Global block

bissplus@gmail.com

Global Menu

899 രൂപയ്ക്ക് യാത്ര ചെയ്യാം; പുതുവത്സര ഓഫറുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

പുതുവത്സ ഓഫറുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. 899 രൂപ നിരക്കിലുള്ള ടിക്കറ്റാണ് പുതുവത്സര ഓഫറായി ഇന്‍ഡിഗോ നല്‍കുന്നത്. ഈ  സേവനം ഫെബ്രുവരി ഒന്നുമുതല്‍ ഏപ്രില്‍ 5 വരെ ലഭ്യമായിരിക്കും. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകുക. പത്ത് ശതമാനം കാഷ് ബാക്ക് ഓഫറുകളും എച്ച് ഡിഎഫ്‌സി ബാങ്കുകള്‍ വഴി ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് 600 രൂപയുടെ ഇന്‍ഡിഗോ സ്‌പെഷ്യല്‍ സര്‍വീസ് വൗച്ചറുകളും ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള യാത്രകള്‍ക്ക് ഈ സേവനം ലഭ്യമാണ്. ഇന്‍ഡിഗോയുടെ മൊബൈല്‍ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. 

ഡല്‍ഹി മുതല്‍ ചണ്ഡീഗഡ് വരെ 899 രൂപ, ഡല്‍ഹി മുതല്‍ ജയ്പൂര്‍ വരെ 999 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍ ആരംഭിക്കുന്നത്. കൂടാതെ മുംബൈ മുതല്‍ ബംഗളുരുവരെയുള്ള യാത്രകള്‍ക്ക് കുറഞ്ഞ നിരക്കായ 1,399 രൂപയാണ് കമ്പനി ഓഫര്‍ ചെയ്യുന്നത്. മുംബൈ മുതല്‍ ചെന്നൈ വരെയുള്ള യാത്രാ നിരക്ക് 1,499 രൂപ, ബാങ്കോക്ക് മുതല്‍ കൊല്‍ക്കട്ട വരെ 4,099 രൂപ, ദുബയ് മുതല്‍ ഡല്‍ഹി വരെ 5,299 രൂപ എന്നിങ്ങനെയാണ് മറ്റ് നിരക്കുകള്‍. 

 

എല്ലാ തിങ്കളാഴ്ചയും ടിക്കറ്റ് നിരക്ക് കുറച്ചുകൊണ്ട് എച്ച്ഡിഎഫ്‌സിയുടെ ഓഫറാണ് മേരി  മണ്‍ഡേ. 1000 രൂപ വരെ കിഴിവാണ് ഇതിലൂടെ ഇവര്‍ വിമാന യാത്രകള്‍ക്കായി നല്‍കുന്നത്. ഓഫറിലുള്ള യാത്രകള്‍ റദ്ദാക്കുന്നപക്ഷം നികുതിമാത്രമെ തിരികെ ലഭിക്കുകയുള്ളു എന്നും കമ്പനി മുന്നറിയിപ്പ് നല്‍കുന്നു. 

Post your comments