഡല്‍ഹിയില്‍ ഡീസലിന് 61.74 രൂപയാണ്. അതേസമയം പ്രാദേശിക നികുതികള്‍ ഉള്‍പ്പെടെ മുംബൈയില്‍ ഡീസലിന് ഈടാക്കുന്നത് 65.74 രൂപയാണ്. കഴിഞ്ഞ ഡിസംബറില്‍ നിന്ന് പെട്രോളിന് 2.09 രൂപയും ഡീസലിന് 3.4 രൂപയും വര്‍ധിച്ചിട്ടുണ്ട്. 

 രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ 70 ഡോളറിനു സമീപം ബലപ്പെടുന്നു. കഴിഞ്ഞയാഴ്ച രണ്ടു തവണയും ഇന്നലെ ഒരു തവണയും ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 70 ഡോളറിനു മുകളില്‍ കയറി. ഡബ്ല്യുടിഐ ഇനം 64 ഡോളറിനു മുകളില്‍ തുടരുന്നു. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) യും റഷ്യയും ഉത്പാദനം കുറച്ചതാണ് വില കൂടുന്നതിലേക്കു നയിച്ചത്. അമേരിക്കയും കാനഡയും ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും വില താഴ്ത്താന്‍ പര്യാപ്തമായിട്ടില്ല.

Post your comments