Global block

bissplus@gmail.com

Global Menu

മൊബൈൽ റേഡിയേഷൻ തിരിച്ചറിയാൻ പുതിയ വെബ് പോർട്ടൽ

ന്യൂഡൽഹി: മൊബൈൽ ടവറുകളിൽ നിന്നുള്ള റേഡിയേഷൻ ഇനി ഉപഭോക്താക്കൾക്ക് നേരിട്ട് തന്നെ തിരിച്ചറിയാം. ഇതിനായി കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 'തരംഗ് സഞ്ചാർ' എന്ന  പോർട്ടൽ  ആരംഭിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ ചുറ്റുമുള്ള മൊബൈൽ ടവറുകളിൽ നിന്ന് നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരമാണോ റേഡിയേഷൻ പുറംതളളുന്നതെന്ന് തിരിച്ചറിയാൻ ഈ വെബ് പോർട്ടൽ സഹായിക്കും. 
മൊബൈൽ ടവറുകളെക്കുറിച്ചും, റേഡിയേഷനെക്കുറിച്ചുമുള്ള പൊതുജനങ്ങൾക്കിടയിലുള്ള മിഥ്യകളും, തെറ്റിദ്ധാരണകളും ഈ വെബ് പോർട്ടലിന്റെ സഹായത്തോടെ ഇല്ലാതാക്കാൻ സാധിക്കുമെന്ന് പോർട്ടൽ ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്ര ടെലികോം മന്ത്രി മനോജ് സിൻഹ അഭിപ്രായപ്പെട്ടു. 

നിശ്ചിത സ്ഥലത്ത് പ്രവർത്തിക്കുന്ന ടവർ സർക്കാരിന്റെ ഇലക്ട്രോ മാഗ്നറ്റിക് ഫീൽഡ് (ഇ.എം.എഫ്) എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉപഭോക്താവിന് മനസ്സിലാക്കാൻ ഉപഭോക്താവിന് ഒറ്റ മൗസ് ക്ലിക്ക് മതിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . 

മൊബൈൽ ഫോൺ ടവറിൽ നിന്നുള്ള റേഡിയേഷൻ നിരവധി ആരോഗ്യ പ്രശ്‍നങ്ങൾക്ക് വഴിവയ്ക്കുന്നതിനെക്കുറിച്ച് ഇന്ന് ചർച്ചകൾ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ മൊബൈൽ ടവർ എമിഷൻ നിയമങ്ങൾ ആഗോള മാനദണ്ഡങ്ങളെക്കാൾ പത്തിരട്ടി ശക്തമായിട്ടാണ് നടപ്പിലാക്കുന്നതെന്ന് സർക്കാർ അധികൃതർ ചൂണ്ടിക്കാണിച്ചു.

Post your comments