Global block

bissplus@gmail.com

Global Menu

2018ല്‍ ഇന്ത്യ മുന്നോട്ട്; ഇന്ത്യ കൈവരിച്ചത് 7.3 % സാമ്പത്തിക വളര്‍ച്ചയെന്ന് ലോകബാങ്ക്

വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് ബൃഹത്തായ വളര്‍ച്ചാ സാധ്യതയാണുള്ളതെന്നും ഇന്ത്യന്‍ സാമ്പത്തികരംഗം വളര്‍ച്ചയുടെ പാതയിലാണെന്നും ലോകബാങ്ക്. 2018ല്‍ ഇന്ത്യ കൈവരിച്ചത് 7.3 ശതമാനം വളര്‍ച്ചയാണെന്നും ലോകബാങ്ക് വ്യക്തമാക്കി. 

മറ്റ് സാമ്പത്തിക ശക്തികളെ കീഴടക്കാന്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തല്‍. അടുത്ത രണ്ട് വര്‍ഷത്തിനിടെ 7.5 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യയില്‍ ഉണ്ടാകുകയെന്നും ലോകബാങ്ക് വ്ക്താക്കള്‍ വ്യക്തമാക്കി. 

നോട്ട് നിരോധനവും ജി.എസ്.ടിയും നടപ്പിലാക്കിയതു വഴി ഇന്ത്യയുടെ വളര്‍ച്ച നിരക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് താഴ്ന്നിരുന്നു.

ജിഎസ്ടി നടപ്പാക്കിയതും നോട്ട് നിരോധനവുമൊക്കെയാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് പിന്നോട്ട് പോയതിന് കാരണം. ഇത് 2017 6.7 വളര്‍ച്ച് മാത്രമാണ് ഇന്ത്യയ്ക്ക് നേടിക്കൊടുത്തതെന്നും ലോകബാങ്ക് പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കി. 

2017ല്‍ ചൈനയുടെ വളര്‍ച്ചാ നിരക്ക് 6.8 ശതമാനമായിരുന്നു. ഇന്ത്യയുടെ വളര്‍ച്ച നിരക്കിന്റെ 0.1ശതമാനം വര്‍ദ്ദനവ് മാത്രമേ കഴിഞ്ഞ വര്‍ഷം ചൈനയ്ക്ക് കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളു.ചൈനയുമായി തുലനം ചെയ്യുമ്പോള്‍ സാവധാനമാണെങ്കിലും ഇന്ത്യയുടെ വളര്‍ച്ച പ്രതീക്ഷ നല്‍കുന്നതാണെന്നും ലോകബാങ്കിന്റെ വികസന വീക്ഷണ വിഭാഗം മേധാവി ഐഹാന്‍ കോസ് വ്യക്തമാക്കി.

സാമ്പത്തിക ഉദ്ദീപനത്തിനായി നിക്ഷേപ സൗഹൃദാന്തരീക്ഷം വളര്‍ത്തിയെടുക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്ന് തന്റെ റിപ്പോര്‍ട്ടില്‍ കോസ് വിശദീകരിക്കുന്നു. വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം എന്നീ മേഖലകളില്‍ വന്‍ കുതിച്ചു ചാട്ടത്തിന് ഇന്ത്യയ്ക്ക് അവസരമുണ്ടെന്നും ഐഹാന്‍ കോസ് വ്യക്തമാക്കുന്നു.

ഇന്ത്യന്‍ തൊഴില്‍ രംഗങ്ങളില്‍ സ്ത്രീ പങ്കാളിത്തം മറ്റ് സാമ്പത്തിക ശക്തികളെ അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെ കുറവാണ്. സ്ത്രീ പങ്കളിത്തം ഉറപ്പാക്കുന്നത് സാമ്പത്തികരംഗം മെച്ചപ്പെടുത്തുന്നതിന് ഉപകരിക്കുമെന്നും ലോകബാങ്ക് വക്താക്കള്‍ കൂട്ടിച്ചേര്‍ത്തു.

Post your comments