Global block

bissplus@gmail.com

Global Menu

പലിശ നിരക്ക് കുറച്ച് ബാങ്കുകള്‍

 രണ്ടാം പണഅവലോകന നയത്തില്‍ റിസര്‍വ്വ് ബാങ്ക് .25 ബേസിസ് പോയിന്റ് കുറച്ചതിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറച്ചു തുടങ്ങി. രാജ്യത്തെ വലിയ പൊതുമേഖല  ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)  പലിശ നിരക്ക് 9.85% ല്‍നിന്ന് 9.7% ആയി കുറച്ചുിട്ടുണ്ട്.  അലഹബാദ് ബാങ്ക്, ദേനാ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയും പലിശ നിരക്ക് കുറച്ചു. അലഹബാദ് ബാങ്ക് 0.30 ബേസിസ് പോയിന്റുകള്‍ പലിശ നിരക്കില്‍ കുറച്ചിട്ടുണ്ട്.  ദേനാ ബാങ്കും പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കും .25 ശതമാനം  അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരുത്തി. അലഹബാദ് ബാങ്കിന്റെ 9.95 ശതമാനവും, ദേനാ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയുടെ 10 ശതമാനവുമായിരിക്കും അടിസ്ഥാന പലിശ നിരക്ക്.
മുന്‍പ് ആര്‍ ബി ഐ പലിശ നിരക്ക് കുറച്ചപ്പോഴെല്ലാം ബാങ്കുകള്‍ ഈ ആനുകൂല്യം ജനങ്ങളിലേക്ക് എത്തിച്ചിരുന്നില്ല. ഇത് ശരിയായ നടപടിയല്ലെന്ന് ഗവര്‍ണര്‍ രഘുറാം രാജന്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു. വരും ദിവസങ്ങളില്‍ മറ്റു ബാങ്കുകളും പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. 

 

Post your comments