Global block

bissplus@gmail.com

Global Menu

യാത്രക്കാർക്ക് സഹായമായി റെയിൽവേയുടെ മെഗാ ആപ്പ്

ന്യൂഡൽഹി :  യാത്രക്കാർക്ക് സഹായമായി റെയിൽവേയുടെ മെഗാ ആപ്പ് സേവനം വരുന്നു. ഹിന്ദ് റെയിൽ എന്നാണ് റയിൽവേയുടെ മെഗാ ആപ്പിന് പേര് നൽകിയിരിക്കുന്നത് . ജൂൺ മാസത്തോടെ പുതിയ ആപ്പ് പുറത്തിറക്കാനാണ് റെയിൽവേ  ഉദ്ദേശിക്കുന്നത്. റയിൽവേയുമായി ബന്ധപ്പെട്ട സമഗ്ര  വിവരങ്ങൾ യാത്രക്കാരുമായി പങ്കുവയ്ക്കുന്ന ആപ്പാണ് ഇത്.

ട്രെയിനിന്റെ  സമയം, വൈകിയോടല്‍, ട്രെയിന്‍ നിര്‍ത്തുന്ന പ്ലാറ്റ് ഫോം നമ്പര്‍, റണ്ണിങ് സ്റ്റാറ്റസ്, ബെര്‍ത്ത് ലഭ്യത എന്നിങ്ങനെയുള്ള  വിവരങ്ങൾ യാത്രക്കാർക്ക് വളരെ എളുപ്പത്തിൽ തന്നെ ഈ ആപ്പിന്റെ സഹായത്തോടുകൂടി  അറിയാവുന്നതാണ്. കൂടാതെ  ടാക്‌സി സേവനം , പോര്‍ട്ടര്‍ സേവനം, വിശ്രമമുറി, ഹോട്ടല്‍ ലഭ്യത, വിനോദ യാത്രാ പാക്കേജുകള്‍, ഭക്ഷണം ഓര്‍ഡര്‍ ചെയ്യല്‍ തുടങ്ങിയവയുടെ  സേവനങ്ങളും ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  കൂടാതെ യാത്രക്കാരുടെ യാത്ര കൂടുതൽ  സുഗമമാക്കുന്നതിന് ഹിന്ദ് റെയിൽ ഏറെ സഹായകമാണ്. എല്ലാ ആവശ്യങ്ങൾക്കും ഒരു  ആപ്പ് എന്ന  ലക്ഷ്യമാണ് ഹിന്ദ് റെയിൽ ആപ്പിലൂടെ നടപ്പാക്കുന്നത്.

Post your comments