Global block

bissplus@gmail.com

Global Menu

കർണാടകയിൽ സിനിമ ടിക്കറ്റിന് പരമാവധി നിരക്ക് 200 രൂപ

ബാംഗ്ലൂർ: കർണാടകയിൽ സിനിമ  ടിക്കറ്റിന്റെ ഏറ്റവും കൂടിയ നിരക്ക് 200 രൂപയാക്കി ചുരുക്കി. മൾട്ടിപ്ലക്‌സ്, സിംഗിൾ സ്ക്രീൻ എന്നിങ്ങനെ വ്യത്യാസമില്ലാതെ എല്ലാ തീയേറ്ററുകളിലെയും ടിക്കറ്റ് നിരക്ക് ഏകീകരിച്ചു കൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയത്. ഇനി മുതൽ കർണാടകയിൽ പ്രേക്ഷകരിൽ നിന്ന് തീയേറ്ററുകാർക്ക് ഈടാക്കാവുന്ന പരമാവധി തുക 200 രൂപയാണ്.

എന്നാൽ ഗോൾഡ് ക്ലാസ് സീറ്റുകൾ, ഐമാക്സ് തീയേറ്ററുകൾ ,4ഡി എക്സ് തീയേറ്ററുകൾ തുടങ്ങിയവയ്ക്ക് ഈ നിയമത്തിൽ ഇളവുണ്ട്. ഇവയെ 200 രൂപയെന്ന പരിധിയിൽ നിന്ന് ഒഴിവാക്കി.  തീയേറ്ററുകളിൽ മുഴുവൻ സീറ്റുകളുടെ പത്ത് ശതമാനം മാത്രമേ ഗോൾഡ് ക്ലാസ് സീറ്റുകൾ പാടുള്ളു. 2017-2018 ബജറ്റ് നിർദ്ദേശം അനുസരിച്ചാണ് ടിക്കറ്റ് ഏകീകരിച്ചു കൊണ്ട് കർണാടക സർക്കാർ ഈ ഉത്തരവിറക്കിയത്.

ഇതിന് മുൻപ് സിനിമ ടിക്കറ്റ് ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഇതര സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും, ആന്ധ്രയിലും നടപ്പാക്കിയിരുന്നു. കൂടാതെ പ്രാദേശിക ഭാഷാ ചിത്രങ്ങൾക്ക് കൂടുതൽ  പ്രചാരം ലഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 

കന്നട സിനിമകൾക്ക് നികുതി ഇളവ് നൽകുമ്പോൾ അന്യഭാഷാ ചിത്രങ്ങൾക്ക് 30  ശതമാനം നികുതിയാണ് സർക്കാർ  ഈടാക്കുന്നത്. മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളിൽ കന്നട സിനിമയോ, തുളു, കൊടുവ ഭാഷയിലുള്ള സിനിമയോ ഒരു ദിവസം ഒരു ഷോയെങ്കിലും പ്രദര്‍ശിപ്പിക്കണം എന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

Post your comments