Global block

bissplus@gmail.com

Global Menu

കേന്ദ്രത്തോട് ഡിജിറ്റല്‍ ക്യാമറകളുടെ ജിഎസ്ടി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കമ്പനികള്‍

ന്യൂഡല്‍ഹി:  സോണി, കാനോന്‍, നിക്കോണ്‍ തുടങ്ങിയ ക്യാമറകളിലെ ജിഎസ്ടി  കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കമ്പനികള്‍. നിലവില്‍ 28 ശതമാനം ജിഎസ്ടിയാണ് ഡിജിറ്റല്‍ ക്യാമറകള്‍ക്ക് മേല്‍ ചുമത്തുന്നത്. ഇതില്‍ അയവ് വരുത്തണമെന്നും ഇന്ത്യയുടെ വിവര സാങ്കേതിക എഗ്രിമെന്റ് (ഐടിഎ) ഇത് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. 

ഇന്ത്യയുടെ വിദേശ കമ്പനികളായ ചൈന, മൗറീഷ്യസ്, കൊറിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളെല്ലം ഐടിഎയില്‍ ഒപ്പുവെച്ചിട്ടുണ്ട്. സാങ്കേതിക ഉല്‍പ്പന്നങ്ങളില്‍ ചുമത്തുന്ന നികുതിയന്മേല്‍ ഇളവ് വരുത്തണമെന്നും കസ്റ്റംസ് തീരുവ കുറയ്ക്കണമെന്നുമാണ് കമ്പനികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ആവശ്യപ്പെട്ട് ജിഎസ്ടി കൗണ്‍സിലിനും കേന്ദ്ര ധനകാര്യമന്ത്രാലയത്തിനും കത്തയച്ചിട്ടുണ്ടെന്നും കമ്പനിവക്താക്കള്‍ അറിയിച്ചു.  

വന്‍ നഗരങ്ങളില്‍ ഐടിഐ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. അതേസമയം മറ്റ് സാങ്കേതി ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി 18 ശതമാനം മാത്രമാണെന്നും കമ്പനി അധികൃതര്‍ പറയുന്നു. 

''കാനോന്‍ കമ്പനിയ്ക്ക് ഇന്ത്യയില്‍ നല്ല സാധ്യതയാണ് ഉള്ളത്. ഇന്ത്യയില്‍ നിക്ഷേപിക്കുന്നതിന് ഇനിയും താത്പര്യപ്പെടുന്നു, എന്നാല്‍ നികുതി ക്രമത്തില്‍ വ്യത്യാസങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. ക്യാമറകളുടെ നികുതിയും 18 ശതമാനമാക്കുന്നപക്ഷം ഇന്ത്യന്‍ വ്യവസായങ്ങള്‍ ഡിജറ്റല്‍ സൗഹൃദമാകുന്നതിന് അത് ഉപകാരപ്പെടും'',കാനോന്‍ ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഓഫാസര്‍ ഗാറി ലീ പറഞ്ഞു. 

''കഴിഞ്ഞ ജൂലൈ മുതല്‍ ക്യാമറകള്‍ക്ക് 28 ശതമാനം ജിസ്ടിയാണ് ചുമത്തി വന്നിരുന്നത്. 16 മുതല്‍ 17 ശതമാനം വരെ ജിഎസ്ടി ഈടാക്കിയതില്‍നിന്നും പെട്ടെന്ന് മാറ്റം വന്നപ്പോള്‍ വിപണിയെ അത് സാരമായി ബാധിച്ചിട്ടുണ്ട്''. സോണിയുെട സിഇഒ സഞ്ജയ് ഭാര്‍ഗവ പറഞ്ഞു. ജിഎസ്ടി കൗണ്‍സിലിന്റെ ഭാഗത്തുനിന്ന് ഉചിതമായ നീക്കം പ്രതീക്ഷിക്കുന്നു.  ഇക്കാര്യത്തില്‍ ജാപ്പനീസ് എംബസ്സിയോടും അഭ്യര്‍ഥിക്കുമെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

Post your comments