Global block

bissplus@gmail.com

Global Menu

ജിയോ ഓഫർ: മൂന്ന് രൂപ നിരക്കിൽ വിദേശത്തേയ്ക്ക് വിളിക്കാം

ന്യൂഡൽഹി:  ഉപഭോക്താക്കളെ അതിശയിപ്പിക്കുന്ന ഓഫറുമായി ജിയോ വീണ്ടും. ഉപഭോക്താക്കൾക്ക് വിദേശത്തുള്ളവരുമായി സംസാരിക്കുന്നതിന് പുതിയ ഓഫറുമായിയാണ് ഇത്തവണ കമ്പനി എത്തിയിരിക്കുന്നത്. ഇനി മിനിറ്റിന് വെറും മൂന്ന് രൂപ നിരക്കിൽ ജിയോ ഉപഭോക്താക്കൾക്ക് വിദേശത്തുള്ളവരുമായി സംസാരിക്കാം എന്നതാണ് പുതിയ ഓഫർ. 

ജിയോയുടെ 'റേറ്റ് കട്ടർ പ്ലാൻ' ആക്ടിവേറ്റ് ചെയ്‌താൽ ഉപഭോക്താക്കൾക്ക് വിദേശത്തുള്ളവരുമായി മൂന്ന്  രൂപ നിരക്കിൽ സംസാരിക്കാവുന്നതാണ്. ഈ 'റേറ്റ് കട്ടർ പ്ലാൻ' ആക്ടിവേറ്റ് ചെയ്യുന്നതിന് ഉപഭോക്താക്കൾ 501 രൂപയ്ക്ക് റീചാർജ് ചെയ്യേണ്ടതാണ്.

അമേരിക്ക, കാനഡ, ന്യൂസിലന്‍ഡ്, ഹോങ്കോങ്, സിംഗപ്പൂര്‍, ഓസ്ട്രിയ, ബെല്‍ജിയം, ബ്രസീല്‍, ഇറ്റലി, ലക്സംബര്‍ഗ്, മാള്‍ട്ട, മംഗോളിയ, മൊറോക്കൊ, പോളണ്ട്, പോര്‍ച്ചുഗല്‍, പ്യൂട്ടോറിക്ക, റൊമാനിയ, സ്വീഡന്‍, സ്വിസ്റ്റര്‍ലന്‍ഡ്, തായ് വാൻ, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളിൽ ജിയോ ഉപഭോക്താക്കൾക്ക് ഈ പ്ലാനിന്റെ സഹായത്തോടെ വിളിക്കാവുന്നതാണ്. 

കൂടാതെ ഫ്രാന്‍സ്, പാകിസ്താന്‍, ഇസ്രായേല്‍, ജപ്പാന്‍, അര്‍ജന്റീന, ഡെന്‍മാര്‍ക്ക്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് ജിയോ ഉപഭോക്താക്കൾക്ക് വിളിക്കാൻ മിനിറ്റിന് 4.8 രൂപ നിരക്കാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനിയുടെ വെബ്സൈറ്റിലൂടെ അറിയിച്ചു.

 

Post your comments