Global block

bissplus@gmail.com

Global Menu

കേരളത്തിൽ 2000 പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ

തിരുവനന്തപുരം: സംസ്ഥാനത്ത് 2000 പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ ഒരുക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. സൗജന്യ വൈഫൈ പദ്ധതി ഒരുക്കുന്നതിന് സേവനദാതാക്കളിൽ നിന്ന് സംസ്ഥാന സർക്കാർ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പ്രാരംഭ നടപടികൾ എന്ന നിലയ്ക്ക് ടെൻഡർ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞാൽ ആറു മാസത്തിനുള്ളിൽ തന്നെ പദ്ധതി നടപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം.

എല്ലാ ജില്ലകളിലെയും 150 പൊതുസ്ഥലങ്ങൾ കേന്ദ്രീകരിച്ചാകും സൗജന്യ വൈഫൈ പദ്ധതി നടപ്പാക്കുന്നത്. കലക്ടറേറ്റുകൾ, സർവ്വകലാശാലകൾ, റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പടെയുള്ള  സർക്കാർ സ്ഥാപനങ്ങളിലും ഈ  പദ്ധതി  നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

ഏതെല്ലാം പൊതുസ്ഥലങ്ങളിലാണ് സൗജന്യ വൈഫൈ സൗകര്യം നടപ്പാക്കേണ്ടതെന്ന്  കൃത്യമായി തീരുമാനിച്ച് അതാതു ജില്ലയിലെ കളക്ടർമാർ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കണക്ടിവിറ്റി സൗകര്യത്തിന്റെ അടിസ്ഥാനത്തിലൂടെ മാത്രമേ അന്തിമഘട്ട പട്ടിക രൂപീകരിക്കുകയുള്ളു. 

50 കോടി രൂപ മുതൽ മുടക്കിലാണ് ഐടി മിഷൻ ഈ പദ്ധതി നടപ്പാക്കുന്നത്. സൗജന്യ വൈഫൈ പദ്ധതിക്ക് വേണ്ടി  തമിഴ്നാട് സർക്കാരും ടെൻഡർ  നടപടികളുടെ പ്രാരംഭഘട്ടങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 

Post your comments