Global block

bissplus@gmail.com

Global Menu

വിനോദമേഖലയെ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കാജോള്‍

മുംബൈ: വിനോദമേഖലയിലെ നികുതി ഒഴിവാക്കണമെന്ന് പ്രശസ്ത ബോളിവുഡ് നടി കാജോള്‍ ദേവ്ഗണ്‍. ഇക്കാര്യം സര്‍ക്കാരിന്റെ തീരുമാനത്തിന് വിട്ടിരിക്കുകയാണ് താരം. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ 'ശുചിത്വ ശീലം ശുചിത്വ ഭാരതം' പദ്ധതിയുടെ  പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതാണ് നടി. പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് കാജോള്‍ ദേവ്ഗണ്‍. 

ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് സംബന്ധിച്ച ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു വിനോദ മേഖലയില്‍ നിന്ന് നികുതി ഒഴിവാക്കണമെന്ന് നടി ആവശ്യപ്പെട്ടത്. 

''ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാന്‍ തനിക്ക് വൈദഗദ്യമൊന്നുമില്ല, കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പ്രതീക്ഷയെ സംബന്ധിച്ച് ചോദിക്കുകയാണെങ്കില്‍ വിനോദ മേഖലയെ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. ഇതിന്റെ കൂടുതല്‍ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതും തീരുമാനിക്കേണ്ടതും സര്‍ക്കാരാണ്''. താരം പ്രതികരിച്ചു. 

സാനിട്ടറി നാപ്കിനുകള്‍ക്ക് 12 ശതമാനം നികുതി ചുമത്തുന്നതില്‍ നല്ലത് എന്താണെന്ന് തീരുമാനിക്കാര്‍ സര്‍ക്കാരിന് കഴിയുമെന്ന് കജോള്‍ പറഞ്ഞു.നാപ്കിനുകളെ പരിഗണനയില്‍ എടുത്താല്‍ പാല്‍, അരി തുടങ്ങിയ മറ്റ് അവശ്യസാധനങ്ങള്‍ക്കും നികുതി ഈടാക്കുന്നുണ്ടല്ലോ എന്നും  കാജോള്‍ കൂട്ടിച്ചേര്‍ത്തു. 

സാമൂഹ്യപരമായ കാര്യങ്ങളില്‍ താരങ്ങളുടെ ഇടപെടലിനെ കാജോള്‍ സ്വാഗതം ചെയ്തു. കാജോള്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത് വിഐപി 2 വിലാണ്. ഭര്‍ത്താവ് അജയ് ദേവ്ഗണിന്റെ മറ്റൊരു പ്രോജക്ടിലൂടെ താരം വീണ്ടും സിനിമാ രംഗത്ത് സജീമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

Post your comments