Global block

bissplus@gmail.com

Global Menu

മെയ് മുതൽ ഐഫോണുകൾക്ക് ഇന്ത്യയിൽ വില കുറയും

​ബാംഗ്ലൂർ: ഐഫോൺ ആരാധകർക്ക് ഇതാ ഒരു സന്തോഷവാർത്തയുമായി ആപ്പിൾ.  ഇന്ത്യയിൽ ഐഫോണുകളുടെ വില കുറയുന്നു. അടുത്ത മാസം മുതൽ  ആപ്പിൾ തങ്ങളുടെ  ഐ ഫോണുകൾ ബാംഗ്ലൂരിൽ നിർമ്മിച്ചു  തുടങ്ങുന്നതാണ് ഇതിന് കാരണം . ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ നിർമ്മാണ കമ്പനിയാണ് ബാംഗ്ലൂരിൽ പ്രവർത്തനം ആരംഭിക്കുന്നത്.  കമ്പനി വരുന്നതോടെ  ഇന്ത്യയിൽ   ഐഫോൺ   ഇറക്കുമതി  നികുതി ഇല്ലാതാകും. ഇതോടെ  ഇന്ത്യയിൽ  ഐഫോണുകളുടെ വിലയിൽ  കാര്യമായ കുറവുണ്ടാകുമെന്നാണ് സൂചന.

 

ആപ്പിളിന്  വേണ്ടി ബാംഗ്ലൂരിലെ  പീന്യയിൽ വിസ്‌ട്രോൺ കോർപ്പറേഷനാണ് ഐഫോൺ അസമ്പിൾ ചെയ്‌തു കൊടുക്കുന്നത്. ഇത് നടപ്പാകുന്നതോടെ ആപ്പിളിന് വേണ്ടി  ഐഫോണുകൾ അസംബ്ലീഗ് ചെയ്യുന്ന മൂന്നാമത്തെ രാജ്യമാകും ഇന്ത്യ. നിർമ്മാണം ആരംഭിക്കുന്നതോടെ ഐഫോണിന്റെ വില 10,000 രൂപ മുതൽ  ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

അടുത്ത മാസം തുടക്കത്തിൽ തന്നെ സോഫ്റ്റ്‌വെയർ ഹബ് സിറ്റി ആപ്പിൾ  സിറ്റിയായി മാറിയേക്കുമെന്നാണ് സൂചന. ഇന്ത്യൻ  വിപണിയിൽ  ഐഫോണിന് ലഭിച്ച വൻ സ്വീകാര്യതയാണ് ആപ്പിളിന് ഇവിടെ നിർമ്മാണ കമ്പനി  ആരംഭിക്കാൻ പ്രചോദനമായത്. കഴിഞ്ഞ സാമ്പത്തിക വർഷം  ഇന്ത്യൻ  വിപണിയിൽ 25 ലക്ഷം  ഐഫോണുകളാണ് വിറ്റുപോയിരിക്കുന്നത്. ആപ്പിളിന്റെ  ഐഫോണുകൾ മാത്രമല്ല ബാംഗ്ലൂരിൽ നിർമ്മിക്കുന്നത് ആപ്പിളിന്റെ വാച്ച്, ടിവി തുടങ്ങിയവയും ഇവിടെ നിർമ്മിക്കുന്നതാണ്. 

Post your comments