Global block

bissplus@gmail.com

Global Menu

വിദ്യാഭ്യാസ വായ്പകൾ തിരിച്ചടക്കാൻ സർക്കാർ സഹായം

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്‌പകൾ തിരിച്ചടക്കാൻ സർക്കാരിന്റ സഹായ പദ്ധതി വരുന്നു. വിദ്യാഭ്യാസ വായ്പയുടെ പേരിൽ ജപ്തി നേരിടുന്നവർക്ക് വായ്പ തുകയുടെ 60% വരെ സർക്കാർ സഹായം നൽകുന്നു. ഈ പദ്ധതിയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഇതിനായി 2016 മാർച്ച് 31-ന്  മുൻപ് കിട്ടാക്കടമായി പ്രഖ്യാപ്പിച്ച വായ്പകളാണ് പരിഗണിക്കുക. ഈ പദ്ധതിയ്ക്കായി 2.4 ലക്ഷം രൂപ വരെ ആനുകൂല്യം നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്‌. 

വാർഷിക വരുമാനം ആറ് ലക്ഷം രൂപയ്ക്ക് താഴെയുള്ളവർക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുക. ഭിന്നശേഷിക്കാരായ കുട്ടികളുടെ കുടുംബത്തിന് വാർഷിക വരുമാനത്തിന്റെ പരിധി ഒൻപത് ലക്ഷം രൂപയാണ്. നാല് ലക്ഷം രൂപ വരെയുള്ള വായ്പ തുകയുടെ 40 ശതമാനം വരെ ബാങ്കിൽ തിരിച്ചടച്ചവർക്ക് ബാക്കിയുള്ള 60 ശതമാനം തുക സർക്കാർ നൽകും. സര്‍ക്കാര്‍ സംസ്ഥാനതല ബാങ്കേഴ്‌സ് അവലോകന സമിതിയുമായി ആലോചിച്ച ശേഷം ബാങ്കുകളുമായി നേരിട്ട് മുന്നോട്ടുള്ള നടപടികൾ സ്വീകരിക്കും.

എന്നാൽ  വിദ്യാഭ്യാസ വായ്പ എടുത്തതിന് ശേഷം മരണപ്പെട്ട വിദ്യാർത്ഥികളുടെയും, അപകടത്തിൽപ്പെട്ട് അംഗവൈകല്യം സംഭവിച്ച വിദ്യാർത്ഥികളുടെയും വായ്പ തുക സർക്കാർ പൂർണ്ണമായി തിരിച്ചടയ്ക്കും. കൂടാതെ മുതലും, പലിശയും മുടക്കം വരാതെ തിരിച്ചടക്കുന്നവരുടെ പലിശയുടെ ഒരു  ഭാഗം സർക്കാർ ഏറ്റെടുക്കും.  

കോഴ്സ് പൂർത്തിയായിട്ടും ജോലി ലഭിക്കാത്തതിനെത്തുടർന്ന് വായ്പ തുക തിരിച്ചടക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് ജോലി ലഭിക്കുന്നവരെ പരമാവധി നാലു വർഷം വരെ വായ്പയുടെ ഒരുവിഹിതം സർക്കാർ അടയ്ക്കും. ആദ്യ വർഷം 90 ശതമാനം, രണ്ടാം വർഷം 75 ശതമാനം, മൂന്നാം വർഷം 50  ശതമാനം, അവസാന വർഷം 25 ശതമാനം എന്നിങ്ങനെ ആയിരിക്കും സർക്കാർ വായ്പ്പാ തുക തിരിച്ചടയ്ക്കുക. ബാക്കിയുള്ള  തുക  മുടങ്ങാതെ ബാങ്കിലേക്ക് അടയ്ക്കുന്നവർക്ക് മാത്രമേ ഈ പദ്ധതിയുടെ  ആനുകൂല്യം  ലഭിക്കുകയുള്ളൂ.  

Post your comments