Global block

bissplus@gmail.com

Global Menu

കേന്ദ്ര ജീവനക്കാർക്ക് 5,000 കോടി രൂപയുടെ പെൻഷൻ പദ്ധതി

ന്യൂഡൽഹി: 50 ലക്ഷം കേന്ദ്ര  ജീവനക്കാർക്ക് പുതിയ  പെൻഷൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഈ പദ്ധതി കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയിലാണ്. പദ്ധതിക്ക് വേണ്ടി 5,000 കോടിയുടെ രൂപയാണ് സർക്കാർ മാറ്റിവയ്ക്കുന്നത്. ഇതനുസരിച്ച് ഓരോ ശമ്പള കമ്മീഷൻ റിപ്പോർട്ട് പ്രകാരവും പെൻഷൻ പരിഷ്ക്കരിക്കുന്ന രീതിയ്ക്ക് മാറ്റം വരും. 

ഒരു വ്യക്തി പ്രത്യേക തസ്തികയിൽ ഇരിക്കെ വിരമിക്കുമ്പോൾ, പെൻഷൻ തിട്ടപ്പെടുത്താൻ അദ്ദേഹം അവസാനം കൈപ്പറ്റിയ ശമ്പളം ആധാരമാക്കുക എന്നതാണ് പുതിയ രീതി. അതായത് ആറാം ശമ്പള കമ്മീഷൻ കാലത്ത് ഒരു തസ്തികയിൽ നിന്ന് പെൻഷനായ വ്യക്തിയുടെ പെൻഷൻ തുക പത്ത് വർഷം കഴിയുമ്പോൾ ഏഴാം ശമ്പള കമ്മീഷൻ ആ തസ്തികയ്ക്ക് നിർദ്ദേശിക്കുന്ന ശമ്പളത്തിന് ആനുപാതമായിരിക്കും പെൻഷൻ  ലഭിക്കുക. ഈ രീതി പെൻഷനിൽ വൻ വർദ്ധനയ്ക്ക് ഇടയാക്കും.

ഏപ്രിൽ അവസാന വാരം  ചേരുന്ന മന്ത്രിസഭാ യോഗം പുതിയ പെൻഷൻ രീതി അംഗീകരിക്കുമെന്ന് ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പെൻഷൻ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പെൻഷൻ നിശ്ചയിക്കുന്ന രീതി പരിഷ്ക്കരിച്ച് റിപ്പോർട്ട് സമർപ്പിച്ചത്.

Post your comments