Global block

bissplus@gmail.com

Global Menu

വീണ്ടും പലിശ നിരക്കില്‍ കുറവ് വരുത്തി റിസര്‍വ്വ് ബാങ്ക്

റിസര്‍വ്വ് ബാങ്കിന്റെ രണ്ടാമത്തെ പണനയത്തില്‍ പലിശ നിരക്കുകളില്‍ 25 ബേസിസ് പോയിന്റിന്റെ കുറവ് വരുത്തി. ഇതോടെ റിപ്പോ നിരക്ക് 7.25 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 6.25 ശതമാനവുമായി. കരുതല്‍ ധനാനുപാതത്തില്‍ റിസര്‍വ്വ് ബാങ്ക് മാറ്റം വരുത്തിയില്ല. എന്നാല്‍ പലിശ നിരക്കില്‍ കുറവ് വരുത്തിയതോടെ ഇനി ഭവന, വാഹന, കമ്പനി വായ്പാ നിരക്കുകള്‍ കുറക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകും. അല്ലാത്തപക്ഷം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ് റിസര്‍വ്വ് ഗവര്‍ണറുടെ മുന്നറിയിപ്പ്.

പണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തില്‍ ഇനി പലിശ നിരക്കുകള്‍ കുറക്കാനുള്ള തീരുമാനത്തിലേക്കെത്താമെന്നായിരുന്നു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാമത്തെ പണനയ അവലോകന യോഗത്തില്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുരാം രാജന്റെ അഭിപ്രായം. 2015 ല്‍ ഇത്  മൂന്നാം തവണയാണ് റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നത്. ഇനി മുതല്‍ റിസര്‍വ്വ് ബാങ്കില്‍ നിന്നുള്ള വായ്പകള്‍ക്ക് വാണിജ്യ ബാങ്കുകള്‍ നല്‍കേണ്ട പലിശ നിരക്ക് ഇനി 7.25 ശതമാനമായിരുന്നു.
വാണിജ്യ ബാങ്കുകളില്‍ നിന്നും റിസര്‍വ്വ് ബാങ്ക് സ്വീകരിക്കുന്ന വായ്പകള്‍ക്കുള്ള പലിശ ഇനി 6.25 ശതമാനമാണ്. എന്നാല്‍ കരുതല്‍ ധനത്തിന്റെ അനുപാതത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ റിസര്‍വ്വ് ബാങ്ക് ഇത്തവണയും തയ്യാറായില്ല. സി ആര്‍ ആര്‍ 4 ശതമാനമായും എസ് എല്‍ ആര്‍ 21.5 ശതമാനമായും തുടരും. വിലപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തില്‍ ഇനി മൂലധന നിക്ഷേപം ഉയര്‍ത്താനുള്ള തീരുമാനങ്ങളിലേക്ക് നീങ്ങുമെന്ന് പണനയങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി.
അതേ സമയം 2015 - 2016 സാമ്പത്തിക വര്‍ഷത്തിലെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 7.8 ആക്കി റിസര്‍വ്വ് ബാങ്ക് ഉയര്‍ത്തി.

 

Post your comments