Global block

bissplus@gmail.com

Global Menu

പുതിയ താരിഫുകളുമായി ഉപഭോക്താക്കളെ ഞെട്ടിച്ച് ജിയോ വീണ്ടും

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പുത്തന്‍ താരിഫുകളുമായി ജിയോ വീണ്ടും രംഗത്ത്. കൂടുതല്‍ മെച്ചമേറിയ 4ജി ഓഫറുകളുമായിട്ടാണ് നിലവില്‍ ജിയോ പ്ലാനുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഓഫറുകള്‍ പഴയതാണ്. അതേസമയം പഴയഓഫറുകളുടെ താരിഫ് പ്ലാനുകള്‍ മാറ്റിയിട്ടുമുണ്ട്. 149, 349, 399, 499 എന്നിവയാണ് പുതുക്കിയ പ്ലാനുകള്‍. 1ജിബി പ്ലാനുകളുടെ വിലയില്‍ 60 രൂപ വീതം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.  

199 രൂപയായിരുന്ന പ്ലാന്‍ വില ഇപ്പോള്‍ 149 രൂപയാക്കി. കൂടാതെ 1ജിബി ഡാറ്റയും 28 ദിവസം വാലിഡിറ്റിയും 100 എസ്എംഎസുമാണ് പുതിയ പാക്കേജ്. 399 രൂപ പ്ലാന്‍ ഇപ്പോള്‍ 349 രൂപയാക്കി 1ജിബി ഡാറ്റയും 70 ദിവസം വാലിഡിറ്റിയും നല്‍കുന്നുവെന്നതാണ് പുത്തന്‍ താരിഫിന്റെ ഗുണം.

ജിയോയുടെ തന്നെ മറ്റൊരു പ്ലാന്‍ ആയ 459 രൂപ പ്ലാന്‍ ഇപ്പോള്‍ 399 രൂപയാക്കി 84 ജിബി ഡാറ്റയും 84 ദിവസം വാലിഡിറ്റിയും ഇതോടൊപ്പം നല്‍കുന്നു. 499 രൂപ പ്ലാന്‍ 449 രൂപയാക്കി 91 ദിവസത്തെ വാലിഡിറ്റിയും 91 ജിബി ഡാറ്റയും നല്‍കിക്കൊണ്ടാണ് ജിയോയുടെ പുത്തന്‍ പ്ലാന്‍ ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുന്നത്.

Post your comments