Global block

bissplus@gmail.com

Global Menu

യുഎസില്‍ നിന്ന് മടങ്ങാനൊരുങ്ങി 5 ലക്ഷം ഇന്ത്യന്‍ ടെക്കികള്‍

എച്ച്1ബി വിസ നീട്ടിക്കിട്ടാത്ത അഞ്ച് ലക്ഷത്തോളം ഇന്ത്യന്‍ ടെക്കികള്‍ അമേരിക്ക വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ട്രംപ് ഭരണത്തില്‍ ഇതുവരെ സ്ഥിര പൗരത്വം ലഭിക്കാത്ത ഇന്ത്യയിലെ മികച്ച സാങ്കേതിക മേഖലയിലുള്ള ഉദ്യോഗസ്ഥരാണ് ജന്മഗേഹത്തേയ്ക്ക് മടങ്ങുന്നതെന്നാണ് വിവരങ്ങള്‍ പുറത്തുവിടുന്നത്. അമേരിക്കന്‍ ജനതയുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായുള്ള ട്രംപിന്റെ തന്ത്രങ്ങളിലാണ് ഇന്ത്യന്‍ ജനത കുരുങ്ങാന്‍ പോകുന്നതെന്ന് സാരം.
കമ്പ്യൂട്ടര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് യുഎസ് നല്‍കുന്ന എച്ച് വണ്‍ ബി വിസ 86 % ലഭിക്കുന്നത് ഇന്ത്യക്കാര്‍ക്കാണ്. അമേരിക്കക്കാര്‍ക്ക് ജോലി സംരക്ഷണമുറപ്പാക്കുക എന്ന ട്രംപിന്റെ നയം ഈ വിസയെ ബാധിക്കാനാടിയുണ്ടെന്ന് പ്രമുഖ ഏഷ്യന്‍ പഠന-വിശകലന കേന്ദ്രമായ ഹെറിറ്റേജ് ഫൗണ്ടേഷനിലെ വിശകലന വിദഗദ്ധ ലിസ കര്‍ട്ടിസ് അഭിപ്രായപ്പെടുന്നു. യുഎസ്-ഇന്ത്യാ ബന്ധം ഇപ്പോള്‍ മികച്ചതാണ്. പലരംഗത്തും ഇന്ത്യക്കാരുടെ സാന്നിദ്ധ്യം യുഎസ് നേട്ടത്തിന് കാരണമാണ്. എന്നാല്‍, ഇക്കാര്യത്തില്‍ ആശങ്കകളുണ്ടെന്നാണ് വിലയിരുത്തല്‍.
ഇന്‍ഫോസിസ്, ടിസിഎസ് അടക്കമുള്ള ഔട്‌സോഴ്‌സിങ് കമ്പനികളിലാണ് ഈ വിസകളിലെത്തുന്നവര്‍ക്ക് ജോലി. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ ചൈനക്കാരാണ്, 5 % മാത്രം. എന്‍ജിനീയര്‍മാര്‍ക്കുള്ള എച്ച് വണ്‍ ബി വിസകള്‍ ലഭിക്കുന്നതിലും ഇന്ത്യക്കാരാണു മുന്നില്‍.
വന്‍ കമ്പനികള്‍ക്ക് മികച്ച സാങ്കേതിക വിദഗ്ദധരെ കണ്ടെത്തി നിയമിക്കാമെന്ന് ട്രംപ് പറയുമ്പോഴും എച് വണ്‍ ബിവിസയുടെ ദുരുപയോഗം തടയണമെന്നും ആവശ്യപ്പെടുന്നുണ്ട്.

പഴയ ചട്ടങ്ങള്‍പ്രകാരം തൊഴില്‍ വിസയ്ക്ക് അര്‍ഹതനേടുന്ന വ്യക്തിയെ വിസ നീട്ടിനല്‍കുന്നതിനും അര്‍ഹരായാണ് കണക്കാക്കുക. ഇനിമുതല്‍ വിസ നീട്ടാനപേക്ഷിക്കുമ്പോള്‍ അപേക്ഷകര്‍ വിസയ്ക്ക് ഇപ്പോഴും അര്‍ഹരാണെന്ന് ഇവരെ പ്രതിനിധാനംചെയ്യുന്ന കമ്പനികള്‍ ഫെഡറല്‍ അധികൃതര്‍ക്ക് മുമ്പില്‍ തെളിയിക്കണം. നിലവില്‍ മൂന്ന് വര്‍ഷത്തെ അധിക കാലാവധി മാത്രമെ വിദേശ തൊഴിലാളികള്‍ക്ക് എച്ച് വണ്‍ബി വിസ വഴി അനുവദിച്ചിട്ടുള്ളു. 

Post your comments