Global block

bissplus@gmail.com

Global Menu

മാഗ്ഗി നൂഡിൽസ് തിരിച്ചെത്തുന്നു ​

ന്യൂഡൽഹി∙ അനുവദനീയമായ അളവിൽ കൂടുതൽ മായം കണ്ടെത്തിയതനെ തുടർന്ന് നിരോധിക്കപ്പെട്ട മാഗി നൂഡിൽസ് രാജ്യത്തെ വിപണികളിലേയ്ക്ക് തിരിച്ചെത്താന്‍ സാധ്യത.

ബോംബൈ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം മൂന്ന് ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ മാഗി സാമ്പിളുകള്‍ 100 ശതമാനം സുരക്ഷിതമാണെന്ന് കണ്ടെത്തിയതായി നെസ്ലേ ഇന്ത്യ​പറഞ്ഞു​.

ഇതിനെ തുടർന്നു കഴിഞ്ഞയാഴ്ച മാഗി വീണ്ടും ഉൽപ്പാദനം തുടങ്ങിയിരുന്നു. ഈയാഴ്ച അവസാനം വീണ്ടും പുതിയ സാംപിളുകൾ പരിശോധനയ്ക്കു വിധേയമാക്കും. ഈ പരിശോധന കൂടി കടന്നാൽ ഡിസംബറോടുകൂടി നെസ്ലേ വീണ്ടും മാഗി നൂഡില്‍സ് ഇന്ത്യന്‍ വിപണിയില്‍ എത്തിയ്ക്കാനാണ് സാധ്യത.

അതോടൊപ്പം പാക്ക് ചെയ്യുന്ന കവറുകളിൽ മാറ്റങ്ങളുണ്ടാകുമെന്നും സൂചനയുണ്ട്.
അനുവദനീയമായ അളവില്‍ കൂടുതല്‍ എംഎസ്ജിയും ലെഡും കണ്ടെത്തിയതിനെത്തുടര്‍ന്ന് ജൂണിലാണ് ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർ‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ രാജ്യത്ത് മാഗി നൂഡില്‍സ് നിരോധിച്ചത്.

തുടർന്ന് ബോംബൈ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ മാഗി സുരക്ഷിതമാണെന്ന് കണ്ടെത്തിയതായി നെസ്ലേ ഇന്ത്യ വക്താവ് അറിയിച്ചു.

ലാബുകളിലെ പരിശോധനാഫലം തങ്ങള്‍ക്ക് ലഭിച്ചതായും നെസ്ലേ പറയുന്നു. ആറ് വ്യത്യസ്ത രുചികളിലുള്ള നൂഡില്‍സാണ് പരിശോധനയ്ക്ക് അയച്ചത്.

രാജ്യത്തിനകത്തും പുറത്തുമായി 3500ലേറെ തവണ മാഗി പരിശോധനയ്ക്ക് വിധേയമാക്കിയതായും കമ്പനി പറയുന്നു.

പുതിയ ഉത്പ്പന്നങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കിയില്‍ നെസ്ലേ വീണ്ടും മാഗി നൂഡില്‍സ് ഇന്ത്യന്‍ വിപണിയില്‍ എത്തിയ്ക്കാനാണ് സാധ്യത.കർണാടകയിലെ നഞ്ചഗുഡ്, പഞ്ചാബിലെ മോഗ, ഗോവയിലെ ബിച്ചോലിം എന്നീ ഫാക്ടറികളിൽ മാഗിയുടെ ഉൽപ്പാദനം തുടങ്ങിക്കഴിഞ്ഞു​.

കൂടാതെ മറ്റു രണ്ടു പ്ലാന്റുകളിൽ കൂടി ഉൽപ്പാദനം ആരംഭിക്കാൻ സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.

ഇതോടൊപ്പം മാഗിയുടെ തിരിച്ചുവരവ് മുൻകൂട്ടി കണ്ടുകൊണ്ട് കമ്പനി മാധ്യമങ്ങളിലൂടെ വൻ തോതിൽ പരസ്യവും നടത്തുന്നുണ്ട്.

Post your comments