Global block

bissplus@gmail.com

Global Menu

ജി. എസ്.ടി: ചെറുകാറുകളുടെ വില ഉയരാൻ സാധ്യത

ന്യൂഡൽഹി: ചരക്ക്  സേവന നികുതി രാജ്യത്ത് നടപ്പാകുന്നതോടെ ചെറുകാറുകൾക്ക് വില  ഉയരാൻ സാധ്യത. കേന്ദ്ര നികുതികൾക്കും, സംസ്ഥാന നികുതികൾക്കും പകരമായി  ഒരൊറ്റ നികുതിയാണ് ചരക്ക് സേവന നികുതിയിലൂടെ നടപ്പാക്കുന്നത്. ഈ വർഷം ജൂലൈ  മുതൽ നടപ്പാക്കുന്ന ചരക്കു സേവന നികുതി  5%, 12%, 18%, 28% എന്നിങ്ങനെ നാല് നികുതി സ്ലാബുകളായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിലും ഉയർന്ന നികുതി വരുന്ന  ഉത്പന്നങ്ങൾക്ക് 15% സെസ് ബാധകമാണ്. 

ഹാച്ച് ബാക്ക് കാറുകൾക്ക് നിലവിൽ 12.5  ശതമാനം കേന്ദ്ര എക്സൈസ് നികുതിയും, സംസ്ഥാനങ്ങൾ 14.5-15 ശതമാനം വിൽപന നികുതിയുമാണ് ഈടാക്കുന്നത്. ഈ  രണ്ട് നികുതികൾ ചേരുമ്പോൾ 27.5 % ആകും. ഇത് ഏകദേശം ജി .എസ്.ടി സ്ലാബ് 28% ത്തിലാണ്  വരുക. അതിനാൽ ചെറുകാറുകളുടെ  വിലയിലും വർദ്ധനവുണ്ടാകും. 

നിലവിൽ  ഇടത്തരം കാറുകൾക്ക് കേന്ദ്ര  എക്സൈസ് നികുതിയായി ഈടാക്കുന്നത്  24 ശതമാനമാണ്. ഇതിന്റെ കൂടെ സംസ്ഥാന നികുതി കൂടെ ആകുമ്പോൾ മൊത്തം നികുതി 38.5 ശതമാനമാകും. എന്നാൽ  ഇത് ജി.എസ്.ടി  സ്ലാബിന്റെ 28 ശതമാനത്തേക്കാൾ കൂടുതലാണ്. എങ്കിലും ഇതിനെ 28 ശതമാനം സ്ലാബിൽ ഉൾപ്പെടുത്തി ഇതിനോടൊപ്പം സെസ് കൂടി ചേർക്കുമ്പോൾ  നിലവിലെ നികുതി ഭാരത്തിന് അടുത്തെത്തും . അതുകൊണ്ട് തന്നെ വാഹനത്തിന്റെ വിലയിൽ കുറവ് ഒന്നും തന്നെ ഉണ്ടാവില്ല.  

വലിയ കാറുകൾക്ക് 27 മുതൽ 30 ശതമാനം വരെയാണ്കേന്ദ്ര എക്സൈസ് നികുതി. സംസ്ഥാന നികുതിയിനത്തിൽ 14.5 ശതമാനമാണ് ഈടാക്കുന്നത് .അതായത് മൊത്തം 44.5 ശതമാനമാണ്  നിലവിലെ നികുതി. എന്നാൽ  ചരക്കു സേവന നികുതിയുടെ പരമാവധി നികുതി സ്ലാബ് 28 ശതമാനവും, സെസ് 15 ശതമാനവും വരുന്നതിനാൽ ഈ കാറുകളുടെ നികുതി 43 ശതമാനമായി കുറയാനാണ് സാധ്യത. നികുതിയിൽ വരുന്ന  ഈ കുറവ് വാഹനങ്ങളുടെ  വിലയിൽ കുറച്ച് നൽകുവാൻ നിർമ്മാതാക്കൾ  തയ്യാറായാൽ വാഹനങ്ങളുടെ വില കുറയുന്നതായിരിക്കും. 

Post your comments