Global block

bissplus@gmail.com

Global Menu

ഇന്ധന തട്ടിപ്പ്: യുപിയിൽ എട്ട് പെട്രോൾ പമ്പുകൾ പൂട്ടി

ലക്നൗ: ഉത്തർപ്രദേശിൽ പെട്രോൾ പമ്പുകളുടെ  മറവിൽ വൻതട്ടിപ്പ്. സംസ്ഥാനത്തെ പെട്രോൾ പമ്പ് ഉടമകളുള്‍പ്പെടെ 23 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പമ്പുകളിൽ ഇലക്ട്രോണിക് ചിപ്പുകളുടെ  സഹായത്തോടെ ഇന്ധനത്തിന്റെ അളവിൽ വൻക്രമക്കേട് നടത്തുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഉപഭോക്താകളെ കബളിപ്പിച്ച് പണം തട്ടിയ സംസ്ഥാനത്തെ എട്ട് പെട്രോൾ പമ്പുകൾ അധികൃതർ പൂട്ടിച്ചു.

രാജ്യത്തെ ഇത്തര സംസ്ഥാനങ്ങളിലും ഇത്തരം കൊള്ളകൾ നടക്കുന്നതായി അധികൃതർക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഒരു പെട്രോൾ പമ്പിന്റെ 100 മീറ്റർ ചുറ്റളവിൽ ഒരു പ്രത്യേകതരം ഇലക്ട്രോണിക് ചിപ്പുകൾ സ്ഥാപിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഉപഭോക്താവിന് നൽകുന്ന ഇന്ധനത്തിന്റെ അഞ്ച് മുതൽ പത്ത് ശതമാനം വരെ കുറയ്ക്കാൻ ഈ ചിപ്പിന് സാധിക്കുന്നു. ഈ കുറവ് ഉപഭോക്താവിന് മീറ്ററിലൂടെ അറിയാൻ സാധിക്കില്ല. പമ്പുകളിൽ  ഇത്തരം  ചിപ്പുകൾ സ്ഥാപിക്കാൻ 30000 രൂപ മുതൽ 40000 രൂപ വരെയാണ് ചിലവ്.

അടച്ചു പൂട്ടിയ എട്ട് പെട്രോൾ പമ്പുകൾ തട്ടിപ്പിലൂടെ ഒരു മാസം കൊണ്ട് സ്വന്തമാക്കിയത് 200 കോടി രൂപയിലേറെയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. പോലീസ് കസ്റ്റഡിയിലായ രാജേന്ദ്രയെന്ന ഇലക്ട്രീഷ്യൻ നൽകിയ മൊഴി പ്രകാരം സംസ്ഥാനത്ത് 100- ഓളം പെട്രോൾ പമ്പുകളിലും, മറ്റു സംസ്ഥാനങ്ങളിലെ പമ്പുകളിലും ഇത്തരം ചിപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമായി. ഇത്തരം ചിപ്പുകൾ സ്ഥാപിക്കുമ്പോൾ ഇലക്ട്രീഷ്യന് 5000 രൂപ മുതൽ 10000 രൂപ വരെയാണ് കൂലിയായി നൽകിയിരുന്നത്.

Post your comments