Global block

bissplus@gmail.com

Global Menu

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ അന്തിമ ഫീസിന് തീരുമാനമായി

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനത്തിനുള്ള അന്തിമ ഫീസ് നിശ്ചയിച്ചു .

അടുത്ത വര്‍ഷത്തോടെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ധിപ്പക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രവര്‍ത്തന ചെലവ് കണക്കാക്കി 15 ശതമാനം ഫീസാണ് വര്‍ധിപ്പിക്കുക. അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ്, പാലക്കാട് പികെ ദാസ് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം എസ്‌യുടി, കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ ഫീസാണ് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ തീരുമാനിച്ചത്.

മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജിന് 4.81 ലക്ഷം, പികെ ദാസ് മെഡിക്കല്‍ കോളേജിന് 5.22 ലക്ഷം, എസ്‌യുടി മെഡിക്കല്‍ കോളേജ് 4.60 ലക്ഷം, ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് 4.85 ലക്ഷം എന്നിങ്ങനെയാണ് നിരക്കുകള്‍. 

Post your comments