Global block

bissplus@gmail.com

Global Menu

ഇനി കുറഞ്ഞ നിരക്കിൽ ഡബിൾ ഡക്കർ എസി ട്രെയിനിൽ യാത്ര ചെയ്യാം

ന്യൂഡൽഹി: തിരക്കേറിയ റൂട്ടുകളിൽ ഡബിൾ ഡക്കർ എസി  ട്രെയിൻ പരീക്ഷിക്കാൻ റെയിൽവേ  ഒരുങ്ങുന്നു. വളരെ കുറഞ്ഞ നിരക്കിൽ  ഇത്  നടപ്പാക്കാനാണ് റയിൽവേയുടെ തീരുമാനം. 'ഉത്കൃഷ്ട് എസി യാത്രി എക്‌സ്പ്രസ്' (ഉദയ്) എന്ന് പേരിട്ടിട്ടുള്ള ട്രെയിനിൽ 120 സീറ്റുകളുള്ള എസി കോച്ചുകളാണ് ഉണ്ടാകുക. 
ഉത്കൃഷ്ട് എസി യാത്രി എക്‌സ്പ്രസ് തിരക്കുള്ള ഡൽഹി -ലക്‌നൗ റൂട്ടിലാകും ആദ്യം സർവ്വീസ് നടത്തുക. തേർഡ് എസി മെയിൽ എക്‌സ്പ്രസിനേക്കാൾ ഇതിൽ കുറഞ്ഞ നിരക്കാകും ഈടാക്കുന്നത്. ജൂലൈയോടെ ഈ ട്രെയിൻ സർവ്വീസ് ആരംഭിക്കുമെന്നാണ് റെയിൽവേ അധികൃതർ  അറിയിച്ചത്. 
യാത്രക്കാർക്ക് വേണ്ടി  ചായ, ശീതള പാനീയങ്ങള്‍, സ്‌നാക്‌സ് എന്നിവ ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീനിലൂടെ ലഭിക്കുന്നതാണ്. കൂടാതെ യാത്രാവേളകൾ ആനന്ദകരമാക്കാൻ എല്‍സിഡി സ്‌ക്രീന്‍, വൈ ഫൈ സ്പീക്കര്‍ തുടങ്ങിയ സംവിധാനങ്ങളും ട്രെയിനിലെ ഓരോ കോച്ചിലും സജ്ജീകരിച്ചിട്ടുണ്ട്.  

Post your comments