Global block

bissplus@gmail.com

Global Menu

ടൊയോട്ട ലാൻഡ്‌ ക്രൂസർ 200 മുഖം മിനുക്കിയെത്തി

ന്യു ഡൽഹി: ടൊയോട്ടയുടെ മുഖം മിനുക്കിയെത്തിയ ലാൻഡ്‌ ക്രൂസർ 200 എസ് യു വി ഇന്ത്യയിലും ലഭ്യമാകും. കാലാനുസൃതമായ മാറ്റങ്ങളുമായാണ് ടൊയോട്ട കിർലോസ്കർ മോട്ടോർസ് വാഹനം ഇന്ത്യൻ വിപണിയിലെത്തിച്ചിരിക്കുനത് .

ഒരു കോടി 29 ലക്ഷം രൂപ (എക്സ് -ഡൽഹി) വിലവരുന്ന ലാൻഡ്‌ ക്രൂസർ 200 കാഴ്ചയിൽ തന്നെ മികവ് ഉദ്ഘോഷിച്ചാണ് വരവ്. 

ഹെക്സഗണ്‍ ആകൃതിയിൽ പുതിയ ഗ്രിൽ, എൽ ഇ ഡി ഹെഡ് ലൈറ്റുകൾ, പുത്തൻ ടെയിൽ ലൈറ്റുകൾ, പുതുക്കിയ അലോയ് വീലുകൾ അങ്ങനെ പുറം കാഴ്ച്ചയിൽ പുതുമ തുളുമ്പുന്ന എസ് യു വി, ഉള്ളിൽ ഹീറ്ററോടുകൂടിയ സ്റിയറിംഗ് , ടയർ പ്രെഷർ മോണിറ്ററിംഗ് സംവിധാനം, 4.2 ഇഞ്ച്‌ നീളത്തിൽ ആഡിയോ വീഡിയോ സംവിധാനം, മൽട്ടി റ്റെറൈൻ ക്യാമറ തുടങ്ങി വൈവിധ്യങ്ങളായ പുതുമകൾ കൊണ്ട് സമ്പന്നമാണ്. 

എന്നാൽ ഈ പുതിയ ഫുൾ-ടൈം ഫോർ വീൽ ഡ്രൈവ് എസ് യു വി യുടെ എഞ്ചിനിൽ മാറ്റങ്ങളില്ല. 

ലാൻഡ്‌ ക്രൂസർ 200 അതിന്റെ എട്ടാം തലമുറയിലെത്തി നിൽക്കുമ്പോൾ, ഫോർ വീൽ ഡ്രൈവ് എസ് യു വി കളുടെ രാജാവ് എന്ന ബഹുമതി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് . ഇത് വരെയുള്ള കണക്കുകൾ പ്രകാരം ലോകത്താകമാനം ഏഴര ദശലക്ഷം ഉപഭോക്താക്കളാണ് ഈ വാഹനത്തിനുള്ളത്. 

പുതിയ തലമുറയുടെ ജീവിത നിലവാരത്തിനനുയോജ്യമാം വിധം പുതുമകൾ നിറച്ച് അവതരിപ്പിക്കപ്പെട്ടിട്ടുള്ള ലാൻഡ്‌ ക്രൂസർ 200 നു ഇന്ത്യയിലും അസംഖ്യം ഉപഭോക്താക്കൾ ഉണ്ടാകും എന്ന വിശ്വാസത്തിലാണ് കമ്പനി. 

കോപ്പർ ബ്രൌണ്‍ , ഡാർക്ക് ബ്ലു മൈക്ക എന്ന പുതിയ രണ്ടു വർണങ്ങളും ഒപ്പം നിലവിലുള്ള സൂപ്പർ വൈറ്റ്, വൈറ്റ് പേൾ ക്രിസ്ടൽ ഷൈൻ, സിൽവർ മെറ്റാലിക്ക്, ഗ്രേ മെറ്റാലിക്ക്, ബ്ലാക്ക്‌, ആറ്റിട്യൂഡ്‌ ബ്ലാക്ക്, ഡാർക്ക്‌ റെഡ് മൈക്ക മെറ്റാലിക്ക്, ബീജ് മൈക്ക മെറ്റാലിക്ക് എന്നീ നിറങ്ങളിലും ലഭ്യമാകും.

Post your comments