Global block

bissplus@gmail.com

Global Menu

നിങ്ങളുടെ മൊബൈല്‍ നിങ്ങളെ തിരിച്ചറിയും; എ ഐ ടെക്‌നോളജി ഫോണുകളുമായി ഹുവായ് രംഗത്ത്

സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയില്‍ കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യുള്ള മൊബൈലുകളുമായി പ്രമുഖ മൊബൈല്‍ഫോണ്‍ നിര്‍മ്മാതാക്കളായ ഹുവായ് രംഗത്ത്. ഹോണര്‍ വ്യൂ10, ഇന്ത്യയില്‍ ലഭ്യമാകുക 29,999 രൂപയ്ക്കാണ്. ആഗോള വിപണിയില്‍ നിന്നും 20 ശതമാനം വില കുറവുള്ള വ്യൂ10 ജനുവരി 8 മുതല്‍ വിപണികളില്‍ സജീവമാകും. 

'' ഇന്ത്യ ഞങ്ങളെ അറിയുന്നു, അതിനാല്‍ ഇന്ത്യയ്ക്ക് പ്രത്യേക ഇളവ് നല്‍കുന്നു, എ ഐയുടെ യുഗത്തിലെ ഏറ്റവും മികച്ച ഫോണാണ് വിലക്കിഴിവോടെ ഇന്ത്യയ്ക്ക് ലഭിക്കുന്നത്'', ഹുവായ് ഇന്ത്യ- കണ്‍സ്യൂമര്‍ ബിസിനസ്സ് ഗ്രൂപ്പ് വൈസ് പ്രസിഡന്റായ പി സഞ്ജീവ് പറഞ്ഞു. 

ഇതിന് മുമ്പ് ആപ്പിള്‍, ഗൂഗിള്‍ എന്നിവരാണ് എ ഐ സന്നിവേശിപ്പിച്ചുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കിയത്. 

മൊബൈല്‍ ഉപയോഗിക്കുന്നതാരെന്നും ഭാഷ തര്‍ജ്ജിമ ചെയ്യാനുള്ള കഴിവുമൊക്കെയാണ് സാധാരണ ഫോണുകളില്‍ നിന്നും എ ഐ ഫോണുകളെ വേറിട്ട് നിര്‍ത്തുന്നത്. ഭാഷാ മാറ്റത്തിന് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ആവശ്യമില്ല. 

ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഫോണിലെ ഫങ്ഷനുകള്‍ സെറ്റ് ചെയ്യാന് വ്യൂ10ന് ആകും. കൂടാതെ ഉപഭോക്താവിന്റെ മുഖചിത്രം അനിമേഷന്‍ ആക്കി മാറ്റാനുള്ള സാങ്കേതിക വിദ്യയും ഇതിലുണ്ട്. 

64 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, കൂടാതെ അധികമായി 256 സ്‌റ്റോറേജ് കപ്പാസിറ്റിയും വ്യൂ10ന് ഉണ്ട്. 3750 എംഎഎച്ച് ബാറ്ററി, ഫാസ്റ്റ് ചാര്‍ജ് എന്നിവ മറ്റു പ്രത്യേകതകള്‍. 

4ജി വോള്‍ട്ട് സ്മാര്‍ട്ട് ഫോണ്‍ ഹോണര്‍ 7എക്‌സ് കമ്പനി നേരത്തെ ഇറക്കിയിരുന്നു. 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉള്ള ഈ ഫോണിന്റെ വില 12,999 രൂപയാണ്. 64 ജിബിയുള്ള ഇതേശ്രേണിയിലെ മറ്റൊരു ഫോണിന്റെ വില 15,999 രൂപയുമാണ്. 

 

 

Post your comments