Global block

bissplus@gmail.com

Global Menu

ദുബായിൽ 200 കോടി രൂപയുടെ ഷോപ്പിംഗ് മാൾ നിർമ്മാണവുമായി ലുലു ഗ്രൂപ്പ്

ദുബായ്: ദുബായിൽ ലുലു ഗ്രൂപ്പ് 200 കോടി രൂപയുടെ ഷോപ്പിംഗ് മാൾ നിർമ്മാണത്തിന് തുടക്കം കുറിച്ചു. ദുബായിലെ സിലിക്കൺ ഒയാസിസിലാണ് പുതിയ ഷോപ്പിംഗ് മാൾ ഉയരുന്നത്. 'സിലിക്കൺ മാൾ' എന്നാണ് ഷോപ്പിംഗ് മാളിന് നൽകിയിരിക്കുന്ന പേര്. 23 ലക്ഷം ചതുരശ്ര അടി വിസ്‌തീർണ്ണത്തിലാണ് സിലിക്കൺ മാൾ പണികഴിപ്പിക്കുന്നത്. 

2020 ആദ്യം തന്നെ മാളിന്റെ പ്രവർത്തനം ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്. അതായത്ത് 2020 ഒക്ടോബറിൽ നടക്കുന്ന വേൾഡ് എക്സ്പോയുടെ പ്രാരംഭത്തിൽ തന്നെ മാൾ സജ്ജമാകും. ലുലു ഹൈപ്പർമാർക്കറ്റും, ഡിപ്പാർട്‌മെന്റ് സ്റ്റോറുമായിരിക്കും സിലിക്കൺ മാളിന്റെ പ്രധാന ആകർഷണം. ആഗോള നിലവാരമുള്ള  പരിസ്ഥി സൗഹാർദ്ദ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് മാൾ നിർമ്മിക്കുന്നത്. മുന്നൂറിലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, 12 സിനിമാ ഹാളുകൾ, 70,000 ചതുരശ്ര അടിയിൽ വിനോദ കേന്ദ്രങ്ങൾ, അമ്പതിലേറെ ഭക്ഷണശാലകൾ എന്നിവ മാളിൽ പ്രവർത്തിക്കും. കൂടാതെ വളരെ വിശാലമായ കാർ പാർക്കിംഗ് സംവിധാനവും മാളിൽ ഒരുക്കുന്നുണ്ട്. 

മാളിന്റെ  ശിലാസ്ഥാപനം സിലിക്കണ്‍ ഓയാസിസ് അതോറിറ്റി ചെയര്‍മാനും, ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്‍റുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തൂം നിർവ്വഹിച്ചു. ചടങ്ങിൽ വെസ് ചെയർമാനും, സി.ഇ.ഒ.യുമായ ഡോ. മൊഹമ്മദ് അൽസറൂണി, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും, മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി എന്നിവർ  സന്നിഹിതരായിരുന്നു. മാൾ പ്രവർത്തനം ആരംഭിക്കുമ്പോൾ രണ്ടായിരം മലയാളികൾക്ക് ജോലി നൽകുമെന്ന് ലുലു ഗ്രൂപ്പ്  ചെയർമാൻ എം.എ.യൂസഫലി അറിയിച്ചു.

Post your comments