Global block

bissplus@gmail.com

Global Menu

ജി.എസ്.ടി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി: ചരക്ക് സേവന നികുതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം  ലഭിച്ചു. വ്യാഴാഴ്ച്ചയാണ് ജി.എസ്.ടി ബില്ലിന് രാഷ്‌ട്രപതി പ്രണബ് മുഖർജി അംഗീകാരം നൽകിയത്. രാഷ്ട്രപതിയുടെ  അംഗീകാരം ലഭിച്ചതോടെ ജൂലൈ ഒന്ന് മുതൽ ചരക്ക് സേവന നികുതി രാജ്യത്ത് പ്രാബല്യത്തിൽ വരും.

നേരത്തെ പാർലമെന്റ്  പാസാക്കിയ നാല് ബില്ലുകൾക്കാണ് ഇപ്പോൾ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. കേന്ദ്ര ജി.എസ്.ടി  ബിൽ, കേന്ദ്രഭരണ പ്രദേശങ്ങൾക്കായുള്ള ജി.എസ്.ടി ബിൽ,  അന്തർസംസ്ഥാന ജി.എസ്.ടി ബിൽ, സംസ്ഥാന ജി.എസ്.ടി ബിൽ എന്നീ ബില്ലുകൾക്കാണ് രാഷ്ട്രപതിയുടെ  അംഗീകാരം ലഭിച്ചത്. നിലവിൽ ഉത്പ്പന്നങ്ങൾക്ക് കേന്ദ്രവും, സംസ്ഥാനവും ചുമത്തുന്ന പതിനാല് നികുതികൾക്ക് പകരം ജിഎസ്.ടി ബിൽ നിലവിൽ വരുന്നതോടെ ഇനി ഒരൊറ്റ ചരക്ക് സേവന നികുതിയാകും ഈടാക്കുക. 

കേന്ദ്രസർക്കാർ ലോക്സഭയിൽ ചരക്ക് സേവനനികുതി ബിൽ പണബില്ലായിട്ടാണ് അവതരിപ്പിച്ചത്. 5,12, 18, 28 എന്നിങ്ങനെ നാല് ശതമാനം നിരക്കിലാണ് ചരക്ക് സേവന നികുതിയുടെ ഘടന രൂപപ്പെടുത്തിയിരിക്കുന്നത്. ചരക്ക് സേവന നികുതിയെ സംബന്ധിക്കുന്ന ബില്ലുകൾ രാജ്യസഭയും, ലോക്‌സഭയും നേരത്തെ തന്നെ അംഗീകരിച്ചിരുന്നു. 

Post your comments