Global block

bissplus@gmail.com

Global Menu

സേഫ്റ്റി ഇന്‍ മൊബിലിറ്റി പഠന റിപ്പോര്‍ട്ട് പുറത്തിറക്കി

കൊച്ചി: ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയിലൂന്നി, അശ്രദ്ധമായ ഡ്രൈവിംഗിനോട് അസഹിഷ്ണുത മനോഭാവത്തോടെ, സേവ് ലൈഫ് ഫൗണ്ടേഷനും, വോഡഫോണ്‍ ഇന്ത്യയും ചേര്‍ന്ന് 'സേഫ്റ്റി ഇന്‍ മൊബിലിറ്റി' എന്ന വിഷയത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ പഠന റിപ്പോര്‍ട്ട് ഇന്ന് ഡെല്‍ഹിയില്‍ പുറത്തിറക്കി. 

വാഹനം ഓടിക്കുന്നതിനിടയില്‍  മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അപകടമാണെന്ന്  94 ശതമാനം ആളുകളും കരുതുന്നു. എങ്കിലും 47 ശതമാനം പേരും ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണെന്നും സര്‍വേയില്‍ കണ്ടെത്തി. ''ഡിസ്ട്രാക്ടഡ് ഡ്രൈവിംഗ് ഇന്‍ ഇന്ത്യ: എ സ്റ്റഡി ഓണ്‍ മൊബൈല്‍ ഫോണ്‍ യൂസേജ്, പാറ്റേണ്‍, ബിഹേവിയര്‍'' എന്ന പേരിലുള്ള പഠന റിപ്പോര്‍ട്ട്, വോഡഫോണ്‍ ഇന്ത്യ എക്‌സ്റ്റേണല്‍ അഫയേഴ്‌സ്, റെഗുലേറ്ററി & സിഎസ്ആര്‍ ഡയറക്ടര്‍ പി ബാലാജി, സേവ്‌ലൈഫ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഓപ്പറേഷന്‍സ് സജി ചെറിയാനും ചേര്‍ന്ന്  പുറത്തിറക്കി.

വോഡഫോണ്‍-സേവ്‌ലൈഫ് ഫൗണ്ടേഷന്റെ  'റോഡ് സേഫ്' മൊബൈല്‍ ആപ്‌ളിക്കേഷന്‍' കേന്ദ്ര  റോഡ് ഗതാഗത മന്ത്രാലയം ജോയിന്റ് സെക്രട്ടറി അഭയ് ദാംലെ പുറത്തിറക്കി. ഡ്രൈവിംഗിനിടയിലുള്ള അശ്രദ്ധകള്‍ ഒഴിവാക്കാനും, സുരക്ഷിത ഡ്രൈവിംഗിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്.  

ഇത്തരത്തില്‍ രാജ്യത്തു നടത്തുന്ന ആദ്യത്തെ പഠനമാണിത്. രാജ്യത്തെ എട്ടു നഗരങ്ങളിലെ 1749 ഡ്രൈവര്‍മാര്‍ക്കിടയിലാണ് രാജ്യന്തര റിസേര്‍ച്ച് ഏജന്‍സിയായ കാന്റര്‍ പബ്ലിക് സര്‍വേ നടത്തിയത്. ടൂവീലര്‍, ത്രീവീലര്‍, ഫോര്‍വീലര്‍, ട്രക്ക്/ബസ് ഡ്രൈവര്‍മാര്‍ എന്നിങ്ങനെ നാലു വിഭാഗത്തില്‍പ്പെട്ടവരാണ് സര്‍വേയില്‍ പങ്കെടുത്തവര്‍.  

ഡ്രൈവിംഗിനിടില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാരുടെ വാഹനത്തില്‍ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് 96 ശതമാനവും കരുതുന്നു. ഡ്രൈവിംഗിനിടയില്‍ ഫോണ്‍ എടുക്കുന്നതിനായി 34 ശതമാനം പേര്‍ സഡന്‍ ബ്രേക്ക് ചെയ്യുന്നതായും ഇരുപതു ശതമാനം പേര്‍ അപകടത്തില്‍പ്പെടുകയോ  തലനാരിഴയ്ക്ക്  അപകടം ഒഴിവാകുകയോ ചെയ്യുന്നതായും പഠനം പറയുന്നു.

Post your comments