Global block

bissplus@gmail.com

Global Menu

ബ്രോഡ്ബാൻഡിന്റെ 40 ശതമാനം സ്വന്തമാക്കി ജിയോ

ന്യൂഡൽഹി: ബ്രോഡ്ബാൻഡ് കണക്ഷനിലും വിപ്ലവം സൃഷ്ടിച്ച് റിലൈൻസ് ജിയോ. രാജ്യത്തെ 40 ശതമാനം ബ്രോഡ്ബാൻഡ് കണക്ഷൻ ജിയോ സ്വന്തമാക്കി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരമാണ് ഈ കണക്ക്.

രാജ്യത്തെ മുഴുവൻ വയര്‍ കണക്ഷനുകളുടെയും, വയര്‍ലെസ്സ് കണക്ഷനുകളുടെയും എണ്ണം ഉള്‍പ്പെടുത്തിയാണ് ട്രായ് ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ കണക്ക് അടങ്ങിയ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. 

ജിയോ വിപണിയിൽ എത്തി ആറു മാസത്തിനകമാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. നിലവിൽ  രാജ്യത്ത് 26.131 കോടി ബ്രോഡ്ബാൻഡ് ഉപഭോക്താക്കളാണ് ഉള്ളത്. 4ജി മൊബൈല്‍ നെറ്റ്‌വര്‍ക്കിലൂടെ മാത്രം ഇന്റർനെറ്റ് നല്‍കുന്ന  ജിയോയ്ക്ക് പത്ത് കോടിയിലേറെ ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുണ്ട്. ജിയോയ്ക്ക് തൊട്ടുപിന്നാലെ ഭാരതി എയർടെലാണ് ബ്രോഡ്ബാൻഡിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ളത്. 4.67 കോടി ഉപഭോക്താക്കളാണ് എയർടെലിനുള്ളത്.

3.20 കോടി ഉപഭോക്താക്കളുമായി വോഡാഫോൺ മൂന്നാം സ്ഥാനത്താണ്. ഐഡിയയ്ക്ക് 2.43 കോടിയും, ബിഎസ്എന്‍എല്ലിന് 2.08 കോടി ഉപഭോക്താക്കളാണ് ഉള്ളത്. വയര്‍ലെസ്സ് ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ മാത്രമെടുത്താല്‍ ജിയോയാണ് ഒന്നാം സ്ഥാനത്ത്. 

രണ്ടാം സ്ഥാനം എയർടെലിനുമാണ്. എന്നാൽ വയര്‍ കണക്ഷനുകള്‍ വഴി ബ്രോഡ്ബാന്‍ഡ് നൽകുന്നതിൽ ബിഎസ്എന്‍എല്ലാണ് ഒന്നാം സ്ഥാനത്തുള്ളത്. 99.5 ലക്ഷം ഉപഭോക്താക്കളാണ് ബിഎസ്എന്‍എല്ലിനുള്ളത്. 20.70 ലക്ഷം ഉപയോക്താക്കളുമായി എയര്‍ടെല്‍ രണ്ടാസ്ഥാനത്തുണ്ട്. 

Post your comments